
വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
ശിവകാശിയില്‍ നിന്നും മധുരയ്ക്ക് തമിഴ്‌നാട് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ്സില്‍ നട്ടുച്ചയ്ക്കുള്ള ഒരു യാത്ര. പൊട്ടിപൊളിഞ്ഞ റോഡിലൂടെ പൊടിപടലങ്ങളുയര്‍ത്തി ആടിക്കുഴഞ്ഞ് നീങ്ങുന്ന ബസ്സ്. ബസ്സിനകത്തും മുകളിലുമായി മണ്‍പാത്രങ്ങള്‍, ചൂല്, പച്ചക്കറികള്‍, പഴങ്ങള്‍, കോഴി തുടങ്ങി നിരവധി സാധനസാമിഗ്രികളുമായി തദ്ദേശവാസികളായ ഗ്രാമീണര്‍.
ഏതോ ഒരു സ്റ്റോപ്പില്‍ നിന്നും തോക്കു ധാരികളായ രണ്ട് പോലിസുകാര്‍ കൈവിലങ്ങ് വച്ച ഒരാളുമായി ബസ്സില്‍ കയറി. ബസ്സിനുള്ളില്‍ പിന്‍ഭാഗത്ത് സീറ്റിലും നിലത്തുമായി കുത്തി നിറച്ച പച്ചക്കറി കൂടകള്‍ എടുത്ത് ഒതുക്കി വച്ച്, പിന്‍സീറ്റിലെ മൂലയ്ക്ക് ഇരിക്കുകയായിരുന്ന എന്റെ അരികില്‍ വിലങ്ങ് വച്ച ആളെ ഇരുത്തി അയാള്‍ക്ക് അരികിലായി പോലിസുകാരും ഇരിപ്പായി.
ബസ്സിലുള്ളവര്‍ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. വിലങ്ങ് ധാരിയായ ആള്‍ ആരെയും കൂസാത്ത ഭാവവുമായി എവിടെയോ തറച്ച കണ്ണുമായി ഇരിക്കുകയാണ്. മുപ്പത്തഞ്ച് നാല്‍പ്പതിനോട് പ്രായം വരും. അവിടവിടെ നരവീണ കുറ്റിത്താടി. മുഷിഞ്ഞ വേഷം.
കൈകള്‍ വിലങ്ങിനകത്തായാല്‍ നഷ്ടമാവുന്ന സ്വാതന്ത്രത്തെ കുറിച്ചോര്‍ത്ത് കാട്കയറി എങ്ങുമെത്താതായപ്പോള്‍ എനിക്കൊരു ആശയം തോന്നി. അയാളോട് ചോദിക്കുക, എന്ത് കുറ്റം ചെയ്തതിനാണ് അയാളെ പിടികൂടിയതെന്ന്.
എന്തിനാണ് പോലിസ് പിടിയിലായതെന്ന് അറിയാവുന്ന തമിഴില്‍ ഞാന്‍ അയാളോട് ശബ്ദം കുറച്ച് ചോദിച്ചു
“ഉങ്കളുക്ക് അതറിഞ്ഞിട്ടെന്ത് കാര്യം?”; അയാളുടെ മറുപടി കുറച്ച് ഉച്ചത്തിലാണ്. അടുത്തിരിക്കുന്ന പോലിസുകാരന്‍ തലയുയര്‍ത്തി എന്നെ ഒന്ന് നോക്കി.
“വെറുതെ ചോദിച്ചതാണ്”; ഞാനൊന്ന് ചിരിച്ച് കാണിച്ചു.
“ഒരുത്തനെ കൊന്നു. കുത്തികുത്തി കൊന്നു”; പെട്ടന്നായിരുന്നു അയാളുടെ മറുപടി. ഞാനൊന്ന് അടിമുടി വിറച്ചു, ദൈവമേ കൊലപാതകി.
പോലീസുകാരന്‍ എനിക്ക് നേരെ വിരലുയര്‍ത്തി; “സംസാരം വേണ്ട”
*
ആരെയായിരിക്കും അയാള്‍ കൊന്നിരിക്കുക. എന്തിനായിരിക്കും അയാള്‍ അത് ചെയ്തിരിക്കുക...
ഞങ്ങളെയും ആകാംക്ഷയില്‍ നിര്‍ത്തിക്കളഞ്ഞല്ലോ....?
ReplyDeleteതാങ്കള്‍ കോഴിക്കോട്ട് എവിടെയാണ്? ഞാന്‍ മലപ്പുറത്താണ്. vahabvailathur@gmail.com
ReplyDelete“ഒരുത്തനെ കൊന്നു. കുത്തികുത്തി കൊന്നു”; പെട്ടന്നായിരുന്നു അയാളുടെ മറുപടി.
ReplyDeleteഅത്രേ അല്ലെയുള്ളു.
“ഒരുത്തനെ കൊന്നു. കുത്തികുത്തി കൊന്നു”
ശരീരത്തെ കൊല്ലുന്നതിനേക്കാള്‍
ഭീകരമല്ലെ മനസ്സിനെ കൊല്ലുന്നത്?
നല്ലവനാ അയാള്‍ മറഞ്ഞിരുന്ന് ഇഞ്ചിഞ്ചായി ആളുകളെ കൊല്ലുന്നവനെക്കാള്‍ എത്രയോ നല്ലവന്‍ ..
പടിപ്പുര അഭിവാദനങ്ങള്‍
അയാള്‍ അയാളെ തന്നെ കൊന്നു.
ReplyDelete