ശശിശങ്കർ ഷെട്ടി ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല
ഓട്ടോ സ്റ്റാന്റിൽ ഒരു പഴയ ഓട്ടോറിക്ഷ ചാരി അയാൾ നിൽക്കുന്നത് കാണുമ്പോൾ അത് ഓടിക്കാനല്ല, അതിന് കാവൽ നിൽക്കുകയാണ് അയാൾ എന്നാണ് എനിക്ക് തോനാറ്. സ്റ്റാൻഡിൽ വേറെ ഓട്ടോകളൊന്നുമില്ലാതിരുന്ന ഒരുദിവസം തിടുക്കത്തിൽ സിറ്റി സ്റ്റാൻഡിലേക്ക് പോകാൻ ഞാനയാളുടെ വണ്ടിയിൽ കയറാൻ ഭാവിച്ചപ്പോൾ പോകില്ല എന്നർത്ഥത്തിൽ തലയാട്ടി അയാളെന്നെ തടഞ്ഞു.
പൊടുന്നനെയാണ് ഒരുദിവസം അയാളെ, ഞാൻ ജോലിചെയ്തിരുന്ന സ്ഥലത്തെ തൂപ്പുകാരനായി കാണുന്നത്. പ്രിൻസിപ്പാൽ സഹതാപം വിചാരിച്ച് ഒരു ജോലികൊടുത്തതാണെന്ന് ആരോ ഓഫീസിൽ പറഞ്ഞു കേട്ടു. ക്ലാസ്സുമുറികളും ലാബുകളും വർക്ഷോപ്പുകളൂം അടിച്ചുവാരി വൃത്തിയാക്കുവാൻ ആയാൾ ആവശ്യത്തിലേറെ സമയമെടുക്കുമായിരുന്നു. ആർക്ക് നേരെയും തലയുയർത്താതെ, ആരോടും ഉരിയാടാതെ ആർക്കോവേണ്ടിയെന്നപോലെ അയാൾ ജോലിചെയ്യുകയായിരുന്നു
കുറച്ചുനാളുകൾക്ക് ശേഷം അയാളെ ഇൻസ്റ്റിറ്റ്യൂടിൽ കാണാതെയായി. ആരും വേവലാതിപ്പെട്ടതോ അന്വേഷിച്ചതോ ഇല്ല. അയാൾ വരുന്നതിന് മുമ്പും, വന്നപ്പോഴും, പിന്നെ വരാതായപ്പോഴും അവിടെയൊരു മാറ്റമുണ്ടായതായി ആർക്കും അനുഭവപ്പെട്ടില്ല എന്നെനിക്ക് തോനി. അറിയാത്ത എന്തോ ഒരു കാരണത്താൽ എനിക്കയാളെ മറക്കാനായില്ല. പലരാത്രികളിലും റെയിൽ പാളത്തിലൂടെയോ, കടൽപാലത്തിലൂടെയോ തലതാഴ്ത്തിനടക്കുന്ന ശശിശങ്കർ ഷെട്ടിയെ ഞാൻ സ്വപ്നം കണ്ടു
വടകരയ്ക്കുള്ള ഒരു ട്രെയിൻ യാത്രയിൽ, രണ്ട് വർഷം മുമ്പ് ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്നും വണ്ടി നീങ്ങിതുടങ്ങിയപ്പോൾ പ്ലാറ്റുഫോമിലൂടെ തലതാഴ്തി നടക്കുന്ന ശശിശങ്കർ ഷെട്ടിയെ ഞാൻ വീണ്ടും കണ്ടു.

ആര്‍ക്കോ വേണ്ടി ജീവിയ്ക്കുന്നവര്‍...
ReplyDeleteപുതുവത്സരാശംസകള്‍, മാഷേ
അറിയാത്ത എന്തോ ഒരു കാരണത്താൽ എനിക്കയാളെ മറക്കാനായില്ല. പലരാത്രികളിലും റെയിൽ പാളത്തിലൂടെയോ, കടൽപാലത്തിലൂടെയോ തലതാഴ്ത്തിനടക്കുന്ന ശശിശങ്കർ ഷെട്ടിയെ ഞാൻ സ്വപ്നം കണ്ടു
ReplyDelete