Tuesday, March 25, 2008

പാല്‍‌ ഐസ്

വീഞ്ഞപ്പെട്ടി പുറകില്‍ കെട്ടി റബ്ബര്‍ ഹോണ്‍ നീട്ടിയടിച്ച് സൈക്കിളില്‍ പാല്‍‌ ഐസ് വില്‍പ്പനക്കാരന്‍ വീട്ടിന് മുന്നിലൂടെ കടന്ന് പോകുമ്പോ‍ള്‍ അമ്മയോട് വാശിപിടിച്ച് ഒരെണ്ണം തരമാക്കും. അതിന്റെ രുചിയും നുണഞ്ഞ് വരാന്തയിലിരിക്കുമ്പോള്‍ അമ്മയുടെ മുന്നറിയിപ്പുണ്ടാവും;

“അച്ഛനങ്ങാനറിഞ്ഞാലുണ്ടല്ലോ.... തോട്ടിലെ വെള്ളവും സാക്രിനുമൊക്കെ ചേര്‍ത്താണത് ഉണ്ടാക്കുന്നത് എന്ന് എത്രപറഞ്ഞാലും നിനക്ക് മനസ്സിലാവില്ലെന്ന് വച്ചാല്‍...? വയറ് വേദനയങ്ങാന്‍ വന്നാല്‍ തനിയെ സഹിച്ചോണം, പറഞ്ഞേക്കാം..”

എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും കിട്ടുമ്പോഴൊക്കെ വാങ്ങിക്കഴിച്ചു; പാലിന്റെ നിറമുള്ള ‘പാലൈസ്‘, കടും ഓറഞ്ചും ചുവപ്പും നിറമുള്ള ‘കളറൈസ്‘, അറ്റത്ത് തേങ്ങാപ്പീര പിടിപ്പിച്ച ‘തേങ്ങൈസ്‘, ഒരു വയലറ്റ് മുന്തിരി പിടിപ്പിച്ച ‘മുന്തിരിങ്ങൈസ്‘, ഐസ് പൊടിച്ചിട്ട് ഇത്തിരി സ്ക്വാഷ് ഒഴിച്ച് നിറം വരുത്തിയ ‘ഐസ്ക്രീം‘...

ഉത്സവപ്പറമ്പിലെ ഐസ് വില്‍പ്പനക്കാരനെ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ക്ക് പാലൈസിന്റെ നറും രുചി...

12 comments:

 1. ഓര്‍മ്മകള്‍ക്ക് പാലൈസിന്റെ നറും രുചി...

  ReplyDelete
 2. ചാത്തനേറ്: ആ ചെക്കന്‍ പിടിച്ച് തല്ലുകയൊന്നുമില്ലാലോ. ഇത്തിരി അടുത്തൂന്നൊരു ഫോട്ടോ എടുത്തൂടായിരുന്നോ?

  ReplyDelete
 3. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... :)

  ReplyDelete
 4. ആവൂ.. ഓര്‍മ വരുന്നല്ലോ കുട്ടിക്കാലത്തിന്റെ മുഴുവന്‍ രുചികളും..
  ശരിയാ.. ഐസുകാരനെ ഇത്തിരിക്കൂടി വലുതാക്കാമായിരുന്നു..

  ReplyDelete
 5. സേമിയ ഒക്കെ ചേര്‍ത്ത ഒരു തരം ഐസ്ക്രീം സ്കൂളില്‍ പഠിക്കുമ്പോള്‍ കഴിക്കുമായിരുന്നു. കൊട്ടക്കേക്കിന്റെ ആ കടലാസിലാണ് അതു കഴിച്ചിരുന്നത്. അന്നു ഇരുപത്തഞ്ച് പൈസയായിരുനു. കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍ ഏതാണ്ടതുപോലത്തെ കിട്ടി. എത്രയെണ്ണം കഴിച്ചുവെന്നതിന് കണക്കില്ല. ഓര്‍മ്മകള്‍ തുടരട്ടെ!

  ReplyDelete
 6. ഗുഡ് മച്ചാ‍.. ഗുഡ്..ഐസും ബണ്ടീന്റെ ഓണ്‍ കേട്ടാ പിന്നെ ഐസ് കിട്ടുന്നതു വരെ ഒരു സമാധാനക്കേടാണ്.. കുറിപ്പ് നന്നായി.

  ReplyDelete
 7. ഹ ഹ... ശരിയാ... ഓര്‍മകള്‍ക്കെന്ത് സുഗന്ധം....

  ReplyDelete
 8. പിന്നെ സേമിയ ഐസും ആ കോണ് ഐസ്ക്രീമും (ഒരു ഉത്സവപറമ്പില് ചെന്ന പ്രതീതി )

  ReplyDelete
 9. മോഹനകൃഷ്ണന്‍ കാലടിയുടെ “പാലൈസ്” എന്നൊരു കവിതാ സമാഹാരം ഉണ്ട്...

  വായിച്ചപ്പോള്‍ ഒരു പാലൈസ് നുണഞ്ഞ പ്രതീതി തന്നെയായിരുന്നു..

  ReplyDelete
 10. പാലൈസ്......ഇന്നു കഴിച്ചാല്‍ ...ഭാര്യയും കുട്ടികളും അറിഞ്ഞാലോ???...വയറുവേദന വന്നു കളിയാക്കിയാലും ഇന്നു കഴിക്കുക തന്നേ......

  ReplyDelete
 11. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


  情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,aio,av女優,AV,免費A片,日本a片,美女視訊,辣妹視訊,聊天室,美女交友,成人光碟

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...