Friday, April 11, 2014

ഇലക്ഷന്‍ സ്മരണകള്‍



മൂന്നോ നാലോ തവണയേ ഇലക്ഷന്‍ സമയത്ത് നാട്ടിലുണ്ടായിരുന്നുള്ളൂ. അതില്‍ രണ്ടെണ്ണം പണ്ടാറമടക്കി
1. ഇരുപതാം വയസ്സിലെ ആദ്യ സമ്മതി ദാനാവകാശം-
രാവിലെ തന്നെ കുളിച്ചൊരുങ്ങി വളരെ ഗൗരവത്തില്‍ ഓര്‍ക്കാട്ടേരി എല്‍.പി സ്കൂളിലെ ബൂത്ത് ക്യൂവില്‍ പോയി സ്ഥലം പിടിച്ചു. കടലാസും സീലുമായി കാര്‍ബോഡ് പെട്ടി വളച്ച് മറച്ച മേശയില്‍ ചെന്ന് സീലു കുത്തിയപ്പോള്‍ പാതി മേലത്തെ ചിഹ്നത്തിലും പാതി താഴത്തെ ചിഹ്നത്തിലുമായിപ്പോയി. തെറ്റിപ്പോയോ എന്ന സംശയത്തില്‍ മേലത്തെ ചിഹ്നത്തില്‍ ഒന്നുകൂടെ സീല്‍ പതിപ്പിച്ചു. സംഭവം അസാധു 
2. വോട്ടിംഗ് മെഷീന്‍ നിലവില്‍ വന്ന ആദ്യ ഇലക്ഷന്‍-
രാവിലെ തന്നെ കുളിച്ചൊരുങ്ങി ഭാര്യ, അച്ഛന്‍, അമ്മ എന്നിവരൊപ്പം ബൂത്തിലെത്തി. മഷിയടയാളം പതിപ്പിച്ച് ഏതോ ഒരു സ്വിച്ചിട്ട് വോട്ട് ചെയ്തോളൂ എന്ന നിര്‍ദ്ദേശം കിട്ടിയപ്പോള്‍ ആവേശത്തില്‍ മനസ്സില്‍ കണ്ട ചിഹ്നത്തിനു പകരം ആദ്യ ചിഹ്നത്തില്‍ അറിയാതെ ഞെക്കിപ്പോയി. മണ്ടത്തരം മനസ്സിലായി പിന്നെയും ഒന്നുകൂടെ ട്രൈ ചെയ്തപ്പോള്‍ സംഭവം ശൂന്യം 

No comments:

Post a Comment

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...