
ഓണക്കാലത്ത് ഓരോ ദിവസവും പുതിയ പൂക്കളം ഇടുമ്പോൾ തലേദിവസത്തെ കളത്തിലെ വാടിയപൂക്കൾ വാരിയെടുത്ത് ഒരു കൂടയിൽ ഇട്ട് വയ്ക്കും.
തിരുവോണദിവസം ഉച്ചയൂണ് കഴിഞ്ഞ് അന്നത്തെ പൂക്കളം കൂടി വാരിയെടുത്ത് കൂടയിലാക്കി വീട്ടിനടുത്തെ തോട്ടിലേയ്ക്ക് ജാഥയായി ഒരു പോക്കുണ്ട്, ഞങ്ങൾ കുട്ടികൾ. കൂടയിലെ പൂക്കൾ തോട്ടിലെ വെള്ളത്തിലേയ്ക്ക് ഒഴുക്കി വിടും.
വാടിയതും കരിഞ്ഞതുമായ ആ പൂവിതളുകൾ വെള്ളത്തിലെ ഓളങ്ങൾക്കൊപ്പം ഒഴുകിപ്പോകുന്നത് കാണുമ്പോൾ ഉള്ളിൽ എന്തിനെന്നീയാതെ വല്ലാത്തൊരു നഷ്ടബോധം നുരയും.
***
കഴിഞ്ഞ തിരുവോണ ദിവസം വൈകീട്ട് വീട്ടിനടുത്തെ തോട്ടിൽ മക്കൾക്കൊപ്പം പൂക്കളൊഴുക്കി അവ ഒഴുകിപ്പോകുന്നതും നോക്കി നിൽക്കുമ്പോൾ മകൾ സ്വയമെന്നത് പോലെ പരഞ്ഞു;
"തോട്ടിലൊഴുക്കേണ്ടായിരുന്നു, വീട്ടിലെ തോട്ടത്തിൽ തന്നെ കൂട്ടിയിട്ടാൽ മതിയായിരുന്നു......"
ശരിയാണു`, വീട്ടിലെ തോട്ടത്തില്‍ ഇട്ടാല്‍ നഷ്ടബോധവും ദു:ഖവും കുറയും, പിന്നെയും കുറച്ചു നാള്‍ വേണമെങ്കില്‍ കാണുകയുമാവാം.
ReplyDeleteഎന്തെന്നില്ലാത്ത ഒരു ഫീലിങ്സ്,,
ReplyDeleteനന്ദി..
പടിപ്പുരേ ,
ReplyDeleteഇതു ഓണത്തിന്റെ മാത്രം നഷ്ടമല്ല !മലയാളിക്കു നഷ്ടമാകുന്ന ഗ്രാമ വിശുദ്ധി കൂടിയാണു!!!!!!!