വൈക്കം ചന്ദ്രശേഖരന്‍ നായര്‍ 'കുമാരി' വാരികയില്‍ എഴുതിയ ആ ത്രില്ലര്‍ വായിക്കുമ്പോള്‍ ഞാന്‍ പഠിക്കുന്നത് എട്ടിലോ ഒമ്പതിലോ.
മാതൃഭൂമി, ഡിസി ബുക്സ്, ഇന്ദുലേഖ തുടങ്ങിയ മലയാളത്തിലെ ഓണ്‍ലൈന്‍ പുസ്തകശാലകളിലൊക്കെയും ഈ പുസ്തകം തിരഞ്ഞെങ്കിലും എവിടെയും കണ്ടെത്താനായില്ല. അന്വേഷിച്ച് അയച്ച മെയിലിനു ഡിസി ബുക്സില്‍ നിന്നും ഒരു മറുപടി വന്നു- 'താങ്കള്‍ അന്വേഷിച്ച പുസ്തകം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. എങ്കിലും പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമെങ്കില്‍ താങ്കളെ അറിയിക്കുന്നതാണു'
മാര്‍ട്ടിന്‍ എന്ന ഫോട്ടോഗ്രാഫറെയും, അയാള്‍ ഉള്‍പ്പെട്ട ഒരു യാത്രാസംഘത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചമ്പ എന്ന യക്ഷിയെയും, പത്ത് മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്തും ഓര്‍ക്കുമ്പോള്‍ അന്ന്, ആ ത്രില്ലര്‍ വായിക്കോമ്പോഴനുഭവിച്ച അതേ വികാരതീവ്രത ഞാന്‍ അനുഭവിക്കുന്നു.
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ലിസ്റ്റിലൊന്നും 'ചമ്പ' ഇല്ല.
ഇനി ഒരിക്കല്‍ കൂടെ 'ചമ്പ' വായിക്കാനൊക്കുമോ എന്തോ :(

No comments:
Post a Comment