ഇന്ന് വൈകുന്നേരം-
മോള്‍: "കൂടെ പഠിക്കുന്ന ഒരു ഫ്രണ്ട് സ്കൂള്‍ വിട്ടുപോവുകയാണ. അവള്‍ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്"
ഞാന്‍: "അത്രദൂരമൊക്കെ ഒറ്റക്ക് പോകാന്‍ മോള്‍ക്കാവില്ല"
മോള്‍: "രണ്ടുമൂന്ന് ഫ്രണ്ട്സൂടെയുണ്ട്... ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ"
ഞാന്‍: "അച്ഛനു ധൈര്യം പോരാ"
മോള്‍: "അച്ഛനു ധൈര്യമില്ല എന്ന്‍ പറയുന്നതുകൊണ്ടാണു എനിക്ക് ധൈര്യമില്ലാത്തത്"
ഞാന്‍: (സാഷ്ടാംഗം) "അച്ഛന്‍ മേയില്‍ വന്നാല്‍ ഒരു ദിവസം മോളെ അവളുടെ വീട്ടില്‍ കൊണ്ടുപോകാം"
മോള്‍: "അപ്പോഴേക്കും അവരു പോവില്ലേ... ഈ അച്ഛനെന്തൊരച്ഛനാ..."
ഞാന്‍ ഒന്‍പതിലോ പത്തിലോ പഠിക്കുന്ന ഒരു വൈകുന്നേരം-
മംഗളം വാരികയില്‍ ഖണ്ഡശ്ശേ വന്ന നോവല്‍ 'വീണ്ടും ചലിക്കുന്ന ചക്രം' സിനിമയായി വടകര കീര്‍ത്തിയില്‍ ഓടുന്നു. 'മ' വാരികകളുടെ ആരാധകരായിരുന്ന ഞങ്ങള്‍ കൂട്ടുകാര്‍ പടം കാണാന്‍ പോകാന്‍ പ്ലാനിടുന്നു. ശ്വാസം വലിച്ച് പിടിച്ച് ഇല്ലാത്ത ധൈര്യം സംഭരിച്ച് ഞാന്‍ അച്ഛനോട് സംഗതി അവതരിപ്പിച്ചു. "സാദ്ധ്യമല്ല", അച്ഛന്റെ അറുത്തുമുറിച്ച മറുപടി. ചേച്ചിമാരുടെ അടക്കിപ്പിടിച്ച ചിരികള്‍. സങ്കടവും ദേഷ്യവുമൊക്കെ ഒരുപൊട്ടിത്തെറിയുടെ വക്കിലെത്തി കോണിപ്പടികള്‍ അമർത്തിച്ചവുട്ടി എന്റെ മുറിയിലേക്ക് പോകുന്നതിനിടയില്‍ ഞാന്‍ പിറുപിറുത്തു;
"ഈ അച്ഛനെന്തൊരച്ഛനാ..."
(ആരാണ് പറഞ്ഞത് ചരിത്രം ആവർത്തനമാണെന്ന്!)

No comments:
Post a Comment