പഴയ സ്കൂള്‍ സഹപാഠി കൂത്തപ്പള്ളി അശോകന്‍ ഇപ്പോള്‍ അങ്ങാടിയില്‍ സ്റ്റേഷനറി കട നടത്തുകയാണു. നാട്ടിലും വിദേശത്തുമൊക്കെയായി പിരിഞ്ഞുപോയ പഴയ സുഹൃത്തുക്കളൊക്കെയും അവധിക്ക് വരുമ്പോള്‍ അശോകന്റെ കടയില്‍ വരും. അതുകൊണ്ട് അവന്റെ കടയി ചെന്നാല്‍ പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങളറിയാം. ജയന്‍ ഉത്സവത്തിനു വന്ന് പോയി. നവീന്‍, അവന്റെ ചേട്ടന്റെ വീട്ടില്‍ കൂടലിനു പത്ത് ദിവസത്തെ അവധിക്ക് വരുന്നുണ്ട്. പ്രമോദ് സ്കൂള്‍ വെക്കേഷന്‍ സമയത്ത് കുടുംബസമേതം ഒരാഴ്ചയുണ്ടായിരുന്നു... അങ്ങിനെ അങ്ങിനെ ഓരോ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അവന്‍ ജാറ് തുറന്ന് എനിക്ക് എടുത്തുതന്നതാണ ഈ ബിണ്ടിമുട്ടായികള്‍.
ചവയ്ക്കുമ്പോള്‍ പല്ലുകളിലൊട്ടിപ്പിടിച്ച് പോകുന്ന, വെല്ലത്തിന്റെ അതിമധുരമുള്ള, ഞങ്ങളുടെ സ്കൂള്‍ കാലത്തെ അതേ ബിണ്ടിമുട്ടായികള്‍.
ചവയ്ക്കുമ്പോള്‍ പല്ലുകളിലൊട്ടിപ്പിടിച്ച് പോകുന്ന, വെല്ലത്തിന്റെ അതിമധുരമുള്ള, ഞങ്ങളുടെ സ്കൂള്‍ കാലത്തെ അതേ ബിണ്ടിമുട്ടായികള്‍.

No comments:
Post a Comment