പഴയ വീടു പൊളിക്കാൻ തീരുമാനിച്ചപ്പോൾ ഫോൺ വിളികൾക്കിടയിൽ ഒരു ദിവസം അമ്മ പറഞ്ഞു;
“നിന്റെ കത്തുകളുടെ കലക്ഷൻസ് മുഴുവൻ ഞാൻ ഒരു പെട്ടിയിൽ കെട്ടിയൊതുക്കി വച്ചിട്ടുണ്ട്”
കേട്ടപ്പോൾ ഒരു ജാള്യത തോനിയെങ്കിലും, പിന്നീടത് ഞാൻ മറന്നു
ഒരവധിക്ക് നാട്ടിൽ ചെന്നപ്പോൾ വേറെ ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു പകൽ, ഞാൻ കത്തുകളുടെ ആ ഭാണ്ഡം തുറന്നു
ഇന്നലെകളിലിലെ സൌഹൃദങ്ങളും സ്വപ്നങ്ങളും പ്രണയവും വിരഹവും കുത്തിനിറച്ചെഴുതിയ നീല കടലാസുകൾ
രേവതി നായരുടെ വരികളിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു
‘പ്രണയം ഒരു കളിതമാശയാണെടൊ. എന്താണെന്ന് നിശ്ചയമില്ലാത്ത ഒരു കടങ്കഥ. നിന്റെ മുഖത്തെ പരിഹാസം തിർച്ചറിയാനാവുന്നുവെങ്കിലും, എനിക്കിപ്പോൾ ചിരിക്കാനാണ് തോനുന്നത്‘.
പഴയ പെട്ടികള്‍ തുറക്കുമ്പോള്‍ ഇപ്പഴും കാണാം തീപ്പെട്ടിപ്പടങ്ങളും, ട്രാന്‍സ്പോറ്ട്ട് ബസ്സിലെ ചുവപ്പും പച്ചയും ടിക്കറ്റുകളുമൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്നതു്.
ReplyDeleteകുറേ നാളുകള്‍ കൂടിയാണ് ഈ വഴി വരുന്നത്.
ReplyDeleteഇപ്പോഴും എഴുത്ത് തുടരുന്നു എന്നറിയുന്നത് സന്തോഷം തന്നെ മാഷേ... ആശംസകള്‍!
ഇവിടെ തന്നെയുണ്ട് ശ്രീ
Deleteഇന്നലെകളിലിലെ സൌഹൃദങ്ങളും സ്വപ്നങ്ങളും
ReplyDeleteരണയവും വിരഹവും കുത്തിനിറച്ചെഴുതിയ ഒരു ഭാണ്ഡം എനിക്കുമുണ്ട് കേട്ടൊ ഭായ്
ഇടക്കൊക്കെ അതൊക്കെ തുറന്നു വായിച്ചു നോക്കുന്നത് ഒരു സുഖം. അല്ലേ മുരളി
Delete