Thursday, September 21, 2006

ലോക അല്‍ഷിമേഴ്സ്‌ ദിനം

ഇന്ന് സെപ്തംപര്‍ 21, ലോക അല്‍ഷിമേഴ്സ്‌ ദിനം.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു ദിനം.

1906-ല്‍ അലോയിസ്‌ അല്‍ഷിമര്‍(1864-1915) എന്ന ഡോക്ടര്‍ ആദ്യമായി ഈ അവസ്ഥയെകുറിച്ച്‌ ആധികാരികമായി ലോകത്തോട്‌ പറഞ്ഞ്‌ 100 വര്‍ഷങ്ങള്‍ക്ക്‌ ശേഷമിപ്പോഴും മതിയായ ചികിത്സയോ ആവശ്യത്തിനുള്ള ബോധവല്‍ക്കരണമോ ഇല്ലാതെ ഒരു പ്രഹേളികയായി തുടരുകയാണ്‌ അല്‍ഷിമേഴ്സ്‌.

വൃദ്ധ ജനങ്ങളെ പാടെ അവഗണിക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ എണ്ണത്തില്‍ വളരെ അധികം വരുന്ന അല്‍ഷിമേഴ്സ്‌ ബാധിതരെ സംരക്ഷിക്കാനും ചികിത്സിക്കാനുമുള്ള പദ്ധതികള്‍ ഇപ്പോഴും വളരെ വിരളം.

അല്‍ഷിമേഴ്സ്‌ ബാധിതരോടുള്ള അനുകമ്പയും സ്നേഹവും അറിയിക്കാനും, രോഗികളോടും രോഗത്തോടുമുള്ള അവഗണനയ്ക്കെതിരെയും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്കൊപ്പം ഇന്ന് നമുക്കും കൈകോര്‍ക്കാം.

ചെറിയ ചെറിയ ഓര്‍മ്മപ്പിശകുകളോടെ തുടങ്ങി നിത്യേനെ കാണുന്ന സാധനങ്ങളുടെയും ആളുകളുടെയും പേരുകള്‍ മറന്ന് ഒടുവില്‍ ദിനചര്യ, ചുറ്റുപാടുകള്‍, കുടുംബം, സമൂഹം എന്നവയില്‍ നിന്നെല്ലാം പൂര്‍ണ്ണമായും അകന്നുപോകുകയാണ്‌, അല്‍ഷിമേഴ്സ്‌ ബാധിത/ന്‍.

ലക്ഷണങ്ങള്‍ ഇങ്ങിനെയൊക്കെ ആകാം-
1) ആളുകള്‍, സംഭവങ്ങള്‍, മുഖങ്ങള്‍, പേരുകള്‍, വഴികള്‍ എന്നിവ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടുക.
2) പറഞ്ഞ്‌ പ്രതിഫലിപ്പ്ക്കാനോ മറ്റുള്ളവര്‍ പറയുന്നത്‌ മനസ്സിലാക്കനോ ബുദ്ധിമുട്ടുക.
3) പണം, വീട്ട്‌ സാധനങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട്‌ പ്രകടിപ്പിക്കുക.

പൂര്‍ണ്ണമായും അല്‍ഷിമേഴ്സിന്റെ പിടിയിലകപ്പെട്ട്‌ കഴിഞ്ഞാല്‍ രാവെന്നോ പകലെന്നോ എന്ന അവസ്ഥ ഇല്ലാതായി, പകല്‍ ഉറങ്ങുകയും രാത്രിയില്‍ എഴുന്നേറ്റിരിക്കുകയും ചെയ്യുക, ലക്ഷ്യമില്ലാതെ ഏതുവഴിക്കെങ്കിലും നടക്കുക, വസ്ത്രങ്ങള്‍ ഉടുക്കാന്‍ വിമുഖത കാണിക്കുക തുടങ്ങി ആളെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടാവുന്ന അവസ്ഥയിലേയ്ക്‌ കാര്യങ്ങള്‍ നീങ്ങുകയായി. ദ്വേഷ്യം വാശി എന്നിവ ക്രമാതീതമായി വര്‍ധിക്കുന്നു.

അല്‍ഷിമേഴ്സ്‌ ബാധിതര്‍ക്ക്‌ പിന്നീടൊരിക്കലും സാധാരണ ജീവിതത്തിലേയ്ക്‌ മടങ്ങിപ്പോകാനാവുകയില്ല എന്നാതാണ്‌ ദുഖിപ്പിക്കുന്ന സത്യം. അവരോട്‌ കാണിക്കുന്ന സ്നേഹവും പരിലാളനയും തന്നെയാണ്‌ അവര്‍ക്ക്‌ കൊടുക്കാവുന്ന ഏറ്റവും വലിയ ചികിത്സയും.

7 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു ദിനം

  ReplyDelete
 3. കഷ്ടം തോന്നും അവരുടെ അവസ്ഥ ഓര്‍ത്താല്‍.

  ReplyDelete
 4. അല്‍ഷിമേര്‍സ്‌ ഡിസീസിനെ ഉയര്‍ന്ന അലൂമിനിയം ഉപഭോഗവും പിന്നെ കൊളസ്റ്റ്രോളും possibility of incidence ഉയര്‍ത്തുന്ന അസുഖമെന്ന കണ്ടെത്തലിനു കൂടുതല്‍ കൂടുതല്‍ അംഗീകാരം കിട്ടിവരികയാണ്‌.

  രണ്ടുവര്‍ഷം മുന്നേ ആരോഗ്യാചാര്യന്‍
  ഡോ. മാക്‌ഡോഗള്‍ എഴുതിയ സംഗ്രഹം ഇവിടെ.

  http://www.drmcdougall.com/misc/2004nl/040600alheimerpf.htm

  ReplyDelete
 5. വളര്‍ന്നു പോയതറിയാതെ,
  വിരുന്നു വന്നൂ ബാല്യം...

  പക്ഷേ പടിപ്പുരേ നിങ്ങളുടെ പേരില്‍ തൃപ്പൂണിത്തുറയ്ക്കടുത്തൊരു കള്ളുഷാപ്പുണ്ട്‌? അതു നിങ്ങളുടെയാണോ? :P

  ReplyDelete
 6. ലേഘനം നന്നായി.അതിനു ശേഷം പോസ്റ്റ് ഒന്നും കാണുന്നില്ലല്ലൊ

  ReplyDelete
 7. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  a片下載,線上a片,av女優,av,成人電影,成人,成人貼圖,成人交友,成人圖片,18成人,成人小說,成人圖片區,成人文章,成人影城,成人網站,自拍,尋夢園聊天室

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...