
“അമ്പിളി മാമനില്‍ ഒരു സാധനം ഇടിച്ചിറങ്ങിയത് അച്ഛന്‍ ടി.വിയില്‍ കണ്ടോ ?”
ഇന്നലെ രാത്രി മകളെ വിളിച്ചപ്പോള്‍ അവള്‍ ആദ്യം തന്നെ ചോദിച്ചതതാണ്.
“എന്തിനാ നമ്മള്‍ അമ്പിളി മാമനില്‍ അതൊക്കെ അയക്കുന്നത് ?”
“ഭൂമിക്ക് പുറത്തുള്ള ലോകത്തെ കുറിച്ച് മനുഷ്യര്‍ക്ക് അറിയേണ്ടേ, അതിനെക്കുറിച്ചൊക്കെ പഠിക്കാന്‍”
“എന്തൊക്കെയാ പഠിക്കുക?”
മൂലകങ്ങളെയും ധാതുലവണങ്ങളെയും ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളെയും വെള്ളത്തിന്റെ ലഭ്യതയെയും കുറിച്ചൊക്കെയാണ് പഠനം എന്ന് ഞാന്‍ ചുരുക്കി പറഞ്ഞപ്പോള്‍ അതൊക്കെ എന്തിനാണ് എന്നായി അവളുടെ അടുത്ത ചോദ്യം. മനുഷ്യരാശിക്ക് എന്തെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് ഞാന്‍.
ഞാന്‍ പറയുന്നത് മൂളി കേള്‍ക്കുന്നുണ്ടെങ്കിലും, എന്തോ ആലോചനയിലാണെന്ന് അവളെന്ന് മൂളലില്‍ നിന്നും വ്യക്തം.
തെല്ലിട നിശ്ശബ്ദതയ്ക്ക് ശേഷം അവള്‍ പറഞ്ഞു;
“അമ്പിളി മാമനിലേയ്ക്ക് ആരും ഒന്നും അയക്കേണ്ടായിരുന്നു, ഒക്കെകൂടി അതിന്റെ ചന്തൊക്കെ പോയാലോ”
ശരിയാണ്, ഇടിച്ചിറക്കുക എന്നൊക്കെ പറയുമ്പോള്‍ സംഗതി സീരിയസ്സ് അല്ലെ ?
ReplyDeleteഒരു കുഞ്ഞ് മനസ്സിന്റെ വേവലാതി. ഒരുകണക്കിന് ശരിയല്ലേ അത്.
ReplyDeleteഅല്ലെങ്കിലും നേരെ ചിന്തിക്കാന്‍ കൊച്ചുകുട്ടികള്‍ക്കേ പറ്റുള്ളൂ... നമുക്കൊക്കെ ആ കഴിവ് എന്നേ നഷ്ടപ്പെട്ടു...
ReplyDelete'വരിക വാര്‍തിങ്കളേ..താഴത്തു വരിക നീ'
ReplyDeleteഎന്നിനി പാടാന്‍ പറ്റില്ല അല്ലേ മോളേ..
സാരമില്ല, മോള്‍ വലുതാകുമ്പോഴേക്കും നമുക്കു അവിടെ ചെന്നു ആ മാമന്റെ നെറുകയില്‍ മുത്തം നല്‍കാനാകുമെന്നു പ്രതീക്ഷിക്കാം..
ചോദ്യം ന്യായം. വല്ലതുമൊക്കെ ഇടിച്ചിറക്കി അതിന്റെ ചന്തോക്കെ പോയാലോ?!!
ReplyDelete