കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ ഫ്ലാറ്റില്‍ കൃസ്തുമസ്സ് കരോളിനു പോയി.
കരോള്‍ സംഘത്തിനൊപ്പം യു.എസ്സില്‍ നിന്നും ബ്രസ്സീലില്‍ നിന്നും വന്ന രണ്ട് അച്ഛന്മാര്‍ അഥിതികളായി ഉണ്ട്. ഞാന്‍ എത്തുമ്പോഴേക്കും ഗായകസംഘം കരോള്‍ ഗാനങ്ങള്‍ ആലപിച്ച് തുടങ്ങിയിരുന്നു. അലങ്കാരദീപങ്ങളുടെ പ്രകാശത്തില്‍, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിയേശുവിന്റെ ജനനത്തെ പ്രകീര്‍ത്തിച്ച് അവര്‍ മനോഹരമായി പാടി. ശേഷം ബ്രസ്സീലില്‍ നിന്നു വന്ന അച്ഛന്റെ വക രസകരമായ ഒരു ലഘു പ്രഭാഷണം.
ഭക്ഷണത്തിനു മുന്‍പുള്ള ഇടവേളയില്‍ ആഥിതേയന്‍ എന്നെ ബ്രസീലച്ഛനു പരിചയപ്പെടുത്തി. അദ്ദേഹം സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു;
"കേരളത്തില്‍ നിന്ന് തന്നെയാവും, അല്ലേ?"
ഞാന്‍ അതേ എന്ന് ഉത്തരം പറഞ്ഞു.
അച്ഛന്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയിട്ട് കുറച്ച് മാസങ്ങളേ ആയുള്ളൂ. ഇവിടുത്തെ പോസ്റ്റോഫിസില്‍ ആദ്യമായി ചെന്നപ്പോഴുണ്ടായ ഒരു അനുഭവം അദ്ദേഹം പങ്കുവച്ചു.
"ഓരോ രാജ്യങ്ങളിലേക്കുമുള്ള കത്തുകള്‍ നിക്ഷേപിക്കാനായി പ്രത്യേകം പ്രത്യേകം ബോക്സുകള്‍ അവിടെ വച്ചിട്ടുണ്ട്, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍, ഇന്ത്യ... അങ്ങിനെ. ആ കൂട്ടത്തിലാണു 'കേരള' എന്നെഴുതിയ ഒരു ബോക്സ് ഞാന്‍ കാണുന്നത്. എത്രതന്നെ ആലോചിച്ചിട്ടും ആ പേരിലൊരു രാജ്യം ഞാന്‍ എവിടെയും കേട്ടതായി ഓര്‍മ വന്നില്ല. ഒടുവില്‍ കൂടെയുണ്ടായിരുന്ന ആളോട് തിരക്കിയപ്പോഴാണു മനസ്സിലായത്, അത് ഇന്ത്യയിലെ ഒരു സ്റ്റേറ്റ് ആണു എന്ന്. ഒരു കാര്യം കൂടെ എനിക്കപ്പോള്‍ മനസ്സിലായി, എന്തുമാത്രം കേരളയിറ്റ്സുകള്‍ ഇവിടെ ഉണ്ടായിരിക്കും എന്ന്..."

No comments:
Post a Comment