
കാടുപിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ, ഏത് നിമിഷവും പൊളിഞ്ഞ് വീണേക്കാവുന്ന, കലാവിരുത് നിറഞ്ഞ ഭംഗിയുള്ള ഈ ചെറിയ എടുപ്പുകള്‍ കണ്ട് സമീപവാസികളോട് എന്താണിതെന്ന് ചോദിച്ചപ്പോള്‍ രണ്ടിടത്തുനിന്നും കിട്ടിയത് ഒരേ ഉത്തരം;
“ഖബറിടം“
ആരുടേതെന്ന എന്റെ അടുത്ത ചോദ്യത്തിനും കിട്ടിയത് ഒരേ ഉത്തരം;
“ആരുടെയോ”
യാത്ര തുടരുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു, ഒരിക്കല്‍ എല്ലാവര്‍ക്കും അറിയാമായിരുന്ന, ഇപ്പോള്‍ എല്ലാവരും മറന്നുപോയ അവര്‍ ആരായിരിക്കും...
(പുരാതന നഗരമായ ശ്രീരംഗപട്ടണത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയില്‍ കണ്ടത്)

ആരുടെയോ ഖബറിടങ്ങള്‍
ReplyDeleteയാത്രക്കിടയില്‍ ഒരുവേള ഇവരെകുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞത് തന്നെ നല്ലകാര്യം.ജീവിതത്തില്‍ ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് നേട്ടോട്ടമൊടുന്നവരും ഒരുനാള്‍ ഇവിടെ വരേണ്ടവരാണ് എന്നോര്‍ത്തിരുന്നെങ്കില്‍.
ReplyDeleteആരുടെയോ ഖബറിടങ്ങള്‍.....
ReplyDeleteആരുടെയോ അല്ല, പേരും നാളും വീടും എല്ലാം ഉള്ള രണ്ടു പേര്‍....
നമുക്കറിയില്ലെന്നു മാത്രം..
നമ്മളെയും കാത്തു കിടക്കുന്നുണ്ട്...
ലോകത്തിന്റെ ഏതോ കോണില്‍ ആറടി മണ്ണ്....
ആരുടേയോ എന്നേ അറിയൂ ചുറ്റുമുള്ളവര്‍ക്ക് അല്ലേ?
ReplyDeleteഎന്തിനെന്നറിയാത്ത ഒരു ചെറുനൊമ്പരം തോന്നി, ആ ചിത്രവും അടിക്കുറിപ്പും കണ്ടപ്പോള്‍.
ReplyDeleteസസ്നേഹം
ദൃശ്യന്‍
ചോദിച്ചു നോക്കിയവര്‍ക്കാര്‍ക്കുമറിയില്ല, അതാരുടേതാണെന്ന്. ടിപ്പു/ഹൈദരാലിമാരുടെ പഴയ പടത്തലവന്മാരുടെയോ, കുടുംബക്കാരുടെയോ ആയിരുക്കുമെന്ന് ഊഹം.
ReplyDeleteപാപ്പരാസി, കിച്ചു, സു, ദ്ര്ശ്യന്‍ :)
നല്ല ഫോട്ടോകള്‍ ...
ReplyDelete