തെരുവിലുറങ്ങുന്നവരെ അവരുടെ തന്തമാരുടെ വകയാണോ റോഡ് എന്നും, തെരുവിലുറങ്ങുന്നത് പട്ടികളാണു എന്നും വിളിച്ചു പറഞ്ഞ് ആവേശം കാണിക്കുന്ന ഹിന്ദി സിനിമാലമ്പടന്മാര്‍, അറുപത് ശതമാനത്തില്‍ താഴെ വരുന്ന ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ കൂലിയിലാണു തങ്ങള്‍ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നത് എന്ന് ഓര്‍ക്കുക. സ്പെഷ്യല്‍ ഇഫക്ടിന്റെയും, ക്യാമറ ട്രിക്കുകളുടെയും, ഒരിക്കല്‍ പോലും മുഖം പുറത്ത് കാണിക്കാനവസരമില്ലാത്ത ഡ്യൂപ്പുകളുടെയും സഹായത്തോടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നത് വെറും മായക്കാഴ്ചയാണു എന്ന് തിരിച്ചറിയാത്തവരല്ല, പട്ടികളെന്ന് വിളിക്കപ്പെട്ട ഈ സാധാരണ ജനങ്ങള്‍.
നക്ഷത്ര ഹോട്ടലുകളില്‍ അഴിഞ്ഞാടി, കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളില്‍ യാത്രചെയ്ത്, ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവര്‍ക്കും ജനാധിപത്യ ഇന്ത്യയിലെ നിയമങ്ങള്‍ ബാധകമാണെന്ന് സാധാരണക്കാരനെ ബോദ്യപെടുത്തിയ നീതി പീഠത്തിന് അഭിവാദ്യങ്ങള്‍
No comments:
Post a Comment