ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ (ഇ-വേസ്റ്റ്) സംസ്കരണം ലോകമെമ്പാടും ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും നാഗരിക വല്‍ക്കരണവും ജനങ്ങളുടെ ഇലക്ട്രോണിക് ഉപഭോഗത്തെ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നു. അതേ സമയം കേടുവന്ന, ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്ത് ചെയ്യണം എവിടെ തള്ളണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇനിയും കൈവന്നിട്ടില്ല.
പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ പഴക്കം ചെന്ന കമ്പ്യൂട്ടര്‍/കോപ്പിയര്‍ പോലുള്ള ഉപകരണങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ‘റീ-കണ്ടീഷനിംഗ്‘ ചെയ്ത് കയറ്റി അയച്ച് വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങിക്കുക എന്ന മൂന്നാംരാഷ്ട്ര ഗതികേടിനെ മുതലെടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതു വഴി അവര്‍ തങ്ങളുടെ രാജ്യത്തിലെ ഇ-വേസ്റ്റ് സംസ്കരിക്കുക എന്ന വന്‍ ഉത്തരവാദിത്വത്തില്‍ നിന്നും തലവേദനയില്‍ നിന്നും ആയാസരഹിതമായി തടിയൂരുകയും ചെയ്തു.
(ഇംപോര്‍ട്ട് ചെയ്ത റീ-കണ്ടീഷന്‍ഡ് കോപ്പിയറുകളും മറ്റും കേരളത്തിലെ നഗരങ്ങളില്‍ പോലും സുലഭമാണ് )
സര്‍ക്യൂട്ട് ബോഡുകള്‍ മോണിറ്റര്‍ സ്വിച്ചുകള്‍ കമ്പ്യൂട്ടര്‍ ബാറ്ററികള്‍ കപ്പാസിറ്ററുകള്‍ ട്രാന്‍സ്ഫോര്‍മറുകള്‍ മുതലായവ കത്തിച്ച് നശിപ്പിക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ലെഡ്, ലഡ് ഓക്സൈഡ്, കാഡ്മിയം, മെര്‍ക്കുറി എന്നിവ ജീവജാലങ്ങളുടെ
ആരോഗ്യത്തിനും പ്രകൃതിയുടെ നിലനില്‍പ്പിനും തന്നെ വലിയ ഭീഷണിയാണ്.
(ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഇ-വേസ്റ്റ് മുഴുവന്‍ ഞാന്‍ ജോലിചെയ്യുന്ന കമ്പനിയുടെ വിവിധ യൂനിറ്റുകളില്‍ നിന്നും ഒരിടത്തേയ്ക്ക് കൊണ്ടുവന്ന് കൂട്ടിവച്ചതാണ്. ഇത് എന്ത് ചെയ്യണമെന്ന് തിരയുമ്പോള്‍ നെറ്റില്‍ നിന്നും കിട്ടിയ കുറച്ച് വിവരങ്ങളുടെ ഒരു സംക്ഷിപ്തമാണ് മുകളിലുള്ള കുറിപ്പ്. ഉപയോഗപ്രദമായ വല്ല ഉപദേശങ്ങളും ആര്‍ക്കെങ്കിലും തരാനുണ്ടെങ്കില്‍ സ്വാഗതം)
ഇ-വേസ്റ്റ്, ഇതെന്ത് ചെയ്യണം? (നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം)
ReplyDeleteപ്രാധാന്യമര്‍ഹിക്കുന്ന വിഷയം തന്നെ.
ReplyDelete:)
ReplyDeleteകൂട്ടത്തില്‍, രണ്ട്പെട്ടി ഫ്ലോപ്പി എന്തുചെയ്യണമെന്നുകൂടി
ReplyDeleteപറഞ്ഞു തരണേ
അല്പമെങ്കിലും വര്‍ക്കുന്നവ ആര്‍ക്കെങ്കിലും വെറുതെയെങ്കിലും കൊടുക്കൂ - സ്കൂളുകളിലേക്കോ, മറ്റോ.
ReplyDeleteപഴയ സിസ്റ്റങ്ങളില്‍ ലിനക്സ് ഒന്നാന്തരമായി ഓടും.
ഒന്നിലേറെ ചത്തു മലച്ചവയില്‍ നിന്നും പാര്‍ട്ട്സുകളൂരി ഒരു വര്‍ക്കിങ്ങ് സിസ്റ്റമെങ്കിലും ഉണ്ടാക്കാനാവുമെങ്കില്‍, അത്രയും നന്നു് . (തനിമലയാളത്തിന്റെ ചിക്കാഗോ, ബാള്ട്ടിമോര്‍ നോഡുകള് പുണ്യപുരാതന സിസ്റ്റങ്ങളാണു്, എഴുതിത്തള്ളിയവ. ഇങ്ങനെ കളയാന്‍ കൂട്ടി വെച്ചിരുന്നവയാണു്. അവയെ സംഘടിപ്പിച്ച് തട്ടിക്കൂട്ടി ലിനക്സ് നോഡുകളായി ഇന്നും ഉപയോഗിക്കുന്നു. അവയെക്കൊണ്ട്, കഠിനാധ്വാനം ചെയ്യിക്കുന്നുമുണ്ട്. :) അതിന്റെ ചരിത്രം അല്‍പം ഇവിടെ ഒക്കെ കാണാം.]
എന്തായാലും ഓടിക്കാന്‍ പറ്റുന്നവ ഒരെണ്ണവും, അല്പം ഡീസന്റായ തുടരന്‍ ബാന്ഡ് വിഡ്ത്തുമുണ്ടെങ്കില്‍ ലിനക്സിട്ട് നെറ്റിലേക്കിടാമെങ്കില്‍ നോഡൊരെണ്ണം കൂടി തന്നേക്കൂ..
പിന്നെ തീരെ നിവൃത്തിയില്ലാത്തവ, ഒരു സ്ക്രൂ ഡ്രൈവറും, സോള്ഡറിങ്ങ് അയണും കൊണ്ട് മെനക്കെട്ടിരുന്നു പാര്‍ട്ട്സുകള്‍ ഊരിയെടുത്ത ശേഷം, പീ സീ ബി ഒഴിച്ച്് ബാക്കിയുള്ള പ്ളാസ്റ്റിക്/മെറ്റല്‍ റീസൈക്കിള്‍ ചെയ്യുന്നവര്‍ കൊണ്ടു പൊക്കോളും.
സമാന ചിത്തരായ ഒന്നു രണ്ടു പേര്‍ കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായേനെ..
പ്രയാസം പിസിബി യുടെ കാര്യത്തിലാണു്. ഗാര്‍ഹിക വേസ്റ്റു പോലും പ്രോസസ്സ് ചെയ്യാന്‍ നമുക്ക് വഴിയില്ല എന്നിരിക്കെ, എന്നെങ്കിലും പീസിബി സുരക്ഷിതമായി റീസൈക്കിള്‍ ചെയ്യാനുള്ള വകുപ്പ് വരുന്നിടം വരെ..
പഴയ പാട്ട കമ്പി അലുമിനിയം ചെരിപ്പ്
ReplyDeleteഎടൂക്കാനുണ്ടോ
ഗവണ്‍മെന്റ തലത്തില്‍ എന്തെങ്കിലും ചിന്ത ഇതിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല.
ReplyDeleteഇത് എന്നാണാവോ ഒരു ക്യാമ്പയിന്‍ ആയി വരിക!!
പ്രിയ ഏവൂരാന്‍
ReplyDeleteമെമ്മറി, ഹാര്‍ഡ്‌ഡിസ്ക്, എസ്സ്.എം.പി.എസ്സ് തുടങ്ങി പ്രോസസ്സര്‍ ഫാന്‍ അടക്കം അഴിച്ച് മാറ്റാന്‍ പറ്റിയ സകല സാധനങ്ങളും അഴിച്ച് മാറ്റിയതിന്ന് ശേഷമുള്ള സാധനങ്ങളാണിത്. ലിനക്സ് പോലും അടുക്കുകയില്ല :( മോണിറ്ററുകളില്‍ ചില വി.ജി.എ ചേട്ടന്മാര്‍ പ്രവര്‍ത്തിക്കുന്നതാണ്. പ്രിന്ററുകളും സ്കാനറുകളും ഒരു തരത്തിലും റിപ്പയര്‍ ചെയ്യാന്‍ പറ്റുന്നതല്ല.
റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിച്ചുള്ള ടെക്നോളജി ബാംഗ്ലൂരില്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. ഇതിനായി ഇലക്ട്രോണിക് സാധനങ്ങളുടെ പ്ലാസ്റ്റിക്ക് ഭാഗങ്ങള്‍ സപ്ലൈ ചെയ്യുന്ന ഒന്ന് രണ്ട് പേരെ തപ്പിയെടുത്തിട്ടുണ്ട്. പിസിബിയില്‍ അവര്‍ക്കും താല്‍പ്പര്യമില്ല. താങ്കള്‍ പറഞ്ഞത് പോലെ ‘ഓപ്പറേഷന്‍ സ്ക്രൂ ഡ്രൈവര്‍’ നടത്തിയെങ്കിലും കാര്യം സാധിപ്പിക്കാനുള്ള ശ്രമമാണ്. പിസിബി ചാക്കില്‍ കെട്ടി തട്ടിന്‍പുറത്തങ്ങാന്‍ തള്ളാം.
കമ്പ്യൂട്ടര്‍ പോലുള്ളവ വലിയ കുഴപ്പമില്ലാത്തവയാണെങ്കില്‍ ഏതെങ്കിലും ചെറിയ വിദ്യാലയങ്ങളിലോ ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കോ കൊടുക്കാം. (ചെറിയ റിപ്പയറിനു ശേഷം അവര്‍ക്കുപയോഗിയ്ക്കാമല്ലോ)
ReplyDeleteപി.സി.ബി. പോലുള്ളവയെ നശിപ്പിയ്ക്കുക എന്നതാണ് ബുദ്ധിമുട്ട്
ദാ... ഏവൂരാന്‍ മാഷ് വിശദമായി കമന്റിയതു കണ്ടത് ഇപ്പഴാ...
ReplyDelete:)
http://e-malinyam.blogspot.com/
ReplyDeleteplease read the above link
ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്. ഇന്ന് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ് വിപണിയലധികവും ലഭ്യമായിട്ടുള്ളത്. ഒരു ഭാഗത്തിന് മാത്രം പറ്റുന്ന പ്രശ്‌നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത് വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി കളര്‍ ടി.വി.ക്ക് വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന് അപൂര്‍വ്വ വസ്‌തുവായതും ദൃഷ്‌ടാന്തം.
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്: വൈദ്യുതി ഇന്ന് വിലപിടിച്ച വസ്‌തുവാണ്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ് ഉപഭോക്‌താക്കള്‍ക്ക് പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്‌ജ് ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്‌ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്‌സ്‌ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ് സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്‌ട്രോണിക് ഉപകരണത്തിന്റെ അകാലമരണത്തിന് കാരണമാകാം.