ചന്തൂട്ടിയേട്ടൻ ഗ്ലാസ്സിൽ പകുതി ഒഴിച്ചു തന്ന നാടന്റെ മണം എന്റെ മൂക്കിലേയ്ക്ക് ഇരച്ചു കയറി. ഞാൻ പ്രസിയെ നോക്കി;
“ടച്ചിംഗ്സ് വല്ലതും കിട്ടുമോടാ..”
പ്രസി ഒരു സിസർ കത്തിച്ചു. “നീ ഒറ്റപ്പിടിക്ക് അതങ്ങ് വിഴുങ്ങ്. എന്നിട്ട് ഒരു പുക എടുത്തോ”
പതളൂ കോളെജ് പിള്ളേർ എന്ന ഭാവത്തിൽ ചന്തൂട്ടിയേട്ടൻ ഞങ്ങളെ ഒന്നു നോക്കി, എന്നിട്ട് പറഞ്ഞു- “നിക്ക്”
കുറച്ചപ്പുറത്ത് ഒരു കശുമാവിന്റെ താഴത്തെ ചില്ലയിൽ തൂക്കിയിട്ട തുണി സഞ്ചി എടുത്തു തുറന്ന്, അതിൽ നിന്നും സ്റ്റീലിന്റെ ഒരു ടിഫിൻ ബോക്സും, വാട്ടിയ വാഴയിലയുടെ ഒരു പൊതിയും അയാൾ പുറത്തെടുത്തു. ടിഫിൻ ബോക്സിൽ, പുഴുങ്ങിയ കോഴിമുട്ടകൾ നാലായി പകുത്തു വച്ചിരിക്കുന്നു. ഇലപൊതിയിൽ കാന്താരി മുളകും ചെറിയുള്ളിയും ചേർത്ത് ചതച്ച്, വെളിച്ചെണ്ണ ചാലിച്ച ചട്നി.
മുട്ട കഷ്ണങ്ങൾ ചട്നിയിൽ കുത്തി ഞാനും പ്രസിയും കുന്നിൻ മുകളിലുള്ള ചന്തൂട്ടിയേട്ടന്റെ രഹസ്യ താവളത്തിലിരുന്ന് നാടനടിച്ച് ഫിറ്റായി.
ചേച്ചിയുടെ കല്യാണം കൂടാൻ തലേദിവസം ഉച്ചയ്ക്ക് തന്നെ എത്തിയ രണ്ട് കോളെജ് ഫ്രൻഡ്സ് എവിടെപ്പോയെന്ന് അത്ഭുതപ്പെട്ടിരുന്ന പ്രസാദിനു, രാത്രി ചന്തൂട്ടിയേട്ടന്റെ ഒരു ദൂതൻ വിവരമെത്തിച്ചു-
രണ്ടെണ്ണവും കുന്നിൻ മുകളിലെ ഒരു കശുമാവിൻ ചോട്ടിൽ ഫ്ളാറ്റ് ആൻഡ് സേഫ്...

ടച്ചിംഗ്സ്
ReplyDelete