Monday, December 08, 2008

അവധി


രാത്രി.

പതിനൊന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ഉണ്ണി ഇരുന്നു.
ഒരു ഭംഗിയുമില്ലാത്ത നരച്ച ആകാശം.

നേരിയ തണുത്ത കാറ്റിന് നഗരത്തിന്റെ മടുപ്പിക്കുന്ന മണം.

*

തൊടിയില്‍ വളര്‍ന്ന് വരുന്ന പേരയ്ക്കയുടെയും ഞേറലിന്റെയും ചാമ്പയ്ക്കയുടെയും മരങ്ങള്‍ക്കിടയിലൂടെ അച്ഛന്റെ കൈ പിടിച്ച് ഉണ്ണി നടന്നു.

“ഇതിലൊക്കെ നിറച്ചും കായകളുണ്ടാവുമ്പോള്‍ അവ തിന്നാന്‍ ഒരുപാട് കിളികള്‍ വരും. തത്തയും മൈനയും കുരുവികളും. ഉണ്ണിക്കും ഉണ്ണീടെ മക്കള്‍ക്കും അതൊക്കെ കാണാലോ”

അമ്മ ചിരിക്കും; “നിങ്ങള്‍ടെ ഒരു കാര്യം. അവന്‍ ജോലിയും കൂലിയുമായി എവിടെയൊക്കെ ആയിരിക്കുമെന്ന് ആരറിഞ്ഞു”

കൊന്ന മരത്തില്‍ ആദ്യത്തെ പൂക്കുല വിരിയുന്നത്, മൂവാണ്ടന്‍ മാവിലും പഞ്ചാരമാവിലും മാമ്പൂക്കുല തലനീട്ടാന്‍ തുടങ്ങുന്നത്, ചോര നിറത്തില്‍ മുറ്റത്തെ പനിനീര്‍ച്ചെടിയില്‍ മൊട്ടൂണ്ടാവുന്നത്, വാഴക്കന്നില്‍ തളിര് പൊട്ടുന്നത് എല്ലാം അച്ഛനാണ് ഉണ്ണിക്ക് കാണിച്ച് കൊടുക്കുക.

*

അച്ഛനും അമ്മയും ഉറങ്ങിയിരിക്കും.
ഇന്ന് വീട്ടിലെത്താമെന്ന് പറഞ്ഞതായിരുന്നു. കഴിഞ്ഞ മാസവും ഇത് പോലെ ചെല്ലാമെന്ന് പറഞ്ഞിട്ട് പോകാനൊത്തില്ല.

“സിസ്റ്റം സ്റ്റഡിയ്ക്ക് ഉണ്ണികൃഷ്ണന്‍ തന്നെ പോകണം. എട്ട് കോടിയുടെ പ്രൊജക്റ്റാണ്. ഒരിടത്തും നമുക്ക് പിഴവ് പറ്റിക്കൂടാ”; പതിഞ്ഞ സ്വരത്തില്‍ എംഡിയുടെ നിര്‍ദ്ദേശം.

*

കോലായില്‍ ഉണ്ണിയെ മടിയിലിരുത്തി തൊടിയില്‍ പറന്ന് വന്നിരിക്കുന്ന കിളികളെ അച്ഛന്‍ കാണിച്ച് കൊടുക്കുകയാണ്;
“അത് തത്ത, അത് ചാവേലാട്ച്ചി, അത് ചെമ്പോത്ത്, അത്.....”

6 comments:

 1. പതിവു പോലെ ടച്ചിങ്ങ് മാഷേ

  ReplyDelete
 2. ഒരു ഉണ്ണിയാ‍യിത്തന്നെ ഇരുന്നാല്‍ മതിയായിരുന്നെന്ന് ആര്‍ക്കും തോന്നിപ്പോകും ഇത് വായിച്ചാല്‍.
  തത്ത, ചാവേലാട്ച്ചി, ചെമ്പോത്ത്, കുയില്‍, പൊന്മാന്‍.....ആ ലോകം അന്യമായിപ്പോയല്ലോ മാഷേ ?

  പതിനൊന്നാമത്തെ നില, സിസ്റ്റം സ്റ്റഡി, കോടികളൂടെ പ്രോജക്ട്, ഇനിയിപ്പോള്‍ ഇതിന്റെയൊക്കെ ലോകത്ത് ജീവിക്കാനായിരിക്കും വിധി.

  ReplyDelete
 3. നാട്ടില്യ്ക്ക് പോകാന്‍ കൊതി തോന്നിപ്പിച്ചു..നന്ദി.

  ReplyDelete
 4. നാട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴാ
  എന്തൊക്കെ നഷ്ടമാവുന്നു എന്ന് മനസ്സിലാവുന്നത്.
  ഒരു കോഴി കൂവുന്നത് കേട്ടൂണരാന്‍
  ഉണരുമ്പോള്‍ കക്കയും കുയിലും കരയുന്നത് ,
  സുബ്ബലക്ഷ്മീടെ സുപ്രഭാതം,
  കിണറ്റിലേ വെള്ളം, അടുപ്പിലെ തീയ് ,
  കാലത്തു വീട്ടില്‍ വരുന്ന പത്രം,കടന്നു പോകുമ്പോള്‍ കുശലം ചോദിക്കുന്ന അയല്‍ക്കാര്‍‌
  തൊടിയിലെ വാഴയുടെ തേന്‍,
  മാഞ്ചോട്ടിലെ വീണു കിട്ടുന്ന മാങ്ങ....
  കുളക്കരയിലെ നുണ ,കുശലം, ....
  അങ്ങനെ ...അങ്ങനെ..
  ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛന്‍ ...
  എണ്ണിയാലൊടുങ്ങാത്ത നഷ്ടങ്ങള്‍ ,
  എന്നിട്ട് ഇതെല്ലാം സ്വപ്നം കണ്ട് നാട്ടില്‍ എത്തിയാലോ ....
  വേണ്ടാ ഇവിടെ ഇരുന്ന് ഞാന്‍ ഇതോക്കെ ഓര്‍‌മിക്കാം ഇവിടെ എന്റെ ഓര്‍മയില്‍ എല്ലാമുണ്ട്

  ReplyDelete
 5. ഇവിടെ നിന്ന് നേരെ പോയി
  കമന്റ് ഇങ്ഗ്ങനെ ആക്കി
  ഒരു നന്ദി പറയാന്‍ വന്നതാ..
  അത്രക്ക് ഇന്‍സ്പിറേഷന്‍ ആയി ഈ പൊസ്റ്റ്...

  നഷ്ടങ്ങളുടെ തടവുകാരി http://maaanikyamisin.blogspot.com/2008/12/blog-post_10.html

  ReplyDelete
 6. ശ്രീ, മനോജ്, സ്മിത, മാണിക്യം :)

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...