എന്തിനെ പറ്റി എഴുതുന്നു എന്നതല്ല, എഴുതുന്നു എന്നതാണ് പ്രാധാന്യം. എന്തെഴുതിയാലും ഭാഷ ഭാഷ തന്നെ.
എംടിയുടെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും ഭാഷ ലളിതമാണ് എന്നത് കൊണ്ടോ, ഒ.വി വിജയന്റെയും ആനന്ദിന്റെയും ഭാഷ സങ്കീര്‍ണ്ണമാണ് എന്നത് കൊണ്ടോ, സി.രാധാകൃഷ്ണന്റെയും പി.പത്മരാജന്റ്റെയും ഭാഷ ഈ രണ്ടിനും ഇടയിലാണ് എന്നത് കൊണ്ടോ മലയാള ഭാഷയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
പുതിയ തലമുറ മലയാള ഭാഷ ഉപയോഗിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഒരു കോള്‍ സെന്റര്‍-മാര്‍ക്കെറ്റിംഗ്-എന്‍ജിനീറിംഗ് ഭാവിയെ മാത്രം ലാക്കാക്കി മുന്നോട്ട് കുതിക്കുന്ന നമ്മുടെ കുട്ടികള്‍, കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായി വരുന്ന സയന്‍സ്, സാമ്പത്തീക, വാണിജ്യ, കാര്‍ഷിക വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നതിനുള്ള കാരണം. പഠനങ്ങളും ഗവേഷണങ്ങളുമില്ലാതെ, നാട്ടിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കുമാവശ്യമായ തൊഴില്‍ കാര്‍ഷിക മേഖലയില്‍ വേണ്ടി വരുന്ന പരിഷ്കാരങ്ങള്‍ മറ്റാരുടെയോ ചുമതലാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ധരിച്ച് വച്ച്, ലോണെടുത്തും കടം വാങ്ങിയും കുട്ടികളെ മധുരയിലും കോയമ്പത്തൂരിലും മൈസുറിലും ഇപ്പോള്‍ നാട്ടിലുമുള്ള പണം വിഴുങ്ങി എന്‍ജിനീറിം കോളേജ്കളില്‍ ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തിയെടുക്കുന്നു. പിന്നെ കുറേപേര്‍ രാഷ്ട്രീയം കളിച്ചും പി.എസ്സ്.സി പരീക്ഷയെഴുതിയും ഗള്‍ഫിലേയ്ക്കുള്ള വിസ പ്രതീക്ഷിച്ചും നടക്കുന്നു.
നൊസ്‌റ്റാള്‍ജിയ എന്ന പദത്തിനോടോ, അതിന്റെ വിശാലമായ അര്‍ത്ഥ തലത്തിനോടോ ഉള്ള എതിര്‍പ്പ് മാത്രമാണ് മലയാള ഭാഷ നശിക്കാന്‍ കാരണം അതാണ് എന്ന് പറയുന്നത്. എഴുത്തുകാരന്റെ നൊസ്റ്റാള്‍ജിയ തന്നെയാണ് ഒരു ദേശത്തിന്റെ കഥയും, അസുരവിത്തും, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും മുതല്‍ കോളറക്കാലത്തെ പ്രണയവും, ഏകാന്തയുടെ നൂറ് വര്‍ഷങ്ങളും വരെയുള്ള കൃതികളെ അതാത് ഭാഷയിലെ മികച്ച കൃതികളാക്കിയത്.
കുഞ്ഞുകഥകളും ചിത്ര കഥകളും ഡിക്റ്റക്ടീവ് കഥകളും ‘കൊച്ചു’ പുസ്തകങ്ങളും ‘പൈങ്കിളി’ കഥകളുമാണ് ഗൌരവമായ വായനയില്‍ പലരെയും കൊണ്ടെത്തിക്കുന്നത്. വെറുമൊരു സ്ക്രിബ്ലിംഗ് പാഡാണ് ഇപ്പോള്‍ മലയാളം ബ്ലോഗ്, അല്ലെങ്കില്‍ സമയം കൊല്ലി. ഗൌരവകരമായ എഴുത്തും വായനയും ഈ മീഡിയത്തിന് ആവശ്യമായി വരുമ്പോള്‍ ഒരു നിലവിളിയുടെയും ആവശ്യമില്ലാതെ അത് വരിക തന്നെ ചെയ്യും.
(കൈപ്പള്ളിയുടെ പോസ്റ്റിന് ഒരു കമന്റ് എഴുതിയതാണ്. നാലഞ്ച് തവണ ശ്രമിച്ചിട്ടും അവിടെ നടന്നില്ല)
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
വിഷയവുമായി ബന്ധപ്പെട്ട് പണ്ടൊരു + പോസ്റ്റ് .
ReplyDeleteഇട്ടിരുന്നു. ഇതും നന്നായി
ആ പോസ്റ്റിനും കാരണം ഒന്നുതന്നെ , കൈപ്പള്ളി :)
"ഗൌരവകരമായ എഴുത്തും വായനയും ഈ മീഡിയത്തിന് ആവശ്യമായി വരുമ്പോള്‍ ഒരു നിലവിളിയുടെയും ആവശ്യമില്ലാതെ അത് വരിക തന്നെ ചെയ്യും."
ReplyDeleteയോജിയ്ക്കുന്നു :)
കമന്റിനോട് യോജിക്കുന്നു.
ReplyDeleteകൈപ്പള്ളിയുടെ പോസ്റ്റ് പക്ഷേ വായിച്ചിട്ടില്ല. അവിടേക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.