
വൈകുന്നേരം മഴ ചാറിയ, കറണ്ടില്ലാത്ത ഒരു വേനല്‍ രാത്രിയില്‍, ജനലുകള്‍ തുറന്നിട്ട് വീട്ടിലെ മുറിയില്‍ കിടയ്ക്കുമ്പോഴാണ് വഴി തെറ്റി എന്നത് പോലെ ഒരു മിന്നാമിനുങ്ങ് മുറിക്ക് ഉള്ളിലേയ്ക്ക് വന്നത്.
ഉറങ്ങാന്‍ ചിണുങ്ങി കരയുകയായിരുന്ന ഒന്നര വസ്സുകാരി കുഞ്ഞുമോള്‍ അത്ഭുതപ്പെട്ട് അവളുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ചാടി എണീറ്റു. കൈകൊട്ടി ചിരിച്ച് ആ മിന്നാമിനുങ്ങിനെയും നോക്കി ഏറെനേരം കളിച്ച് കളിച്ച് എപ്പോഴോ അവളുറങ്ങി. ഉറക്കത്തിലും അവള്‍ ഇടയ്ക്കിടെ കുലുങ്ങി ചിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ വീട്ടിലെ എല്ലാ മുറികളിലും അവള്‍ മിന്നാമിനുങ്ങിനെയും തിരഞ്ഞു നടന്നു.
മിന്നാമിനുങ്ങുകള്‍ക്ക് എന്ത് പറ്റി? അമ്മ വീട്ടിനടുത്തെ അമ്പലപ്പറമ്പില്‍ മലര്‍ന്ന് കിടന്നിരുന്ന വേനല്‍ക്കാല രാത്രികളില്‍ ചുറ്റുമുള്ള മരങ്ങളില്‍ നിറച്ചും മിന്നി നില്‍ക്കുന്ന മിന്നാമിനുങ്ങുകളെ കാണാമായിരുന്നു. മിന്നാമിനുങ്ങുകള്‍ പൂത്ത് നില്‍ക്കുന്ന മരങ്ങള്‍! കഴിഞ്ഞ വര്‍ഷം മേടത്തില്‍ ഒരു രാത്രിയില്‍ പഴയ ആ വഴികളിലൂടൊന്ന് നടക്കാനിറങ്ങിയപ്പോള്‍ അവിടെങ്ങും ഒരെണ്ണത്തിനെപ്പോലും കാണാനൊത്തില്ല.
(രണ്ടെണ്ണം വിട്ട് ഇന്നലെ രാത്രിയില്‍ ടെറസ്സില്‍ നില്‍ക്കുമ്പോള്‍ ദൂരെ എവിടെനിന്നോ മിന്നിക്കത്തുകയായിരുന്ന വൈദ്യുത അലങ്കാര വിളക്കുകള്‍ കണ്ടപ്പോള്‍ വെറുത് ഓര്‍ത്ത് പോയത്)
മിന്നാമിനുങ്ങുകള്‍ പൂത്ത് നില്‍ക്കുന്ന മരങ്ങള്‍!
ReplyDeleteഇന്ന് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന നാട്ടിന്‍പുറ കാഴ്ചകളിലൊന്ന്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിയ്ക്കല്‍ ഗാനമേളയോ മറ്റോ കഴിഞ്ഞ് അര്‍ദ്ധരാത്രി വീട്ടിലേയ്ക്ക് വരുമ്പോള്‍ റോഡിനിരുവശവുമുള്ള പൊന്തക്കാടുകളില്‍ നിറയെ മിന്നിത്തിളങ്ങുന്ന മിന്നാമിനുങ്ങുകളെ കണ്ട് അന്തം വിട്ടത് ഓര്‍മ്മിച്ചു...
നാട്ടില്‍ പോയപ്പോ ഒത്തിരി കണ്ടു മിന്നാമിനുങ്ങുകളെ. ചെറിയൊരു കുട്ടിയെപ്പോലെ തുള്ളിച്ചാടി...
ReplyDelete"ഉറങ്ങാന്‍ ചിണുങ്ങി കരയുകയായിരുന്ന ഒന്നര വസ്സുകാരി കുഞ്ഞുമോള്‍ അത്ഭുതപ്പെട്ട് അവളുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ചാടി എണീറ്റു.കൈകൊട്ടി ചിരിച്ച് ആ മിന്നാമിനുങ്ങിനെയും നോക്കി ഏറെനേരം കളിച്ച് കളിച്ച് എപ്പോഴോ അവളുറങ്ങി. ഉറക്കത്തിലും അവള്‍ ഇടയ്ക്കിടെ കുലുങ്ങി ചിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ വീട്ടിലെ എല്ലാ മുറികളിലും അവള്‍ മിന്നാമിനുങ്ങിനെയും തിരഞ്ഞു നടന്നു."
ReplyDelete:)
മിന്നാമിനുങ്ങുകള്‍...
ReplyDeleteപേരില്‍ തന്നെ എന്ത് സൌന്ദര്യം ....!!