Tuesday, November 25, 2008

നവംബറിന്റെ നഷ്ടം


നവംബറിന്റെ നഷ്ടം.
മാതൃഭൂമി പത്രത്തില്‍ ആ സിനിമയുടെ പരസ്യം ആദ്യമായി കാണുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസില്‍.

പദ്മരാജന്റെ സിനിമകള്‍ കാണുന്നത് പിന്നെയും ഏറെ കഴിഞ്ഞായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളുടെ ആകര്‍ഷണീയതയിലൂടെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി.

പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, ഒഴിവുകാലം, ഇതാ ഇവിടെവരെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം, സീസണ്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍....

പദ്മരാജന്‍ പടങ്ങള്‍ മിക്കവാറും എല്ലാം ആദ്യദിവസം ആദ്യ ഷോ തന്നെ കാ‍ണണമെന്നത് എന്റെയും മുസ്തഫയുടെയും ഒരു വാശിയായിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുസ്തഫയായിരുന്നു ഒരിക്കല്‍ എന്നോട് പറഞ്ഞത്, നമുക്കൊരിക്കല്‍ പദ്മരാജനെ നേരില്‍ കാണാന്‍ പോകണമെന്ന്, കുറെനേരം സംസാരിക്കണമെന്ന്.

വടകരയില്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത ഒഴിവുകാലം ഷൂട്ടിംഗ് നടക്കുമ്പോള്‍ ബ്ലൂസ്റ്റാര്‍ ഹോട്ടലിന്ന് മുന്നില്‍ തടിച്ചുകൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് കൊണ്ട്, ഹോട്ടലിലേയ്ക്ക് കയറിപ്പോകുകയായിരുന്ന പദ്മരാജനെ ഞങ്ങള്‍ ഒരു നോക്കുകണ്ടു- ആദ്യമായും അവസാനമായും.

കോഴിക്കോട് വച്ച് പദ്മരാജന്‍ അന്തരിച്ചപ്പോള്‍ മുസ്തഫ ഗള്‍ഫിലായിരുന്നു. അന്ന് അവനെനിക്കെഴുതിയ കത്തിലെ ഒരു വാചകം അദ്ദേഹത്തിന്റെ തന്നെ കരിയിലക്കാറ്റുപോലെ എന്ന പടത്തിലെ ഒരു ഡയലോഗായിരുന്നു-

“ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനായിരുന്നു....”

നവംബര്‍ വരുമ്പോള്‍ 'നവംബറിന്റെ നഷ്ടം' എന്ന ആ സിനിമയുടെ പേര് ഓര്‍ക്കും, പദ്മരാജനെ ഓര്‍ക്കും.

8 comments:

 1. പത്മരാജന്‍ നവംബറിന്റെ മാത്രം നഷ്ടമല്ല..മലയാള സിനിമയുടെ മൊത്തം നഷ്ടാമാണ്..കാല്പനികതയുടെ ചക്രവര്‍ത്തിയെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?

  ReplyDelete
 2. സ്മിതേച്ചി പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു.

  ReplyDelete
 3. - നവംബറിന്റെ നഷ്ടം
  - ദേശടനക്കിളി കരയാറില്ല

  ഇതില്‍കൂടുതല്‍ നല്ല സിനിമാപേരുകള്‍ ആര്‍ക്കു നല്‍കാന്‍ കഴിയും?

  ReplyDelete
 4. പപ്പേട്ടനു പകരം വയ്ക്കാൻ മറ്റൊരു സിംഹാസനം ഇന്നും ഇല്ല എന്നതാണ് വാസ്തവം

  ReplyDelete
 5. പപ്പേട്ടനു പകരം വയ്ക്കാൻ മറ്റൊരു സിംഹാസനം ഇന്നും ഇല്ല എന്നതാണ് വാസ്തവം

  ReplyDelete
 6. ഞാനും പത്മരാജൻ സിനിമകളുടെ ഒരാരാധിക ആണ്. കുറേ നല്ല സിനിമകൾ തന്ന അദ്ദേഹത്തിന്റെ നഷ്ടം സാഹിത്യലോകത്തീനും സിനിമാലോകത്തിനും നികത്താനാവാത്തത്

  ReplyDelete
 7. പടിപ്പുര തുറന്ന് കയറിയപ്പോള്‍‌
  വിഭവസമൃദ്ധം...

  “ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനായിരുന്നു....”
  ,

  എനിക്ക് ആ ഭാഗ്യം ഉണ്ടായി ഞങ്ങളുടെ ഡോ:ജയകുമാരി & ഡോ:പത്മജന്‍
  [പപ്പേട്ടന്റെ ജേഷ്ടന്‍ ]ഞാന്‍ ഒരിക്കല്‍ അവിടെ ചെല്ലുമ്പോള്‍ പപ്പേട്ടന്‍! അന്ന് ആ സ്വരത്തിന്റെ ആരാധകരാ ഞങ്ങള്‍, ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത് ‘പത്മരാജന്‍’.....
  സിനിമയില്‍ വന്നിട്ടും പലവട്ടം കണ്ടു .. ..
  ഞാന്‍ വളരെ ഇഷ്ടപ്പെട്ട ഒരു വലിയ മനുഷ്യന്‍‌

  http://ajithbah.blogspot.com/2008/12/blog-post.html
  ഇവിടെ പത്മരാജന്റെ തൂവാനതുമ്പികള്‍
  ഒരു നല്ല ചര്‍ച്ച....

  ReplyDelete
 8. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...