Wednesday, April 09, 2008

വിഷുക്കണി




നിനക്കാതെ നിര്‍ത്താതെ പെയ്ത വേനല്‍ മഴ തൊടിയിലെ കൊന്നമരത്തിലെ പൂവുകളെ മുഴുവന്‍ വീഴ്ത്തിക്കളഞ്ഞിരിക്കുമോ എന്ന ആശങ്കയിലായിരുന്നു രണ്ട് ദിവസത്തെ അവധിയ്ക്ക് വീട്ടിലെത്തിയത്.

റോഡില്‍ നിന്ന് തന്നെ കണ്ടു, തളിരിലകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന കൊന്നപ്പൂങ്കുലകള്‍... മുറ്റമാകെ കൊഴിഞ്ഞ് വീണ പൂക്കള്‍ വിരിച്ച മഞ്ഞപ്പരവതാനി...

വര്‍ഷങ്ങള്‍ ഏറെയായി തൊടിയിലെ ആ കൊന്നമരത്തിലെ പൂവുകള്‍ ഞങ്ങള്‍ക്കായി വിഷുക്കണിയൊരുക്കാന്‍ തുടങ്ങിയിട്ട്...

12 comments:

  1. നല്ല വിഷുക്കണി തന്നെ...ഏറെ നന്ദി..ഈ പൂക്കള്‍ക്ക്

    ReplyDelete
  2. വിഷുക്കണി അതിഗംഭീരമായിരിക്കുന്നു...

    ReplyDelete
  3. ഹായ്... ആ ആദ്യത്തെ പടം എന്തായാലും ഞാന് എടുത്തു :) കമ്പ്യൂട്ടര് സ്ക്രീനില് അതിട്ടപ്പോ ഞാന് ആ പൂക്കളുടെ ഇടയിന്ന് പുറത്തേക്ക് നോക്കണ പോലെ :)

    അഭിനന്ദനം കൂടെ നന്ദിയും

    പിന്നെ വിഷു ആശംസകളും :)

    ReplyDelete
  4. എന്തായാലും
    ഇത്തവണ ഒരുപാട്‌ നേരത്തെ പൂത്തുവെന്ന്‌ കൊന്നയോട്‌ ആരും പരാതി പറയില്ല...

    വിഷുവിനോട്‌ അനുബന്ധിച്ച്‌
    തന്നെയാണ്‌ ഭൂരിഭാഗവും ഇത്തവണ പൂത്തത്‌..

    ചിത്രങ്ങള്‍ മനോഹരമായി
    ആശംസകള്‍

    ReplyDelete
  5. കണിക്കൊന്ന!!!

    വിഷു ആശംസകള്‍

    ReplyDelete
  6. നന്മയുടെ സേനഹത്തിന്റെയും വിഷു ആശംസക്കള്‍

    ReplyDelete
  7. ബൈജു, മുഹമ്മദ്, കണ്ണൂരാന്‍,ബാജി,പ്രിയ, ദ്രൌപതി, പ്രിയ ഉണ്ണികൃഷ്ണന്‍, അനൂപ് :)

    ReplyDelete
  8. നല്ല പടങ്ങള്‍. വിഷു ആശംസകള്‍!

    ReplyDelete
  9. കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കുന്നതിന്റെ ഫോട്ടോ എടുക്കാനാണോ രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോയത് പടിപ്പുര മാഷെ.എതായാലും കണ്ടു മനം കുളീര്‍ത്തു.സന്തോഷം.

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...