Monday, December 01, 2008

പിന്നെയും പിന്നെയും ചോരപ്പുഴകള്‍ ഒഴുകുമ്പോള്‍


ഏതോ ഒരു സിനിമയില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച ഒരു മുഖ്യമന്ത്രിയുടെ ഒരു കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഏതാണ്ട് ഇങ്ങിനെയാണ്;

“വോട്ട് ചെയ്യുന്ന ജനത്തിന്റെ മറവിയാണ്‍് നമ്മുടെ ഭാഗ്യം. ഇലക്ഷന്‍ സമയത്ത് നമ്മള്‍ പലതും പറയും ജനങ്ങള്‍ അത് വിശ്വസിക്കും, വോട്ട് ചെയ്യും, പിന്നീടങ്ങ് മറക്കും”

പ്രകൃതി ക്ഷോഭമുണ്ടാക്മ്പോള്‍, ഭീകരാക്രമണമുണ്ടാവുമ്പോള്‍ നമ്മള്‍ അതിനെപറ്റി വാതോരാതെ സംസാരിക്കും. സര്‍ക്കാരുകളെ കുറ്റപ്പെടുത്തും. ചര്‍ച്ചകളും മീറ്റിംഗുകളും സംഘടിപ്പിക്കും.

അലകളൊടുങ്ങുമ്പോള്‍ സൌകര്യപൂര്‍വ്വം മറക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നമ്മുടെ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഉയര്‍ന്നുവന്ന ചില ചോദ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ ആരും ഒരു ഉത്തരം നല്‍കുന്നതായി തോനിയില്ല.

* രണ്ടായിരത്തോളം കിലോമീറ്റര്‍ നീളത്തില്‍ പരന്ന് കിടക്കുന്ന ഇന്ത്യന്‍ കടല്‍ത്തീരത്തില്‍ എങ്ങിനെ സ്ഥിരമായി കാവലേര്‍പ്പെടുത്തും?

* ജനം നുരയുന്ന നമ്മുടെ നഗരങ്ങളിലെ തിരക്കില്‍ നിന്നും ഭീകരരെന്ന് കരുതുന്നവരെ എങ്ങിനെ തിരിച്ചറിഞ്ഞ് പിടികൂടാനൊക്കും?

* ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക സൌകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നവരെ എങ്ങിനെ നിരീക്ഷണത്തില്‍ കൊണ്ടുവരാനൊക്കും?

* ജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയായിരിക്കണം?

എല്ലാത്തിനും ഉത്തരം ‘സര്‍ക്കാരിന്റെ ഉത്തരവാദിത്വം’ എന്ന് പറഞ്ഞ് നാമോരോരുത്തരും മാറിനില്‍ക്കണമോ? അതോ വോട്ട് ബാങ്കുകള്‍ ലക്ഷ്യമാക്കി അവസരങ്ങള്‍ മുതലാക്കുവാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ കക്ഷി ചേരണമോ?

ഭീതിയും നിസ്സഹായതയുമായി നമ്മുടെ ഈ രാജ്യത്തിന് ഇനിയുമെത്ര ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാനിരിക്കുന്നത്...

5 comments:

 1. ഭീതിയും നിസ്സഹായതയുമായി നമ്മുടെ ഈ രാജ്യത്തിന് ഇനിയുമെത്ര ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാനിരിക്കുന്നത്...

  ReplyDelete
 2. കൃത്യമായ ഒരുത്തരം പറയാനില്ല

  ReplyDelete
 3. ബുദ്ധിമുട്ടുള്ള കാര്യമാണന്ന് കരുതി വിട്ട് കളയാൻ പറ്റുമോ? എത്രയോ നിരപരാധികളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. ഏറ്റവും കുറഞ്ഞത് നമ്മുടെ പോലീസുകാർക്ക് നല്ല ആയുധങ്ങൾ കൊടുക്കുവാൻ കഴിയില്ലേ നമ്മുക്ക്?

  ReplyDelete
 4. ഇത്റയും വലിയ ഒരു രാജ്യത്ത്‌ ഇതൊക്കെ അല്‍പം ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്‌. ശരിയായ ജനപങ്കാളിത്തം ഇതിനൊക്കെ അഭികാമ്യവുമാണ്‌. ഭീകരര്‍ക്ക്‌ നാട്ടുകാരെ തങ്ങള്‍ക്ക്‌ സഹായികളായി ഉപയോഗപ്പെടുത്താമെങ്കില്‍, എന്തുകൊണ്ട്‌ അധികൃതര്‍ക്ക്‌ ഭീകര വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ ജനങ്ങളെ ഉപയോഗപ്പെടുത്തിക്കൂടാ? ജനങ്ങളില്‍ ശരിയായ രാജ്യസ്നേഹവും മൂല്യബോധവും വളറ്‍ത്തുകയാണെങ്കില്‍ ഇതൊക്കെ സാധ്യവുമാണ്‌. മുംബൈയില്‍ സമാധാന റാലിയില്‍ പങ്കെടുക്കുവാന്‍ പതിനായിരങ്ങള്‍ തയ്യറായി മുന്നൊട്ടു വന്നു അതും ഒരു രഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ. ഇത്രയും ആളുകളെ സംഘടിപ്പിച്ച്‌ നമുക്കു ഭീകരര്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാല്‍? ഇപ്പോള്‍ നമ്മുടെ ഒരു ഫാഷന്‍ എന്തു പ്രശ്നമുണ്ടായാലും രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റം പറയുക എന്നതാണ്‌ അല്ലാതെ നമുക്കെന്തു ചെയ്യാമായിരുന്നു എന്നല്ല. ഞാനിവിടെ രഷ്ട്രീയക്കരെയും അധികാരികളെയും ഒന്നും ന്യായീകരിക്കുകയല്ല, ഇവിടെ എല്ലാവര്‍ക്കും പിഴവു പറ്റി. ആക്രമണം മുന്‍കൂട്ടി അറിയുന്നതിലും തടയുന്നതിലും രാഷ്ട്രീയക്കാര്‍ക്കും അധികാരികള്‍ക്കും ഭീകരരെ സഹായിക്കുന്നതില്‍ നിന്നും നമ്മുടെ സഹജീവികളെ തടയുന്നതില്‍ നമുക്കോരോരുത്തര്‍ക്കും. സ്വന്തം ഉത്തരവാദിത്വം മറ്റുള്ളവന്‍റെ തലയില്‍ വച്ചു കെട്ടുമ്പോള്‍ ഒരു കാര്യം നമുക്കു മറക്കതിരിക്കാം "യഥാ പ്രജാ തഥാ രാജാ, തഥാ രാജാ യഥാ പ്രജാ. "

  ReplyDelete
 5. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  a片下載,線上a片,av女優,av,成人電影,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,成人網站,自拍,尋夢園聊天室

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...