അവയവദാനത്തെക്കുറിച്ച് എനിക്ക് രണ്ട് മനസ്സാണ്, വേണമോ വേണ്ടയോ എന്നത്.
ഭൗതിക ജീവിതത്തിന്റെ അവശിഷ്ടങ്ങളൊന്നും ബാക്കിവയ്ക്കാതെയുള്ളൊരു മടക്കയാത്രയെക്കുറിച്ച് ആഗ്രഹിക്കുമ്പോഴും, മണ്ണരിച്ചുപോകുന്ന ഒരു പാഴ്വസ്ത്രം വേറൊരാളുടെ തണുപ്പകറ്റാനുതകുന്നുവെങ്കില്‍ അതൊരു സല്‍ക്കര്‍മ്മമല്ലേ എന്നത് ഒരു പിന്‍വിളിയാകുന്നുമുണ്ട്.
എന്റെ കണ്ണിലൂടെ മറ്റൊരാള്‍ കാണുമ്പോള്‍ എന്റെ കാഴ്ചപാടുകള്‍ നിലനില്‍ക്കുമോ എന്ന് ഞാന്‍ വേവലാതിപ്പെടുമ്പോഴും, ആ കണ്ണുകളിലൂടെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് കണ്ണുതുറക്കുന്ന ആരുടെയോ അടക്കാനാവാത്ത സന്തോഷം എന്നില്‍ നിറയുന്നുമുണ്ട്.
എന്റെ ഹൃദയം കൈമാറുമ്പോള്‍ അതിന്റെ ആഴങ്ങളില്‍ ഞാനൊളിപ്പിച്ചുവച്ച എന്റെ മാത്രം സ്വപ്നങ്ങള്‍ക്ക് എന്തുസംഭവിക്കും എന്ന് ഞാന്‍ ദുഖിക്കുമ്പോഴും, അതില്‍ നിന്നും മറ്റൊരാളുടെ ജീവന്‍ മിടിക്കുന്നത് എനിക്ക് തിരിച്ചറിയാനാവുന്നുമുണ്ട്.
കരള്‍നിറയെ ഞാന്‍ പങ്കുവച്ച സ്നേഹം മുഴുവന്‍ എനിക്ക് നഷ്ടാവുമല്ലോ എന്ന് ഞാന്‍ സങ്കടപ്പെഴുമ്പോഴും, കരളുരുകി കരയുന്ന ആരുടെയോ പ്രാർത്ഥനകൾ ഞാന്‍ കേള്‍ക്കുന്നുമുണ്ട്.
ആത്മസംഘര്‍ഷങ്ങളുടെ അറുതിയില്‍, ഒരു ദിവസം ഞാനൊരു തീരുമാനമെടുക്കുമായിരിക്കും.

No comments:
Post a Comment