ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ദൂരദർശനിലെ സുപ്പർ ഹിറ്റ് ‘മിലെ സുർ മേരാ തുമാര’-യിലൂടെയാണു പണ്ഡിറ്റ് ഭീംസേൻ ജോഷിയെ ആദ്യമായി കേൾക്കുന്നത്. പുരുഷ സംഗീത ശബ്ദത്തിന്റെ തലയെടുപ്പ്, ഘന ഗംഭീരം!
ഇന്റ്ർനെറ്റും ഓൺലൈൻ സംഗീതവുമൊന്നും ഇല്ലാതിരുന്ന കാലത്ത് അലഞ്ഞ് തിരിഞ്ഞു സമ്പാദിച്ച അദ്ദേഹം പാടിയ ഭജനകളുടെ ഒന്ന് രണ്ട് കാസറ്റുകൾ, വീട്ടിലെ മോണോ കാസറ്റ് പ്ലയറിൽ പാടി പാടി തേഞ്ഞു.
വടക്കൻ കർണാടകയിലെ ഗദക് ജില്ലയിൽ 1922 ഫിബ്രുവരി 19 ജനിച്ച അദ്ദേഹം തന്റെ അപാരമായ ആലാപന ശൈലിയിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിലേയ്ക്ക് രാജ്യം മുഴുവനും, പിന്നീട് ലോകം മുഴുവനും ഹിന്ദുസ്ഥാനി സംഗീതവുമായി പാടി കയറി.
പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ 2008ൽ രാജ്യം ഭാരത രത്നം നൽകിയും ആദരിച്ചു
മധുകർ ശ്യാം ഹമാരെ...
ഭജൻ
വിക്കി

No comments:
Post a Comment