"നമ്മുടെ സിനിമാ ടാക്കീസിന്റെ പിന്നിൽ ഇപ്പോൾ വലിയ കെട്ടിടങ്ങൾ ഉയർന്ന് നിൽക്കുന്നിടമൊക്കെ ഞാൻ ചെറുതിൽ, ആളൊഴിഞ്ഞ പറമ്പായിരുന്നു. മഴക്കാലം കഴിഞ്ഞാൽ അവിടെ നിറച്ചും തമര ചെടികൾ തഴച്ചു വളരും. പിന്നീട് കുറെ നാൾ അതാണു ഭക്ഷണം. അന്നൊക്കെ ചോറും തോരനും ആയിരുന്നില്ല, തോരനും ചോറും ആയിരുന്നു. ഒരു പിഞ്ഞാണം നിറയെ തമരയില തോരനും, ഒരു മൂലയ്ക്ക് കുറച്ചു ചോറും. ഇത്തിരി അരി കൊണ്ട് ഞങ്ങൾ മക്കളുടെ വയർ നിറയ്ക്കാൻ അമ്മയുടെ പെടാപാടുകൾ......
വിശപ്പറിയാതെ പഠിക്കാനിരിക്കാൻ തമരയില അങ്ങിനെ വലിയൊരു അനുഗ്രഹമായി!"
തമരയില തോരനെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല, ഇപ്പോഴും അവനു
No comments:
Post a Comment