
വയനാട്ടിലെ ഒരു റിസോര്‍ട്ട്.
രാവിലെ സുഹൃത്തുക്കളുമായി യാത്ര പുറപ്പെട്ട് വഴിയിലെ കാഴ്ചകളും ആഘോഷങ്ങളുമായി റിസോര്‍ട്ടിലെത്തുമ്പോഴേയ്ക്കും വൈകീട്ട് നാല് മണി. ഒരു താഴ്വരയിലേയ്ക്ക് തുറക്കുന്ന പച്ച ചായമടിച്ച ജനവാതിലുകളുള്ള റിസോര്‍ട്ടിലെ മുറികളില്‍ കൂട്ടുകാര്‍ വിശ്രമിക്കുകയും ഫ്രഷ് ആകുകയും ചെയ്യുമ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങി മരങ്ങള്‍ക്കിടയിലൂടെയുള്ള കല്ലുകള്‍ പാകിയ നടപ്പാതയിലൂടെ വെറുതെ നടന്നു.
സുന്ദരമായ വൈകുന്നേരം. ചുറ്റും നിബിഡമായ വനവും അതിനപ്പുറം വലിയ മലനിരകളും. ചൂഴ്ന്ന് നില്‍ക്കുന്ന നിശ്ശബ്ദതയെ ഭഞ്ജിക്കുന്നത് ഇടയ്ക്കിടെ കേള്‍ക്കുന്ന കിളികളുടെ പാട്ടും കാറ്റിന്റെ ചൂളമടിയും മാത്രം.
വൈകുന്നേരത്തെ വെയില്‍ ചാഞ്ഞ് വീഴുന്ന ആളൊഴിഞ്ഞ വിശാലമായ റിസപ്ഷന്‍ വരാന്തയിലെ ചാരുവടിയില്‍ ഒരു ചെറുപ്പകാരന്‍ ചാരി ഇരിക്കുന്നു. അയാളെയും കടന്ന് പോകുമ്പോഴാണ് പതിഞ്ഞ ശബ്ദത്തില്‍ ഈണത്തില്‍ അയാള്‍ പാടുന്നത് ഞാന്‍ ശ്രദ്ധിച്ചത്-
“എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍... എന്‍ ഇന്ദ്രിയ ജാലകങ്ങള്‍...”
പാടുക സൈഗാള്‍ പാടുക-യിലെ എന്റെ പ്രിയപ്പെട്ട ഗസല്‍.
ശബ്ദമുണ്ടാക്കാതെ ഞാന്‍ അയാള്‍ക്ക് കുറച്ച് പിന്നിലായി ഒരു തൂണില്‍ ചാരിയിരുന്നു. ഇടയ്ക്ക് വച്ച് അയാള്‍ പാട്ട് മൂളുന്നത് നിര്‍ത്തി.
“നന്നായി പാടുന്നുവല്ലോ. അതൊന്ന് മുഴുവനായി പാടാമോ?”; ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു. എനിക്ക് നേരെ അയാള്‍ മുഖമുയര്‍ത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്, അയാളൊരു അന്ധനാണെന്ന്.
റിസോര്‍ട്ടില്‍ വരുന്നവര്‍ക്കായുള്ള രാത്രിയിലെ ക്യാമ്പ് ഫയറിലെ പാട്ടുകാരനാണ് അയാള്‍. റയില്‍വേസ്റ്റേഷനിലും ബസ്സ് സ്റ്റാന്റിലും ബാറുകളിലും പാടി ഒടുവില്‍ ഇവിടെയെത്തിപ്പെട്ട പാലക്കാട്ടുകാരന്‍ മജീദ്. തുടയില്‍ താളം തട്ടി എനിക്ക് വേണ്ടി അയാള്‍ ഒരിക്കല്‍ കൂടി പാടി; “എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍....”
അന്ന് രാത്രി റിസോര്‍ട്ടിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ചെറിയ സ്റ്റേജില്‍ അഥിതികള്‍ക്ക് മുമ്പില്‍ ചന്ദന നിറമുള്ള തിളങ്ങുന്ന പൈജാമയും ജുബ്ബയും ധരിച്ച് ചമ്രം പടിഞ്ഞിരുന്ന് ആദ്യ ഗാനം പാടുന്നതിന്ന് മുമ്പ് മജീദ് പറഞ്ഞു;
“കുറച്ച് നേരം മുമ്പ് റിസപ്ഷനില്‍ വച്ച് പരിചയപ്പെട്ട ആ കൂട്ടുകാരന് വേണ്ടി ഈ ആദ്യ ഗാനം”
ഹാര്‍മോണിയത്തില്‍ ഈണമിട്ട് മജീദ് പാടിതുടങ്ങി;
“എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍... എന്‍ ഇന്ദ്രിയ ജാലകങ്ങള്‍...”
എന്തിനേ കൊട്ടിയടക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍...
ReplyDeletenice :)
ReplyDelete:)
ReplyDeleteഎല്ലാം ഇന്ദ്രിയ ജാലങ്ങള്‍!
ReplyDeleteനൊമ്പരപ്പെടുത്തുന്ന ചില അനുഭവങ്ങള്‍...
ReplyDeleteഎന്റെ നാട്ടില്‍ പണ്ടു ബസ്സുകളില്‍ പാടിയിരുന്ന അന്ധനായ ബാബുവിനെ ഓര്‍ത്തു പോയി... !
ReplyDeleteനല്ല പോസ്റ്റ്...
ReplyDeleteസ്പർശിച്ചു, ഹൃദയത്തിൽ.
ധൂമകേതു, ശ്രീ, സഗീര്‍, ശ്രീനു, ശിവ, വേറിട്ട ശബ്ദം, പകല്‍ കിനാവന്‍, ആര്യന്‍ :)
ReplyDeleteനല്ല പോസ്റ്റ്
ReplyDelete