Monday, July 14, 2008

ആ വവ്വാലുകൾ എവിടേയ്ക്ക് പോയിരിക്കും...സ്കൂൾ വിട്ട് വന്ന് വൈകുന്നേരം എന്നും ഉമ്മറത്ത് കുറെ നേരം വെറുതെ ഇരിക്കും.

ഇരുട്ട് മുഴുവനായി വീഴുന്നതിന്ന് മുമ്പായിരിക്കും ആ പതിവ് കാഴ്ച. ആകാശത്തൂടെയുള്ള വവ്വാലുകളുടെ ഘോഷയാത്ര. പത്ത് മിനുട്ടോളം നീളുന്ന ആ ഘോഷയാത്രയിൽ ആയിരക്കണക്കിന് വവ്വാലുകളുണ്ടാവും.

നാട്ടിലെ രണ്ട് പഴയ നമ്പൂതിരി ഇല്ലങ്ങളാണ് കുനിയില്ലവും പാറോളി ഇല്ലവും. ഒന്ന് പാടത്തിനും പുഴയ്ക്കും അപ്പുറം. മറ്റേത് ഇപ്പുറവും.വിശാലമായി ആളനക്കമില്ലാതെ കിടക്കുന്ന ഇല്ലപ്പറമ്പുകളിൽ രണ്ടിടത്തും ഉണ്ട് കാവുകൾ. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങളും വള്ളികളും നിറഞ്ഞ ആ കാവുകളിലാണ് വവ്വാലുകളുടെ സങ്കേതം. വൈകുന്നേരം കുനിയില്ലത്തെ കാവിൽ നിന്നും വവ്വാലുകൾ കൂട്ടത്തോടെ പാറോളി ഇല്ലത്തെ കാവിലേയ്ക്ക് പറക്കും, അടുത്ത ദിവസം നേരം പരപരാ വെളുക്കുമ്പോൾ തിരിച്ചും. കൂട്ടത്തിൽ വഴിതെറ്റി പറക്കുന്നതിന്നിടയിൽ ഇലക്ട്രിക് കമ്പികളിൽ ഉടക്കിയും പരുന്ത് വേട്ടയാടി പിടിച്ചും ചത്ത് നിരത്തിൽ വീഴുന്ന വവ്വാലുകൾ സ്കൂളിൽ പോകുമ്പോൾ കാണുന്ന സ്ഥിരം കാഴ്ചയാണ്.

കോട്ടകളെ കുറിച്ച് ഭീതിപ്പെടുത്തുന്ന കഥകളാണ് നാട്ടിൽ പരക്കെ. അതുകൊണ്ട് തന്നെ പകൽ കൂടെ ആളുകൾ നടക്കാൻ മടിക്കുന്ന സ്ഥലങ്ങളാണ്, ഈ രണ്ട് ഇല്ല പറമ്പുകളും. മേലെപറമ്പിലെ അമ്മാട്ടിയാർ ഒരു നട്ടുച്ചയ്ക്ക് പശുവിനെ അഴിച്ച് കൊണ്ട് വരാൻ പോയപ്പോൾ ‘വരവിൽ’പെട്ട് പേടിച്ച് പോയതിൽ പിന്നെയാണ് അവർക്ക് മുഴു വട്ടായത്. രണ്ടില്ലങ്ങളിലും പലപ്പോഴായി നടന്ന ദുർമരണങ്ങളിൽ പെട്ടവരുടെ ആത്മാക്കൾ രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കോട്ടകളിൽ ചുറ്റിതിരിയുകയാണ്. രക്ത രക്ഷസ്സുകളും കൊടും വിഷമുള്ള പാമ്പുകളും പിന്നെ ആയിരക്കണക്കിന് വരുന്ന വവ്വാലുകളുമാണ് അവർക്ക് കൂട്ട്. നാട്ടൂകാരിൽ പലരും അലഞ്ഞ് നടക്കുന്ന പ്രേതങ്ങളെ അവിടെ പലപ്പോഴായി കണ്ടിട്ടുണ്ടത്രേ.

ഓണക്കാലത്ത് പൂ പറിക്കാൻ പറമ്പുകൾ തെണ്ടുമ്പോഴാണ് ഞങ്ങൾ ഇല്ലപ്പറമ്പിലേയ്ക്ക് ഒളിച്ച് കയറുന്നത്. ഒരു കാരണവശാലും അങ്ങോട്ടെക്കൊന്നും പോകരുതെന്ന അമ്മയുടെ താക്കീത് മറക്കുന്നത് കൂട്ടുകാരുടെ പ്രേരണയിലാണ്. തുമ്പയും മന്ദാരവും കൃഷ്ണമുടിയും കോളാമ്പിപ്പൂവും യശോദപ്പൂവും നിറഞ്ഞ് നിൽക്കുന്ന ആ തൊടിയിൽ നിന്നും പൂക്കൂടകൾ നിറയുന്നത് വളരെ പെട്ടന്നായിരിക്കും. എങ്കിലും കാവിനടുത്തേയ്ക്ക് പോകാറില്ല. വല്ലാത്തൊരു നിശ്ശബ്ദത ചൂഴ്ന്ന് നിൽക്കുന്ന കാവിൽ നിന്നും വല്ലപ്പോഴെങ്കിലും കേൾക്കുന്നത് ചില കിളികളുടെ ശബ്ദം മാത്രമാണ്.

**************
ഒരുപാടൊരുപാട് വർഷങ്ങൾക്കിപ്പുറം,
ഇല്ലങ്ങൾ രണ്ടും ഭാഗിക്കുകയും പറമ്പുകൾ വെട്ടി നിരത്തി കഷ്ണങ്ങളാക്കി പലരും വിൽക്കുകയും വാങ്ങുകയും ചെയ്തു.

കാടും കാവും കുളങ്ങളും അപ്രത്യക്ഷമായി.

ആ വവ്വാലുകൾ എവിടേയ്ക്ക് പോയിരിക്കും...

13 comments:

 1. ചാത്തനേറ്: പഴയ പറമ്പ് മനസ്സില്‍ കാണാം ഈ വാക്കുകളിലൂടെ..

  ReplyDelete
 2. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് എന്തൊരു മാധുര്യമല്ലേ. വവ്വാലുകളൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. ഇനി അവറ്റകളും വംശ നാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണോ ആവോ

  ReplyDelete
 3. വവ്വാലുകളെപ്പറ്റി കേള്‍ക്കുമ്പോള്‍ വേദനയുള്ള ഒരോര്‍മ്മയുണ്ടെനിക്ക്.

  തറവാട്ടില്‍ നിന്നും താമസം മാറ്റയതിനുശേഷം പണിക്കാരുടെ സാധനങ്ങളും മറ്റുമായിരുന്നു അവിടെ സൂക്ഷിച്ചിരുന്നത്. തേങ്ങയും മറ്റ് വിളകള്‍ വേറെയും. ഒരിക്കല്‍ എന്തോ ഉള്ളില്‍ നിന്നുമെടുക്കാന്‍ ഉള്ളില്‍ കയറിയപ്പോള്‍ വവ്വാലുകള്‍ കൂട്ടമായി തൂങ്ങിക്കിടക്കുന്നു. മരം കൊണ്ടുള്ള സീലിങ്ങില്‍ വരിവരിയായി തൂങ്ങിക്കിടക്കുന്നത് കണ്ട് ഞാന്‍ പുറത്ത് നിന്നും തെങ്ങിന്‍ പട്ടയുടെ ഓല ചീകിമാറ്റി ഉള്ളിലേക്ക് വേണ്‍ടും കയറി ചുരുങ്ങിയത് അഞ്ചാറെണ്ണത്തിനെയെങ്കിലും അടിച്ചുവീഴ്ത്തി.

  ReplyDelete
 4. ചെറുതെങ്കിലും നല്ല പോസ്റ്റ്, മാഷേ...

  വവ്വാലുകള്‍ മാത്രമല്ല, പണ്ട് കുട്ടിക്കാലത്ത് പറമ്പുകളിലും മറ്റും കാണാറുള്ള പല പക്ഷികളേയും ഇപ്പോള്‍ കാണാറേയില്ല

  ReplyDelete
 5. എവിടെ നിന്നോ വന്ന് എങ്ങോടോ പറന്നു പോയ കടവാവലുകള്‍
  മനസ്സില്‍ പോയകാലത്തിന്റെ ചിത്രം തന്നെ സമ്മാനിച്ചൂ.

  ReplyDelete
 6. മറ്റൊരിടം തേടിയ്യലയുന്നുണ്ടാകും....

  ReplyDelete
 7. ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു, രണ്ടു ക്ഷേത്രങ്ങളിലായി രണ്ടു് ആലുകള്‍. പടിപ്പുര പറയുന്നതുപോലെ, എല്ലാ ദിവസവും രാവിലെ ഒരു ആലില്‍ നിന്നു് മറ്റൊന്നിലേക്കും സന്ധ്യ്യക്കു തിരിച്ചും കൂട്ടത്തോടെ പറക്കുമായിരുന്നു. ഇപ്പോള്‍ ഇവിടെയുമില്ല, ആ യാത്ര. ശരിയാ, എവിടെ
  പോയി അതൊക്കെ. ഈ പോസ്റ്റു വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തുപോയി.

  ReplyDelete
 8. നല്ല പോസ്റ്റ്.ഓർമ്മകളുടെ ഒരു പഴയകാലത്തേയ്ക്ക് കൂട്ടിക്കൊണ്ട്പോകുന്നു.

  ReplyDelete
 9. ഓരോ കാവും ഓരോ ആവാസ വ്യവസ്ഥയാണെന്നും അതു നശിപ്പിക്കരുതെന്നും ഈയിടെ അമൃത റ്റി വിയില്‍ പറയുന്നത് കേട്ടു.ഇനിയും കാവുകളും കടവാതിലുകളും കേരളത്തില്‍ ബാക്കിയുണ്ടോ ആവോ.

  ReplyDelete
 10. വാവലുകള്‍ എന്നും പഴക്കത്തിന്റെയും പഴയകാലത്തിന്റെയും ഓര്‍മ്മകള്‍ ജനിപ്പിക്കുന്നത്‌ തന്നെ.. ഈ പോസ്റ്റും...

  ReplyDelete
 11. പ്രിയ പറഞ്ഞപോലെ അവ അലയുകയാകും.

  ReplyDelete
 12. കുട്ടിച്ചാത്തൻ, കാസിം, തറവാടി, ശ്രീ, അനൂപ്, പ്രിയ, എഴുത്തുകാരി, മുസാഫിർ, സൂര്യോദയം, കിനാവ് :)

  ReplyDelete
 13. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...