Wednesday, March 30, 2011

കഷ്ടംസംഭവം എന്തുമാകട്ടെ, പ്രായവും പക്വതയുമുള്ള, ജനപ്രതിനിധിയും മന്ത്രിയും വരെയായിട്ടുള്ള ഒരാൾ, തുറന്ന സദസ്സിൽ ആളുകൾക്കും ക്യാമറയ്ക്കും മുന്നിലിരുന്ന് രാഷ്ട്രീയത്തിന്റെ പേരിൽ ഇങ്ങിനെ പൊട്ടിക്കരയാമോ!

എന്തായിരിക്കും ഇതിന്റെയൊക്കെ ഒരു മന:ശ്ശാസ്ത്രം?

സുദീർഘമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ചരിത്രം കാലം എങ്ങിനെയാവും രേഖപ്പെടുത്തുക! 

Thursday, March 24, 2011

കേരള ശില്പ ഗ്രാമം - സർഗ്ഗാലയ

ക്രാഫ്റ്റ് വില്ലേജ്
'സർഗ്ഗാലയ' കേരള ശില്പ ഗ്രാമം, ഇരിങ്ങൽ, വടകര


കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാരുടെ വീര സാഹസിക കഥകളുറുങ്ങന്ന ഇരിങ്ങൽ പുഴയുടെ തീരത്ത് കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ പതിനഞ്ച് കോടിയോളം ചിലവിട്ട് പണി കഴിപ്പിക്കുന്ന ക്രാഫ്റ്റ് വില്ലേജ് - ‘സർഗ്ഗാലയ കേരള ശില്പ ഗ്രാമം’

കരകൗശല, കൈത്തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാനും, അവിടെ വച്ച് തന്നെ വിറ്റഴിക്കുവാനും സൗകര്യമൊരുക്കുന്ന ഈ മഹത് സംരഭം മലബാറിലെ ടൂറിസം വികസനത്തിൽ ഒരു വൻ ചുവടുവയ്പ് തന്നെയാവും.

പണിയെടുക്കുവാനുള്ള മുറികൾ, ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമയുള്ള വിശാലമായ ഷോറൂം, കോൺഫ്രൻസ് ഹാൾ, ഡൈനിംഗ് ഹാൾ, ഓപ്പൺ എയർ തിയേറ്റർ, ബോട്ട് ജെട്ടി, വാച്ച് ടവർ, കെട്ടിടങ്ങളെ കൂട്ടിയിണക്കിയുള്ള നടപ്പാതകൾ, പുൽപ്പരപ്പുകൾ തുടങ്ങി പണി പൂർത്തിയായി കഴിയുമ്പോഴേക്കും ആരെയും ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമായി തീരും ‘സർഗ്ഗാലയ’ എന്നത് തീർച്ച.

ഇരിങ്ങൽ പുഴ 


ശില്പ ഗ്രാമത്തിലേയ്ക്ക് 


വിദൂര വീക്ഷണം


 വർക്ക് ഇൻ പ്രോഗ്രസ്സ് 

ഇടനാഴി പെയിന്റിംഗ് 

 വെങ്കല ഉത്പന്നങ്ങൾ 

നാഴികൈത നാരു കൊണ്ടുള്ള പണിത്തരങ്ങൾ. കംബളങ്ങൾ, ബാഗുകൾ... 

കയർ ചവിട്ടി നിർമ്മാണം 


നെയ്ത്ത്, നെയ്ത്തുൽപ്പന്നങ്ങൾ 


 ക്ളേ മോഡലിംഗ് 

 കാഴ്ചകൾ അതിസമ്പന്നം!  

മരത്തിൽ കൊത്തു പണി ചെയ്യുന്ന ശില്പി.
(ആ ജനലിലൂടെ ഒന്ന് എത്തി നോക്കൂ....)

 ഊഞ്ഞാൽ, ആട്ടു കട്ടിൽ... 

 മുള ഉത്പന്നങ്ങൾഉൾക്കാഴ്ചകൾ Tuesday, March 15, 2011

പുഴയൊഴുകും വഴി


എൽ.പി ക്ലാസ്സിൽ പഠിക്കുമ്പോൾ, ആദ്യത്തെ ട്രെയിൻ യാത്രയിലാണു ആദ്യമായി ഭാരതപ്പുഴ കാണുന്നത്. വേനലിൽ അവിടവിടെ ചെറിയ നീർച്ചാലുകളായി മെലിഞ്ഞ പുഴ. പിന്നെയും ഒരുപാടു കാലം കഴിഞ്ഞു അതിന്റെ തീരത്ത് ഒന്നിറങ്ങി നടക്കാനും ഒന്നു കുളിച്ചു കയറാനും.

തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെയ്ക്കുള്ള ഒരു യാത്രയിൽ, കുറ്റിപ്പുറത്ത് കേടായ ബസ്സിൽ നിന്ന് ഇറങ്ങി ഒരോ സിഗരറ്റും വലിച്ച് നിൽക്കുമ്പോഴായിരുന്നു മൊയ്തു പെട്ടന്ന് ചോദിച്ചത്; “ഡാ മ്മക്ക് ഭാരതപ്പുഴയിൽ പോയി കുളിച്ചാലോ?”

വൈകുന്നേരമാവുന്നതേയുള്ളൂ. ബസ്സുകൾ ഇനിയും വരും പോകും. ഭാരതപ്പുഴയെ അടൂത്ത് കാണാൻ ഇതു തന്നെ അവസരം. ഞങ്ങൾ പുഴക്കരയിലേയ്ക്ക് വച്ച് പിടിച്ചു. അരയ്ക്കൊപ്പം ഒഴുക്കുള്ള ഇളം ചൂടുള്ള വെള്ളത്തിൽ തോർത്ത് മുണ്ടുടുത്ത് മലർന്ന് കിടന്നു അസ്തമയം കണ്ടു. കുളികഴിഞ്ഞ് പൂഴിമണ്ണിൽ കുത്തിയിരുന്ന് വർത്തമാനം പറഞ്ഞു.


നാട്ടിലെ പുഴകൾ നിരവധി കണ്ടിരുന്നെങ്കിലും നിളയോടൊരു പ്രത്യേക സ്നേഹമുണ്ടായതിനു കാരണം എം.ടിയും അദ്ദേഹത്തിന്റെ കൃതികളും തന്നെ. അതിന്റെ മണൽപരപ്പിൽ കളിക്കുന്ന കുട്ടികളോടും, കരയിലുള്ള വീടുകളിൽ താമസിക്കുന്നവരോടും, എന്തിനു അതിലെ നിത്യവും സീസൺ ടിക്കറ്റിൽ ട്രെയിൻ യാത്ര ചെയ്യുമായിരുന്നവരോടു പോലും എനിക്ക് വല്ലാത്തൊരു അസൂയയാണു അന്നും ഇന്നും.

കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി, പാഞ്ഞു പോകുന്ന ട്രെയിനിലിരുന്ന് ഭാരതപ്പുഴയെ കണ്ടു
വിക്കി

Monday, March 14, 2011

ഞാനറിഞ്ഞിട്ട് പറഞ്ഞില്ലെന്ന് പിന്നെ പറയരുത്...

“മാനവരാശിയെ മോക്ഷപ്രാപ്തിയിലെത്തിക്കാൻ ഞാൻ വന്നത് നിങ്ങൾ അറിഞ്ഞില്ലെന്ന് പിന്നെ പറയരുത്”

സംഗതി യോഗയാണെങ്കിലും ഇങ്ങിനൊക്കെയങ്ങ് പറയാമോ!

(ഒരു ചെറിയ അവധിയ്ക്ക് നാട്ടിലെ യാത്രയ്ക്കിടയിൽ കണ്ടത്. കയ്യിലെ മൊബൈൽ സൂം ചെയ്തപ്പോൾ ഇത്രയെ ക്ലാരിറ്റി കിട്ടിയുള്ളൂ)

അതുകൊണ്ട്, ഞാനറിഞ്ഞിട്ട് പറഞ്ഞില്ലെന്ന് നിങ്ങളാരും പിന്നെ പറയരുത്...

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...