അര്‍ദ്ധരാത്രി. കൂരാക്കൂരിരുട്ട്. ഹൈറേഞ്ചിലെ ഹെയര്‍പിന്‍ വളവുകളില്‍ കോരിച്ചെരിയുന്ന മഴ. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എവിടെയോ കൊള്ളിയാന്‍ മിന്നി. സെമിത്തേരി റോഡിലേക്ക് അതിവേഗത്തില്‍ പാഞ്ഞ് വന്ന കാര്‍ പെട്ടന്ന് ബ്രേക്കിട്ട് നിന്നു. ഒരു ട്രിപ്പ്ള്‍ ഫൈഫ് ചുണ്ടില്‍ തിരുകി തീകൊടുത്ത്, പുക സമൃദ്ധമായ് ഉള്ളിലേക്ക് വലിച്ച്, സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് കയ്യിലെടുത്ത്, കറുത്ത കണ്ണടയും തൊപ്പിയും ധരിച്ച ആ മനുഷ്യന്‍ കാറില്‍ നിന്നിറങ്ങി നേരെ സെമിത്തേരിയുടെ കമാനത്തിലൂടെ ഉള്ളിലേക്ക് കടന്നു. ഒരുകൊടുങ്കാറ്റ് ആഞ്ഞ് വീശി. പെട്ടന്നാണ് അയാള്‍ തൊട്ടുമുന്നില്‍ അത് കണ്ടത്...
(തുടരും)
(തുടരും)
പ്രേമലേഖനത്തിനുള്ള മറുപടി പോലും ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നതായി ഓര്‍ക്കുന്നില്ല.
കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, ബാറ്റണ്‍ ബോസ്... ഒക്കെ എഴുതിയിരുന്ന അപസര്‍പ്പക കഥകളുടെ തുടര്‍ച്ചയ്ക്കായി കാത്തിരുന്ന ഒരു കാലം.
കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, ബാറ്റണ്‍ ബോസ്... ഒക്കെ എഴുതിയിരുന്ന അപസര്‍പ്പക കഥകളുടെ തുടര്‍ച്ചയ്ക്കായി കാത്തിരുന്ന ഒരു കാലം.
(അവധിയാണു. ഒരു ഡിറ്റക്ടീവ് നോവല്‍ വായിക്കാന്‍ തോനുന്നു)
ഇവരൊക്കെ ഇപ്പോ എവിടെയാണാവോ??
ReplyDelete