
എല്‍.പി സ്കൂളിലേയ്ക്കുള്ള വഴിയില്‍ ഇല്ലപ്പറമ്പ് കഴിഞ്ഞാല്‍ സമൃദ്ധമായി വളര്‍ന്ന് നില്‍ക്കുന്ന മുളങ്കൂട്ടത്തിനിടയിലൂടെ അല്പദൂരം നടക്കണം.
മോഹന്‍ദാസാണ് പറഞ്ഞ് തന്നത്, മുളങ്കൂട്ടത്തിനിടയില്‍ പാമ്പുകള്‍ ധാരാളമായി ഉണ്ടാവും എന്ന്. അതുകൊണ്ട് തന്നെ അവിടെത്തുമ്പോള്‍ നടത്തത്തിന് വേഗം കൂടും.
തെക്ക് നിന്ന് ഞങ്ങളുടെ നാട്ടില്‍ കരിങ്കല്‍ പണിക്ക് വന്ന മേസ്തിരിയുടെ മകന്‍ ജോണ്‍ ഞങ്ങളുടെ സ്കൂളില്‍ ചേര്‍ന്നതില്‍ പിന്നെയാണ് മുളങ്കൂമ്പിന്റെ സ്വാദ് ഞങ്ങള്‍ അറിയുന്നത്. മുളന്തണ്ടില്‍ നിന്നും തളിരില വലിച്ചൂരി, മാര്‍ദ്ദവമേറിയ അതിന്റെ അടിഭാഗം കടിച്ച് തിന്നതിന്റെ ഇളം മധുരം ഇപ്പൊഴും നാവിന്‍ തുമ്പില്‍.
മുളങ്കൂമ്പ് തിന്നുവാന്‍ കൊള്ളാമെന്ന് ഇപ്പോഴാണറിയുന്നത്.
ReplyDeleteഓണാശംസകള്‍, മാഷേ
ഓണാശംസകള്‍ :)
ReplyDeleteമുളങ്കൂമ്പ് ആനകളുടെ ഫേവറിറ്റ് അല്ലേ..
ReplyDeleteOnaasamsakaL..
ReplyDeleteമുളങ്കൂമ്പ് തിന്നതിന്റെ സ്വാദോര്‍മയില്ലെങ്കിലും നാലിലോ മറ്റോ പഠിക്കുമ്പോള്‍ മുളങ്കൂമ്പ് പറിക്കാന്‍ വലിഞ്ഞുകയറി ഉരുണ്ട് വീണ് മുളക്കുറ്റി കാലില്‍ തറഞ്ഞ് കയറി ആശുപത്രിയിലായ ഒരു സിബിയെ ഓര്‍മ വരുന്നു. അതിനാല്‍ ജീവിതത്തില്‍ ആ ഏരിയയില്‍ പിന്നെ പോയിട്ടില്ല. :) ഇപ്പോഴിനി മുളങ്കൂമ്പിനെവിടെ പോകും? (സൂപ്പര്‍മാര്‍ക്കറ്റില്‍ അസ്പരാഗസ് കണ്ട് അതു മുളങ്കൂമ്പാണെന്ന് കരുതിയിരുന്നു :)
ReplyDelete