"മധുരല്ലാത്ത ലഡു ഉണ്ടോ റസാക്കേ..."
ചൗക്കിലെ കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഞാൻ, ചോദ്യം കേട്ട് ചിരി നിയന്ത്രിക്കാനാവാതെ ചായ തരിപ്പിൽ കേറി ചുമയോട് ചുമയായി.
"ബാബുക്കാ, ഇങ്ങളു ഇമ്മാരി തമാശ പറയല്ലേ..."; കടക്കാരൻ റസാക്ക് ചിരിച്ചുകൊണ്ട് എനിക്ക് ഒരു ഗ്ലാസ്സ് വെള്ളം നീട്ടി.
വെള്ളം കുടിച്ച്, മുഖം ടവൽ കൊണ്ട് തുടച്ച് ഞാൻ ചോദ്യകർത്താവിനെ തിരിഞ്ഞു നോക്കി. കടയിലെ ചില്ല് അലമാരയിൽ നിരത്തിവച്ച പലഹാരങ്ങൾ നോക്കി നിൽക്കുകയാണ് അയാൾ.
"പരിപ്പ് വട, ഉള്ളിവട, ഉഴുന്നുവട, പഴംപൊരി... പിന്നെ ദാ ലഡുവും. ഒന്നും നമ്മക്ക് പറ്റൂല ഭായ്. പഞ്ചാരയും ഉണ്ട്, കൊളസ്ട്രോളും ഉണ്ട്. ഗൾഫിൽ വന്നോണ്ട് കാര്യയുള്ള സമ്പദ്യാണു"; അയാൾ എന്നോടായി പറഞ്ഞു
"നല്ല കാര്യല്ലേ. ഇങ്ങള് ഒന്നും സമ്പാദിചില്ലാന്ന് ആരും കുറ്റം പറയൂലാലോ"; റസാക്ക് ഇടയിൽ കേറി.
"അടുത്തകൊല്ലം അറുപത് വയസാവും. പിന്നെ വിസ അടിച്ച് കിട്ടൂല. നാട്ടിൽ പോയി നിൽക്കുമ്പോ ഇനി ഇതൊക്കെ തന്നെസമ്പാദ്യം "

No comments:
Post a Comment