Saturday, December 20, 2008

സൌഹൃദത്തിന്റെ വരമ്പുകള്‍


അനിയത്തി റാബിയയുടെ കല്ല്യാണം നിശ്ചയിച്ചപ്പോള്‍ മുസ്തഫ എനിക്കെഴുതി;

“കാശിനിത്തിരി ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് ഞാന്‍ വരുന്നില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിമാനക്കൂലിയും കൂടി വീട്ടിലേയ്ക്ക് അയച്ച് കൊടുക്കാമല്ലോ. പക്ഷേ നീയവിടെ ഉണ്ടാവണം, എനിക്ക് പകരമായി”

റാബിയയുടെ കല്ല്യാണത്തലേന്ന് വരന്റെ വീട്ടില്‍ നിന്ന് വന്ന കാരണവന്മാര്‍ക്ക് കൈനീട്ടി ഉറപ്പ് കൊടുക്കാനൊരുങ്ങുമ്പോള്‍ വെള്ളത്താടിയും മുടിയുമുള്ള മൊല്ലാക്ക ചോദിച്ചു;

“ആങ്ങളയുടെ സ്ഥാനത്ത് ആരാ നിക്കുന്നത്?”

മുസ്തഫയുടെ ഉമ്മ എന്നെ കാരണവന്മാരുടെ ഇടയിലേക്ക് പതുക്കെ തള്ളി;

“ഇദാ, ഇവിടുണ്ട്. മനു, മുത്തൂന്റെ കൂട്ടുകാരനാ”

മൊല്ലാക്കയുടെയും കാരണവന്മാരുടെയും കൈകളില്‍ എന്റെ കൈ കൂടെ ചേര്‍ത്ത് വച്ച് എന്തൊക്കെയോ ജപിച്ച്, എല്ലാവരും പ്രാര്‍ത്ഥന നിമഗ്നരായി ഇരിക്കുമ്പോള്‍, എന്തോ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

*

ജോലി ചെയ്യുന്ന കമ്പനിയുടെ പത്ത് ദിവസത്തെ ഒരു ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ നിന്നും ഞാന്‍ ബോംബെയിലെത്താന്‍ ചില ഔദ്യോഗിക കാരണങ്ങളാല്‍ രണ്ട് ദിവസം വൈകി.

ഗസ്റ്റ് ഹൌസിലെ മൂന്നാമത്തെ നിലയിലെ എനിക്ക് അനുവദിച്ചിട്ടുള്ള ഷേറിംഗ് അക്കമഡേഷന്‍ മുറിയുടെ ചാരിയ വാതില്‍ ഞാന്‍ പതുക്കെ തള്ളി തുറന്നപ്പോള്‍ വെള്ള പൈജാമയും ജുബ്ബയും ധരിച്ച ഒരാള്‍ നിലത്ത് വിരിച്ച ഷീറ്റില്‍ ഇരുന്ന് നിസ്കരിക്കുന്നു.

നിസ്കാരം കഴിയുന്നത് വരെ കാത്തിരുന്ന് ഞാന്‍ ഉള്ളില്‍ കയറി സ്വയം പരിചയപ്പെടുത്തി.

“ജിലന്‍”; നിലത്ത് വിരിച്ച ഷീറ്റ് തിടുക്കത്തില്‍ വലിച്ചെടുത്ത് മടക്കുന്നതിന്നിടയില്‍ എന്റെ സഹമുറിയനും സ്വയം പരിചയപ്പെടുത്തി. ജിലന്‍ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നുമാണ്.

തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ട്രെയിനിംഗ് ക്ലാസ്സിലും ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഞാന്‍ ജിലന്ന് ഒരുമിച്ചായിരുന്നുവെങ്കിലും അവന്‍ എന്തോ ഒരു അകല്‍ച്ച കാണിക്കുന്നത് പോലെ എനിക്ക് തോന്നി. എങ്കിലും മറ്റ് നോര്‍ത്തിന്ത്യന്‍ സഹട്രെയിനികളെക്കാള്‍ ഭേദം. ഞായറാഴ്ച ട്രെയിനിംഗ് ഇല്ല. ശനിയാഴ്ച വൈകീട്ട് ഞാന്‍ ജിലന്നോട് പറഞ്ഞു;

“ഡിന്നര്‍ ഇന്ന് നമുക്ക് വേറെ വല്ലിടത്തും ആക്കാം.”

അടുത്തായുള്ള ഒരു ബാര്‍ റെസ്റ്റോറന്റിന് മുന്നില്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ ജിലന്‍ പറഞ്ഞു;

“ഐ ഡോണ്ട് ഡ്രിംഗ്”

നീ കുടിക്കേണ്ട, ഞാന്‍ കുടിച്ചോളാം നീ കഴിച്ചാല്‍ മതി എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ച് ഞങ്ങള്‍ ഒരു മൂലയില്‍ ഇരിപ്പായി. ഭക്ഷണം കഴിക്കുന്നതിന്നിടയില്‍ ജിലന്‍ അവന്റെ നാടിനെക്കുറിച്ചും വീടിനെയും വീട്ടുകാരെയും കുറിച്ചും ഭാവിയെക്കുറിച്ചുള്ള അവന്റെ പ്രതീക്ഷകളെ കുറിച്ചും എന്നോട് സംസാരിച്ചു.

ഭക്ഷണം കഴിഞ്ഞ്, നിലാവ് വീണ വസൈയിലെ നിരത്തിലൂടെ തിരിച്ച് ഗസ്റ്റ് ഹൌസിലേയ്ക്ക് നടക്കുമ്പോള്‍ ഒന്നറച്ച് കൊണ്ട് ജിലന്‍ എന്നോട് ഹിന്ദിയില്‍ ചോദിച്ചു;

“താങ്കള്‍ എന്റെ കൂടെ താമസിക്കാന്‍ നിര്‍ബ്ബന്ധിതനായതാണോ?”

“എന്തിന്? ആര് നിര്‍ബ്ബന്ധിക്കാന്‍?”

“മറ്റ് മുറികളെല്ലാം ഒക്കുപ്പൈഡ് ആയിപ്പോയത് കൊണ്ട്”

“എനിക്ക് മനസ്സിലാവുന്നില്ല. ജിലന്‍ എന്താണ് ഉദ്ദേശിക്കുന്നത്?”

“ആ മുറിയില്‍ നിങ്ങള്‍ക്ക് മുന്‍പേ വന്നവരെല്ലാം പെട്ടന്ന് തന്നെ മറ്റ് മുറികളിലേയ്ക്ക് മാറുകയായിരുന്നു”

“എന്തായിരുന്നു കാര്യം?”

ജിലന്‍ തെല്ലിട സംസാരിച്ചില്ല.

“ഞാനൊരു മുസ്ലീം ആയത് കൊണ്ടാവാം”

ജിലന്റെ കൈ കോര്‍ത്ത് പിടിച്ച് ഒരു പരിചയവുമില്ലാത്ത ബോംബെയിലെ ആ തെരുവിലൂടെ നടക്കുമ്പോഴും എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

17 comments:

 1. നേരവ് വെളുത്താദ്യം കണ്ട പോസ്റ്റ് , ഇനി ഒന്നും വായിക്കാനും ആവില്ല!

  ReplyDelete
 2. ജിലന്റെ കൈ കോര്‍ത്ത് പിടിച്ച് ഒരു പരിചയവുമില്ലാത്ത ബോംബെയിലെ ആ തെരുവിലൂടെ നടക്കുമ്പോഴും എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

  നന്നായിട്ടുണ്ട്.

  ReplyDelete
 3. തരിപ്പിച്ച് കളഞ്ഞല്ലോ മാഷേ.
  മനസ്സിലൊരു സ്ഫോടനം നടത്തീ ഈ കൊച്ചുകുറിപ്പ്.
  ഇത് കഥയായാലും അനുഭവമായാലും ഒരുപാട് ചിന്തിപ്പിക്കുന്നു. ആരൊക്കെയോ ചെയ്യുന്ന തെറ്റിന്റെ പേരിൽ ഒറ്റപ്പെട്ട് പോകുന്ന പാവങ്ങൾ. അവരുടെ നൊമ്പരങ്ങൾ അറിഞ്ഞ് പെരുമാറുന്നവരിലാണ് നന്മയെന്ന് ഞാൻ വിശ്വസിക്കുന്നു.

  ReplyDelete
 4. പടിപ്പുരേ, നല്ല ചിന്തകള്‍.ആശംസകള്‍

  ReplyDelete
 5. ഇങ്ങനെയൊന്ന് http://rehnaliyu.blogspot.com/2008/12/blog-post_17.html പോസ്റ്റ് ചെയ്തിട്ടും ഉള്ളി തളം കെട്ടികിടന്ന വിഷമം മാറി ഇതുവായിച്ചപ്പോള്‍.
  മത നിരാസമല്ല ,മതത്തില്‍ നിന്നു കൊണ്ട് തന്നെ എല്ലാവരേയും മനുഷ്യരായി സ്നേഹിക്കാന്‍ കഴിയുന്നതാണ് മത സഹിഷ്ണുത എന്ന് എല്ലാവൗം തിരിച്ചറിഞ്ഞെങ്കില്‍.

  ReplyDelete
 6. കണ്ണ് നനയിച്ചല്ലോ സുഹൃത്തേ...
  നന്മകള്‍ ഉണ്ടാവട്ടെ...

  ReplyDelete
 7. മനുഷ്യത്വത്തില്‍ അലിയട്ടെ മതത്തിന്റെ വരമ്പുകള്‍.

  ReplyDelete
 8. മാഷെ,

  ചെറുതെങ്കിലും ശക്തിയും തീക്ഷ്ണവുമായ പോസ്റ്റ്..

  മനുഷ്യനെ മനുഷ്യനായിക്കാണുന്ന ആ കാലം വരും..!

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. പടിപ്പുര നന്നായി എഴൂതി...

  ഇനി എന്റെ അനുഭവം...
  9/11നു ശേഷമാണ് സാധാരണക്കാര്‍ ഇവിടെ
  സെക്യൂരിറ്റി കര്‍ശനമാക്കിയതില്‍ ബുദ്ധിമുട്ടുകള്‍ അറിഞ്ഞു തുടങ്ങിയത്..അപ്പോഴവര്‍ പറഞ്ഞു ഒക്കെ മുസ്ലീമുകള്‍ കാരണം ആണെന്ന് , ഇവിടെയും തലമൂ‍ടി നടക്കുന്നവരെ ഒരു പ്രത്യേകരിതിയില്‍ നോക്കി തുടങ്ങി ..

  26 വര്‍ഷം സൌദിയില്‍ നിന്ന ഞാന്‍ ജോലിക്ക് അപേക്ഷിച്ചിടത്ത് പ്രീവിയസ് എക്സ് പീരിയന്‍സ് കോളം പൂരിപ്പിച്ചിടുമ്പോല്‍ “we will let you know” എന്നാണ് മറുപടി ഇന്നും സ്തിരമായി ജോലി കിട്ടിയിട്ടില്ല...
  ജാതി മതം നിറം പ്രായം ലിംഗം ഒന്നും കണക്കിലെടുത്ത് പ്രവര്‍ത്തിക്കരുത് എന്ന് ഗൈഡ് ലൈനുണ്ട്. കുറെ ഏറെ വിഷമങ്ങളും ആയി പുതിയസ്ഥലത്ത് ചേക്കേറാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന പിരിമുറുക്കത്തില്‍ നിന്ന് രക്ഷപെടാന്‍ അക്ഷരങ്ങള്‍ മാത്രം കൂട്ട്! ഇതു വയിച്ചപ്പോള്‍ ജിലന്റെ കൈ കോര്‍ത്ത് പിടിച്ച് നടക്കാന്‍ പടിപ്പുരയെങ്കിലും ഉണ്ടായല്ലോ എന്ന് ഓര്‍ത്തു ..നന്മകള്‍ നേരുന്നു .

  ReplyDelete
 11. ആര്‍ദ്രം.
  ഈ ആസുരകാലത്ത് ഈ എഴുത്തിന് പവന്‍‌മാറ്റുണ്ട്.

  ReplyDelete
 12. സമാനമായ അനുഭവം ഉള്ളത്കൊണ്ട് എഴുത്ത് മനസ്സില്‍ കൊണ്ടു.

  ReplyDelete
 13. തറവാടി, gt, പാറുക്കുട്ടി, നരിക്കുന്നന്‍, കാസിം, വല്ല്യമ്മായി, പകല്‍ കിനാവന്‍, കാവലന്‍,കുഞ്ഞന്‍, മാണിക്യം, ഹാരിസ്, മുസാഫിര്‍ :)

  ReplyDelete
 14. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


  情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,aio,av女優,AV,免費A片,日本a片,美女視訊,辣妹視訊,聊天室,美女交友,成人光碟

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete
 15. മനുഷ്യത്വത്തിന്റെ മണമുള്ള രചന....
  നന്നായിട്ടുണ്ട്‌..
  ആശംസകള്‍.

  ReplyDelete
 16. (法新社a倫敦二B十WE四日電) 「情色二零零成人網站七」情趣成人電影產品大產自二十三日起在倫敦的肯辛頓奧林匹亞展覽館舉行,AV倫敦人擺脫對性的保守態度踴躍參觀,許多穿皮衣與塑膠緊身衣的好色之徒擠進這項世界規模最大的成人生活展,估計三天展期可吸引八萬多好奇民眾參觀。

  AV女優動計A片畫負責人米里情色根承諾:成人影片「要搞情色電影浪漫、誘惑人a片、玩虐待,你渴望的成人電影我們都有av。」

  他說:「時髦的設計與華麗女裝,從吊飾到束腹到真人大小的雕塑,是我們由今年情色電影展出的數色情千件成人網站產品精選出的一部分,參展產品還包括時尚服飾、貼身女用內在美、鞋子、珠寶、玩具、影片、A片下載藝術a片、圖書及遊戲,更不要說情色性愛輔具及馬術裝備。」

  av女優觀民眾遊覽兩百五十多個攤位,有性感服裝、玩具及情色情色食品,迎合各種品味。

  大舞台上表演的是美國野蠻搖滾歌手瑪莉蓮曼森的前妻─全世界頭牌脫衣舞孃黛塔范提思成人影片,這是她今年在英國唯一一場表演。

  以一九四零年代風格演出的黛塔范提思表演性感的天堂鳥、旋轉木馬及羽扇等a片下載舞蹈。

  參展攤位有色情影片的推廣情趣用品,有的公開展示人體藝術和人體雕塑,也有情色藝術家工會成員提供建議。

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...