Saturday, October 27, 2007

കത്തെഴുത്തുകാലത്തെ സൗഹൃദം


'വീട്‌ ഒരു തടവറയായിട്ടാണ്‌ എനിക്ക്‌ അനുഭവപ്പെടുന്നത്‌. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അച്ഛന്റെ സെല്‍ ഒഴിഞ്ഞുകിടക്കുന്നു. മോചിതനാവാന്‍ അച്ഛന്‌ ഒരുതുണ്ട്‌ കയറേ ആവശ്യമായിരുന്നുള്ളൂ'


അവന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത്‌ കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌, ഇടത്തേയ്ക്ക്‌ ചരിഞ്ഞ അവന്റെ ചെറിയ കൈപ്പടയില്‍ രമേഷ്‌ എനിക്കെഴുതി;

'ഞാനെങ്ങിനെയാണിതില്‍ അകപ്പെട്ടത്‌? എന്തായിരുന്നു ഞാന്‍ ചെയ്ത കുറ്റം? അതോ അച്ഛന്‍ ചെയ്തത്‌ പോലെ, അമ്മ ചെയ്തത്‌ പോലെ ഞാന്‍ സ്വയം ജയിലിന്‌ അകത്തായതാണോ?'


'ആരും തടഞ്ഞ്‌ നിര്‍ത്തില്ലെന്നറിയാമായിട്ടും ഞാനെന്താണിവിടെനിന്നും ഓടി രക്ഷപ്പെടാത്തത്‌? പുറം ലോകവുമായി ഇനിയൊരിക്കലും പൊരുത്തപ്പെടാനാവാതെ ഞാനീ ഇരുട്ടിനും നിശ്ശബ്ദതയ്ക്കും ഒറ്റപ്പെടലിനും അടിമയാവുകയാണ്‌'


'വെള്ളിയാഴ്ചകളിലെ ഉച്ചനേരത്തെ രണ്ടര മണിക്കൂര്‍ നീളുന്ന ഇന്റര്‍വെല്ലില്‍ ഹൈ.സ്കൂളിനടുത്തെ കുന്നിന്‌ മുകളിലേയ്ക്ക്‌ നീയെന്നെ നിര്‍ബ്ബന്ധിച്ച്‌ കൂട്ടിക്കൊണ്ടുപോകാറുള്ളത്‌ ഞാനോര്‍ക്കുന്നു. മറ്റ്‌ സഹപാഠികളും നീയും മലമുകളിലെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും നിര്‍ത്താതെ സംസാരിച്ച്‌കൊണ്ടിരുന്നപ്പോഴും എന്റെ വീട്ടിലെ എന്റെ മുറിയിലെ ഒറ്റപ്പെടലിന്റെ തീവ്രത തന്നെയായിരുന്നു, ഞാനനുഭവിച്ചത്‌. മടപ്പള്ളി കോളെജിലെ കുന്നിന്‍ മുകളിലെ ചുവന്ന പൂക്കള്‍ കത്തിനില്‍ക്കുന്ന മരത്തണലിലും, അറക്കല്‍ കടപ്പുറത്തെ കടല്‍ ഭിത്തിയില്‍ കടലും നോക്കി നിനക്കൊപ്പമിരിക്കുമ്പോഴും എന്റെ അവസ്ഥ മറ്റൊന്നായിരുന്നില്ല'


'ഒരു സുഹൃത്തായി ഞാന്‍ നിന്നെ കാണുന്നതില്‍ എത്രയോ മടങ്ങ്‌ ഏറെ നീ എന്നെ സുഹൃത്തായി കണ്ടു. എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി എന്നിലേക്ക്‌ സ്വയം ഒതുങ്ങാന്‍ ശ്രമിച്ചുകൊണ്ടേയിരുന്ന എനിക്കുവേണ്ടി ചിലവഴിക്കാന്‍ നീ സമയം കണ്ടെത്തി. സൗഹൃദം എന്താണെന്ന് തിരിച്ചറിയാന്‍ എനിക്കാവുന്നില്ല. സൗഹൃദം മാത്രമല്ല ഒന്നും എനിക്ക്‌ തിരിച്ചറിയാനാവില്ല. തിരിച്ചറിവുകള്‍ ഇല്ലായിരുന്നു എന്നത്‌ തന്നെയായിരുന്നു എന്റെ കുടുംബത്തിന്റെ തന്നെയും ശാപം. മകളുടെ പ്രണയം തിരിച്ചറിയാനാവാതെ പോയ മുത്തച്ഛന്‍, ജീവിച്ചിരുന്നിടത്തോളം കാലം അമ്മയുടെ സ്നേഹവും പരിഗണനയും കിട്ടാതെ അപമാനത്തിന്റെ ചൂളയില്‍ മദ്യപാനിയായി, ഉന്മത്തനായി ഒന്നും തിരിച്ചറിയാനാവാതെ ജീവിതമവസാനിപ്പിച്ച അച്ഛന്‍, സ്വന്തം വാശിയില്‍, സ്വയം ശിക്ഷിച്ച്‌, ഒന്നിനെയും തിരിച്ചറിയാന്‍ ശ്രമിക്കാതെ ജീവിച്ചുകൊണ്ടേയിരിക്കുന്ന അമ്മ....'


'അച്ഛനെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കണ്ണുകളിലെ ലഹരിക്കും പിന്നിലെ നിസ്സഹായതയുടെ മരവിപ്പും, അമ്മയെ സ്നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ കണ്ണുകളിലെ ആരോടെന്നില്ലാത്ത വെറുപ്പിന്റെ കനലും എന്നെ തടഞ്ഞുനിര്‍ത്തി. അച്ഛന്റെ ശവമെടുക്കുമ്പോള്‍ പോലും അമ്മയൊന്ന് കരഞ്ഞില്ല. മുത്തച്ഛന്‍ മരിച്ചപ്പോഴും അങ്ങിനെ തന്നെ. എന്റെ മരണത്തിന്‌ മുന്നിലും അമ്മ അങ്ങിനെ തന്നെയായിരിക്കും...'


ഞാനപ്പോള്‍ ഡിഗ്രിക്ക്‌ എസ്സ്‌.എന്‍ കോളെജില്‍ പഠിക്കുകയായിരുന്നു. അവന്‍ വടകരയിലെ ഒരു പാരലല്‍ കോളെജിലും.

വിശാലമായ മുറ്റം കടന്ന്, ആള്‍വാസമില്ല എന്ന് തോന്നിപ്പിക്കുന്ന അവന്റെ വീട്ടിലെ വരാന്തയില്‍ കയറിയപ്പോള്‍ എവിടെ നിന്നോ എന്ന പോലെ അവന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.

"പാഴ്‌ ജന്മങ്ങള്‍ പലതരത്തിലാണ്‌"; പറമ്പിന്‌ മൂലയിലെ കുളക്കടവില്‍ ഇരുന്ന് അവന്‍ പറഞ്ഞു. ആളുപയോഗമില്ലാത്തതിനാല്‍ കുളത്തില്‍ പച്ച നിറത്തിലുള്ള നിശ്ചലമായ ജലം. പൊളിഞ്ഞ്‌ വീണ കല്‍പ്പടവുകള്‍, കുളിപ്പുര.

"വികലാംഗര്‍, മനോരോഗികള്‍, മാറാരോഗികള്‍.... എനിക്ക്‌ സ്വയമൊന്ന് കേറ്റഗറൈസ്‌ ചെയ്യാന്‍ പോലുമാവുന്നില്ല"

"ഡിഗ്രി കഴിയാന്‍ ഒരു കൊല്ലം കൂടിയല്ലേയുള്ളൂ, ഒരു ജോലിയൊക്കെ ആയിക്കഴിഞ്ഞാല്‍ നിന്റെ ഈ മൂഡൊക്കെ മാറും, ഇപ്പോ മറ്റൊന്നും ആലോചിക്കേണ്ട, നന്നായി പഠിക്കുക"; ഞാനവനെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞത്‌ അവന്‍ ശ്രദ്ധിച്ചില്ലെന്ന് തോനുന്നു.

'എനിക്കൊന്നിനും തോനുന്നില്ല. ഒരുപാട്‌ നാളായി ഞാന്‍ കോളെജില്‍ പോയിട്ട്‌'; കുറച്ച്‌ മാസങ്ങള്‍ കഴിഞ്ഞ്‌ അവന്‍ എനിക്ക്‌ ഹോസ്റ്റലിലേയ്ക്ക്‌ എഴുതി;

'ദിനചര്യകളുടെ താളം എനിക്ക്‌ നഷ്ടമാവുന്നു. രാത്രികളില്‍ മച്ചിന്‍ പുറത്ത്‌ നിന്നും കറുത്ത വസ്ത്രങ്ങളണിഞ്ഞ അജ്ഞാത രൂപങ്ങള്‍ ഇറങ്ങി വന്ന് എനിക്കറിയാത്ത ഭാഷയില്‍ എന്നോട്‌ എന്തൊക്കെയോ സംസാരിക്കുന്നു. വിശപ്പും ദാഹവും ചിലപ്പോള്‍ എനിക്ക്‌ തിരിച്ചറിയാനാവുന്നില്ല. പകലുകള്‍ പെട്ടന്ന് അവസാനിക്കുകയും രാത്രികള്‍ ഒരിക്കലും അവസാനിക്കുന്നില്ലാത്തതായും എനിക്കനുഭവപ്പെടുന്നു'


'എനിക്ക്‌ ചുറ്റും ആരൊക്കെയോ തേങ്ങിക്കരയുന്നത്‌ പോലെ. ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ ചിലപ്പോഴത്‌ അച്ഛന്റെതാണെന്ന് തോന്നും. ചിലപ്പോള്‍ മുത്തച്ഛന്റെതായും ചിലപ്പോള്‍ അമ്മയുടെതായും ചിലപ്പോള്‍ എന്റെത്‌ തന്നെയായും എനിക്കത്‌ തോനുന്നു'

(പിന്നീടൊരിക്കല്‍ കൂടി അവനെ എനിക്ക്‌ കാണാനായില്ല. ദേഹത്ത്‌ ഭാരമുള്ള ഒരു കല്ല് കെട്ടി വീട്ടുപറമ്പിലെ കുളത്തിലേയ്ക്ക്‌ ഒരുനാള്‍ ഒരു രാത്രിയില്‍ അവന്‍ ഇറങ്ങിപ്പോയി)

24 comments:

 1. കത്തെഴുത്ത് കാലത്തെ ഒരു പഴയ ഓര്‍മ്മ...

  ReplyDelete
 2. മാഷേ...

  ഇതൊരു സംഭവ കഥയാണോ? രമേശിന്റെ കത്ത് എന്തോ ഒരു നോവുണര്‍‌ത്തുന്നു, മനസ്സില്‍‌...

  ഒരുപാട് ഗൃഹാതുരത്വമുണര്‍‌ത്തുന്ന സ്മരണകളുണര്‍‌ത്തുന്ന ഒന്നാണ്‍ കത്തെഴുത്ത്...

  നന്നായിരിക്കുന്നു മാഷേ.

  :)

  ReplyDelete
 3. രണ്ടാവര്‍ത്തി വായിച്ചു. എന്റെ വായനയുടെ കുഴപ്പം കൊണ്ട് ആദ്യം ഞാനും അവനും(രമേഷും) തമ്മില്‍ കണ്‍ഫ്യൂഷനായി.

  നന്നായിരിക്കുന്നു. സംഭവകഥയാണെങ്കില്‍ കഷ്ടം തന്നെ. ഒറ്റപ്പെടല്‍ ഉണ്ടാക്കുന്നതും നമ്മള്‍ തന്നെയാണല്ലേ. :(

  ReplyDelete
 4. നടന്ന സംഭവം അല്ലാതിരിക്കട്ടെ... നന്നായി ഫീല്‍ ചെയ്യിപ്പിക്കുന്ന വരികള്‍...

  ReplyDelete
 5. മാഷേ വിഷമിപ്പിച്ചൂലോ...
  “മകളുടെ പ്രണയം തിരിച്ചറിയാനാവാതെ പോയ മുത്തച്ഛന്‍, ജീവിച്ചിരുന്നിടത്തോളം കാലം അമ്മയുടെ സ്നേഹവും പരിഗണനയും കിട്ടാതെ അപമാനത്തിന്റെ ചൂളയില്‍ മദ്യപാനിയായി, ഉന്മത്തനായി ഒന്നും തിരിച്ചറിയാനാവാതെ ജീവിതമവസാനിപ്പിച്ച അച്ഛന്‍, സ്വന്തം വാശിയില്‍, സ്വയം ശിക്ഷിച്ച്‌, ഒന്നിനെയും തിരിച്ചറിയാന്‍ ശ്രമിക്കാതെ ജീവിച്ചുകൊണ്ടേയിരിക്കുന്ന അമ്മ....'“

  അവന്റെ സങ്കടം ശരിയ്ക്കും ഫീല്‍ ചെയ്തു...

  സംഭവകഥയല്ല എന്ന് കരുതാന്‍ ഇഷ്‌ടപ്പെടുന്നു.

  :(

  ReplyDelete
 6. paTippuraa,
  koRachchu kooTe nannaakkaamaayirunnu.
  bORaTichchilla. koLLaam
  :)
  upaasana

  ReplyDelete
 7. ശരിക്കുള്ളതാണോ? അല്ലെങ്കിലും വിഷമിപ്പിക്കുന്നതുതന്നെ ഓര്‍മ്മക്കഥ.

  ReplyDelete
 8. നന്നായിരിക്കുന്നു

  ReplyDelete
 9. സംഭവമാണെങ്കിലും കഥ ആണെങ്കിലും മനസില്‍ എവിടെയോ ഒരു കനല്‍ കോരിയിട്ടു.

  ReplyDelete
 10. പടിപ്പുര എപ്പോഴും വേദനിപ്പിക്കുന്ന പോസ്റ്റുകള്‍ മാത്രം ഇടുന്നു. എന്തേ..?
  :)
  ഉപാസന

  ReplyDelete
 11. നന്നായി എഴുതിയിരിക്കുന്നു. രമേശന്റെ നോവുകള്‍ വായനക്കാരിലും പടരുന്നു.

  ReplyDelete
 12. വായിച്ചു കഴിഞ്ഞും ഒരു ചെറുനൊമ്പരം മനസില്‍ തങ്ങി നിക്കുന്നു.

  ReplyDelete
 13. ജീവിതത്തിന്‍‌റെ പടിയിറങ്ങിപ്പോയവര്‍. ഓര്‍മയുടെ പടിയിറങ്ങിപ്പോകാതെ ചുറ്റിത്തിരിയുന്നു.
  വായിച്ചുകഴിഞ്ഞപ്പോള്‍, ഉള്‍ക്കോണിലെങ്ങോ ഒരു നൊമ്പരം നീറുന്നപോലെ. നന്നായിരിക്കുന്നു!

  ReplyDelete
 14. നോവിന്റെ കനല്‍ കോരിയിട്ടു,സംഭവ കഥ അല്ലാതിരിക്കട്ടെ. നല്ല എഴുത്തു.

  ReplyDelete
 15. അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
  ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
  ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
  എം.കെ.ഹരികുമാര്

  ReplyDelete
 16. വിഷമിപ്പിക്കുന്ന കഥകളുടെ സ്പെഷിലിസ്റ്റെന്ന് പടിപ്പുരയെ വിളിച്ചത്‌ വെറുതെയല്ലാ...
  ദേ മറ്റൊരെണ്ണം കൂടി....

  ReplyDelete
 17. ഈ കഥക്ക് അനുയോജ്യം 'കത്തെഴുത്തുകാലത്തെ സൗഹൃദം' എന്ന തലക്കെട്ടായിരുന്നൊ?

  ഓരോ വരികളും മനസില്‍ നൊമ്പരങ്ങള്‍ മാത്രം സമ്മാനിച്ച് കടന്നു പോയതുപോലെ...

  നന്നായിരുന്നു.

  ReplyDelete
 18. ശ്രീ,ആഷ,വാളൂരാന്‍,സഹയാത്രികന്‍,ഉപാസന,സു,ശെഫീ,വാല്‍മീകി,കുറു,നജീം,ഷാ,ആദര്‍ശ്,സാന്റൂ,ജാസൂ :)

  ReplyDelete
 19. പടിപ്പുരേ,
  സംഭവ കഥ ശരിക്കുള്ളതാണോ?
  എന്തായാലും മനസ്സില്‍ ഒരു നോവുപടര്‍ത്താന്‍ ഇതിനു കഴിഞ്ഞു!

  ReplyDelete
 20. This comment has been removed by a blog administrator.

  ReplyDelete
 21. This comment has been removed by a blog administrator.

  ReplyDelete
 22. p情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  情色貼圖,色情聊天室,情色視訊,情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,色情遊戲,色情網站,聊天室,ut聊天室,豆豆聊天室,美女視訊,辣妹視訊,視訊聊天室,視訊交友網,免費視訊聊天,免費A片,日本a片

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...