Wednesday, June 13, 2007

മഴ പെയ്യുമ്പോള്‍



രണ്ട് ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍‍, പെയ്യാതെ മുഖം വീര്‍പ്പിച്ച് നില്‍ക്കുകയായിരുന്നു, മഴ.
ഉച്ചതിരിഞ്ഞ് പഴയ വഴികളിലൂടെ ഒന്നു നടക്കാനിറങ്ങി.

വേനലവധികഴിഞ്ഞ കുളക്കടവ് ശാന്തം.

“കോളുണ്ട്, കുഞ്ഞങ്ങളെ നനയ്ക്കാന്‍ സ്കൂള്‍ വിടാന്‍ കാത്ത്ക്ക്വായിരിക്കും, മയ.” അമ്പലക്കുളത്തിനടുത്ത് സൈക്കിള്‍ ഷോപ്പ് നടത്തുന്ന കേളുവേട്ടന്‍ പറഞ്ഞു.

സ്കൂള്‍ വിട്ടിട്ടും മഴ പെയ്തില്ല.

രാത്രി ഏറെ വൈകിയപ്പോള്‍ ദൂരെ ആരവം കേട്ടു.
പെയ്തടുത്ത് വരുന്ന മഴ.
കിടപ്പുമുറിയുടെ ചില്ലു ജാലകത്തില്‍ മഴത്തുള്ളികള്‍ വീണ് ചിതറി.
മഴ കേട്ട് കേട്ട് എപ്പോഴോ ഉറക്കത്തിലേയ്ക്ക് അമര്‍ന്നു.
പിറ്റേന്ന് ഉണര്‍ന്നപ്പോഴും വൈകീട്ട് യാത്ര തിരിക്കുമ്പോഴും മഴ തന്നെ.

ട്രെയിനില്‍ ഓടിക്കയറുമ്പോള്‍, തിമര്‍ത്തുപെയ്യുന്ന മഴ കാതില്‍ ചോദിച്ചു,
“പരിഭവം തീര്‍ന്നോ?”

5 comments:

  1. തിമര്‍ത്ത് പെയ്യുകയാണ്, മഴ.

    ReplyDelete
  2. nostaligic feeling

    http://www.eyekerala.com

    ReplyDelete
  3. ഞാനും ചോദിക്കുന്നു പരിഭവം തീര്‍ന്നോ?
    :)

    ReplyDelete
  4. ചാത്തനേറ്:

    എന്നിട്ട് മഴയെവിടേ???

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...