Sunday, July 29, 2007

പെണ്‍‌മക്കള്‍

ഉഗ്രപ്രതാപിയായിരുന്ന വല്ല്യച്ഛന്‍ ഉമ്മറത്തിരുന്ന് പത്രം വായിക്കുമ്പോള്‍, തറവാട് വീട്ടിന്റെ അകത്തളത്ത് ഒന്‍പത് പെണ്മക്കള്‍ നിശബ്ദരായി പഠിക്കുകയോ വീടുപണിചെയ്യുകയോ ആയിരിക്കും.

ചിരികളുടെയും കുപ്പിവളകളുടെയും പാദസരങ്ങളുടെയും ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ അവര്‍ പൂച്ചക്കുട്ടികളെപ്പോലെ പതുങ്ങി നടന്നു. വല്ലപ്പോഴെങ്കിലും ഒരു കശപിശയോ കരച്ചിലോ കേട്ടാല്‍ അകത്തേയ്ക്ക് നോക്കി ഗംഭീര ശബ്ദത്തില്‍ വല്ല്യച്ഛന്‍ ഒരു ചോദ്യമാണ്;

“എന്താ അവിടെ?” അതോടെ എല്ലാം പഴയതുപോലെ നിശ്ശബ്ദം.

വീട്ടില്‍ അഥിതിയായി വന്ന ഒരകന്ന ബന്ധു ഒരിക്കല്‍ ആശ്ചര്യപ്പെട്ടത്രേ;

“ശങ്കരന്റെ ഒന്‍പത് പെണ്മക്കള്‍ ഈ വീട്ടിനകത്ത് ഉണ്ടെന്ന് വിശ്വസിക്കാനവുന്നില്ല. ഒരാളുടെ പോലും ശബ്ദം കേള്‍ക്കുന്നില്ലല്ലോ!“

എല്ലാവരും നേരത്തെ ഉണരണം. വീതിക്കപ്പെട്ട വീടുപണികള്‍ ചെയ്യണം, പാഠപുസ്തകങ്ങള്‍ ഉറക്കെ വായിക്കണം, സമയത്തിന് സ്കൂളുകളിലേയ്ക്കും കോളെജ്‌കളിലേയ്ക്കും പുറപ്പെടുകയും തിരിച്ചെത്തുകയും വേണം.

വല്ല്യച്ഛന് ആണ്മക്കളില്ല. അനുജന്റെ മകനായ ഞാന്‍ ഇടയ്ക്ക് ഒഴിവുദിവസങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ വിശാലമായി ചിരിച്ചുകൊണ്ട് വല്ല്യച്ചന്‍ പറയും;

“നീ എത്രനാളായെടാ ഇങ്ങോട്ടൊക്കെ വന്നിട്ട്”

എന്റെ സൈക്കിള്‍ ബെല്ല് കേള്‍ക്കുമ്പോഴെയ്ക്ക് തന്നെ എന്റെ പ്രായത്തില്‍ മൂത്തതും ഇളയതുമായ ഒന്‍പതുപേരും വരാന്തയിലേയ്ക്കിറങ്ങിയിരിക്കും. പിന്നെ കളിയും ചിരിയും തമാശകളുമായി സമയം നീങ്ങും. എല്ലാം നോക്കി കണ്ടുകൊണ്ട് വല്ല്യച്ഛന്‍ ഉമ്മറത്തിരിക്കും.

ഞാന്‍ മടങ്ങുമ്പോള്‍ എനിക്കുപിന്നില്‍ തറവാട് വീട് പിന്നെയും നിശ്ശബ്ദം.

******

ഒന്‍പത് പേരും വിവാഹിതരും അമ്മമാരുമായി, നാട്ടിലും വിദേശത്തുമായി. അപൂര്‍വ്വമായി ഒത്തുചേരുന്ന കുടുംബസദസ്സുകളില്‍ മക്കളുടെ വിക്രുതികളെക്കുറിച്ച് പരാതിപ്പെടുന്നതിന്നിടയില്‍ പെട്ടന്ന് ഒന്ന് നിര്‍ത്തി, എന്തോ ഓര്‍ത്ത് ചെറുതായി ചിരിച്ച് അവര്‍ പരസ്പരം പറയും;

“ഈ പിള്ളേര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുമോ, നമ്മളൊക്കെ എങ്ങിനെയായിരുന്നു വളര്‍ന്നതെന്ന്!“

(ദേവസേനയുടെ http://devamazha1.blogspot.com/2007/07/15.html ‘പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം വായിച്ചപ്പോള്‍ തോന്നിയത്. )

11 comments:

 1. പെണ്മക്കളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഓര്‍ത്തുപോകുന്നത്...

  ReplyDelete
 2. പടിപ്പുരേ,

  മനോഹരമായ പ്രതിപാദനം. വളരെ ഇഷ്ടമായി.

  സസ്നേഹം
  ആവനാഴി

  ReplyDelete
 3. നല്ലകുറിപ്പ്.. :)

  ReplyDelete
 4. ആവനാഴീ,മനൂ,പി.ആര്‍ :)

  ReplyDelete
 5. “ഈ പിള്ളേര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുമോ, നമ്മളൊക്കെ എങ്ങിനെയായിരുന്നു വളര്‍ന്നതെന്ന്!“

  ReplyDelete
 6. പടിപ്പുര മാഷേ...

  “ഈ പിള്ളേര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുമോ, നമ്മളൊക്കെ എങ്ങിനെയായിരുന്നു വളര്‍ന്നതെന്ന്!”

  വിട്ടില്‍‌ ഞങ്ങള്‍‌ കുസൃതികള്‍‌ കാണിക്കുമ്പോള്‍ പല തവണ കേട്ടിരിക്കുന്നു, ഈ വാചകം.
  :)

  ReplyDelete
 7. ചാത്തനേറ്: അതെന്താ പെണ്മക്കളു മാത്രേ അങ്ങനുള്ളൂ?

  അനിയന്മാരു വരും വരെ ആണ്മക്കള്‍ലുള്ള വീട്ടിലും അങ്ങനെ തന്നാ ;)

  ReplyDelete
 8. മനോജ്, നല്ല പോസ്റ്റ്.

  ReplyDelete
 9. "ഈ പിള്ളേര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുമോ, നമ്മളൊക്കെ എങ്ങിനെയായിരുന്നു വളര്‍ന്നതെന്ന്"

  ഇത് എല്ലാ തലമുറകളും ആവറ്ത്തിക്കുന്ന ഒരു വാചകമാണ്

  ReplyDelete
 10. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


  情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,aio,av女優,AV,免費A片,日本a片,美女視訊,辣妹視訊,聊天室,美女交友,成人光碟

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...