
“ഒന്നെണീറ്റ് എളുപ്പം റെഡിയാകഡേയ്. ഞാനൊരു അര-മുക്കാല്‍ മണിക്കൂറിനകം നിന്റെ ഫ്ലാറ്റിന് താഴെയെത്തും”
ഒരു ഞായറാഴ്ച രാവിലയുടെ ആലസ്യത്തില്‍ കിടക്കയില്‍ തന്നെ ചുരുണ്ട് കൂടി കിടക്കുകയായിരുന്നു,ഞാന്‍. എന്താണ്, എവിടെയ്ക്കാണ് എന്നൊക്കെ ചോദിക്കുന്നതിന് മുന്‍പ്തന്നെ അവന്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു.
അജയന്‍, അവനങ്ങിനെയാണ്. പെട്ടന്നായിരിക്കും ഏതെങ്കിലും ഒരുള്‍വിളിയുടെ പേരില്‍ വല്ലതും പ്ലാന്‍ ചെയ്യുന്നത്. കൂടെ പോയേ പറ്റൂ. അല്ലെങ്കില്‍ അവന്‍ കൊണ്ടുപോകും.
കുളിച്ച് ഡ്രസ്സ് ചെയ്യുമ്പോഴെയ്ക്കും താഴെനിന്നും അജയന്റെ കാറിന്റെ ഹോണടി.
നല്ല മൂഡിലാണവന്‍ ഡ്രൈവ് ചെയ്യുന്നത്. മ്യൂസിക് പ്ലേയറില്‍ നിന്നും അവന് പ്രിയപ്പെട്ട പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ വാദ്യം ഒഴുകുന്നു.
“എങ്ങോട്ടാണെടാ?”
“മിണ്ടരുത്. വേണമെങ്കില്‍ വെറും വയറ്റില്‍ രണ്ടെണ്ണം വിട്ടോളൂ”; അവന്‍ പിന്‍സീറ്റിലേയ്ക്ക് വിരല്‍ ചൂണ്ടി.
ഫുള്‍ സെറ്റപ്പിലാണ്. പിന്‍സീറ്റിലെ ബിഗ് ഷോപ്പറില്‍ ഒരു ആര്‍സി തല പുറത്തേയ്ക്കിട്ട് കിടക്കുന്നു. ഡിസ്പോസ്സബള്‍ ഗ്ലാസ്സുകളുണ്ട്, സോഡയുണ്ട്, വെള്ളമുണ്ട്. പ്രീതി സാഗറിന്റെ പേരുള്ള കവറില്‍ മസാല ദോശയുണ്ട്.
ഒന്ന് വിട്ടാലോ എന്ന എന്റെ ആലോചന മനസ്സിലാക്കിയത് പോലെ അവന്‍ പറഞ്ഞു;
“പക്ഷേ നമ്മളവിടെ എത്തിയിട്ട് തുടങ്ങുന്നതാവും നല്ലത് എന്നാണെനിക്ക് തോനുന്നത്. പച്ചയ്ക്ക് ചെല്ലണം അവിടെ”
നഗരത്തിന്റെ പുറമ്പോക്കിലെ റിംഗ് റോഡിലൂടെ കാര്‍ പാഞ്ഞു. കെട്ടിടങ്ങളും വീടുകളും ഫാക്ടറികളും കടന്ന് തിരക്കൊഴിഞ്ഞ ഹൈവേയിലേക്ക് കേറി കുറച്ച് നേരം ഓടി, ഒരു കട്ട് റോഡിലേയ്ക്ക് അവന്‍ കാര്‍ തിരിച്ചു.
“കഴിഞ്ഞ ദിവസം എംഡിയുടെ കൂടെ ഈ വഴി ഒന്ന് പോയി. അപ്പോ തോന്നിയതാണ് നമ്മളെത്താന്‍ പോകുന്ന സ്ഥലത്ത് വന്ന് കുറച്ച് നേരം ചിലവഴിക്കണമെന്ന്“; ഒരു മുന്നറിയിപ്പ് പോലെ അവന്‍ തുടര്‍ന്നു; “ഒരു കാരണവശാലും നീ വിന്‍ഡോ താഴ്ത്തരുത്”
കൃഷിയിടങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെ കന്നുകാലികളെയും തെളിച്ച് നീങ്ങുന്ന സ്ത്രീകളും കുട്ടികളും. കാര്‍ ഒരു മാവിന്‍ തോട്ടത്തിലേയ്ക്ക് പ്രവേശിച്ചു. നിരനിരയായി കൃത്യമായ അകലത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന വലിയ മാവുകള്‍ ഇലകാണാത്ത വിധം പൂത്ത് നില്‍ക്കുന്നു. അജയന്‍ റോഡരികില്‍ കാര്‍ നിര്‍ത്തി.
“പുറത്തേയ്ക്കിറങ്ങെടാ. പറഞ്ഞാല്‍ മനസ്സിലാവില്ല. യു ഫീല്‍ ഇറ്റ്”
കാറിന്റെ ഡോര്‍ തുറന്നതും രാവിലത്തെ ഇളം കാറ്റിനൊപ്പം മാമ്പൂവിന്റെ മദഗന്ധം.
“പണ്ടാറമടക്കിയ മോറിയുടെയും റൂം റഫ്രഷ്ണറുടെയും മേലാസകലം പെര്‍ഫ്യൂം അടിച്ച് കേറ്റി വരുന്നവരുടെ വിയര്‍പ്പ് കലര്‍ന്ന വാടമണത്തിന്റെയും ഇടയില്‍ നിന്ന് ഇവിടെ വന്നിങ്ങിനെ നില്‍ക്കുമ്പോ എന്തൊരു സുഖം, അല്ലേ!“
അജയന്‍ ദീര്‍ഘമായി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് ചിരിച്ചു.
സത്യം തന്നെ മാഷേ. നാടും നാട്ടു കാഴ്ചകളും മണങ്ങളും എല്ലാം നഷ്ടപ്പെട്ടു തുടങ്ങുമ്പോണ് നാം ആസ്വദിയ്ക്കാന്‍ പഠിച്ചു തുടങ്ങുന്നത്. (ഉള്ള കാലത്ത് അവയുടെ വിലയറിയുന്നില്ലല്ലോ)
ReplyDeleteചാത്തനേറ്: വായനക്കാര്‍ക്കും കിട്ടി ആ മണം.
ReplyDeleteഎനിക്കും കിട്ടി ..... :)
ReplyDeleteഅതെയതെ :)
ReplyDeleteമാമ്പൂക്കാലം എന്ന് പറയുമോ? മാവിന്‍ പൂ എന്നതിന്റെ കൊളൊക്യല്‍ അല്ലെ മാമ്പൂ? മാമ്പൂ പൂക്കും കാലം എന്നുണ്ടെന്നറിയാം.
ചെലപ്പൊ എനിയ്ക്ക് തെറ്റീതാവും. പോട്ട്, എന്തായാലും പൂത്താ പോരേ :)
“പണ്ടാറമടക്കിയ മോറിയുടെയും റൂം റഫ്രഷ്ണറുടെയും മേലാസകലം പെര്‍ഫ്യൂം അടിച്ച് കേറ്റി വരുന്നവരുടെ വിയര്‍പ്പ് കലര്‍ന്ന വാടമണത്തിന്റെയും ഇടയില്‍ നിന്ന് ഇവിടെ വന്നിങ്ങിനെ നില്‍ക്കുമ്പോ എന്തൊരു സുഖം, അല്ലേ!“
ReplyDeleteഅതെ....നല്ല സുഖം...സുഖമുള്ള മണം...
ശ്രീ, ചാത്ത്സ്, ബോണ്‍സ്, തെന്നാലി :)
ReplyDeleteപ്രിയ, അങ്ങിനൊരു വാക്ക് ഇല്ല തന്നെ. അപ്പോള്‍ തോന്നിയ ഒരു തലവാചകം ഇട്ടെന്നേയുള്ളൂ :)