ഒരുപക്ഷേ ഞാന്‍ ആരെയും തിരിച്ചറിയുകില്ല.
എങ്കിലും സൗകര്യം കിട്ടുമ്പോള്‍, എന്റെ അരികില്‍ വന്ന്‍ ഇരിക്കുക.
എനിക്ക് ഓര്‍മയുണ്ടാവില്ല, എങ്കിലും നമ്മളൊരുമിച്ച് ചിലവഴിച്ച നല്ല നാളുകളെകുറിച്ച് എന്നോട് സംസാരിക്കുക.
കാലവര്‍ഷം കനത്ത് പെയ്യുമ്പോള്‍ കൈപിടിച്ച് എന്നെ മഴയിലൂടെ നടത്തുക.
നിലാവുള്ള രാത്രികളില്‍ കുറച്ച് നേരം എനിക്കൊപ്പം നിരത്തിലൂടെ നടക്കുക.
സൂര്യാസ്തമയം കാണാന്‍ എന്നെ കടപ്പുറത്ത് കൊണ്ട് പോവുക.
പൂക്കളമൊരുക്കുമ്പോള്‍ എന്നെ വരാന്തയില്‍ കൊണ്ടുവന്ന് ഇരുത്തുക.
ഇതളടര്‍ത്തിയിടാന്‍ കുറച്ച് പൂക്കള്‍ എന്റെ മടിയില്‍ വച്ചുതരിക.
നിര്‍ബ്ബന്ധിച്ച് വിളിച്ചുണര്‍ത്തി എന്നെ വിഷുക്കണി കാണിക്കുക.
വാടാത്ത കുറച്ച് കൊന്നപ്പൂക്കുലകള്‍ എന്റെ കയ്യില്‍ പിടിപ്പിക്കുക.
ക്ഷമയോടെ എനിക്ക് ഭക്ഷണം വാരിത്തരിക.
പതിഞ്ഞ ശബ്ദത്തില്‍ കുറച്ച് നേരം എന്നെ പാട്ടുകള്‍ കേള്‍പ്പിക്കുക.
എന്റെ കട്ടിലിനരികിലെ ജനലുകള്‍ തുറന്നിടുക.

ഞാനെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാതിരിക്കാന്‍ വാതിലുകള്‍ കുറ്റിയിട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഉറങ്ങാതിരിക്കുന്നതിനു, ഒച്ചയിടുന്നതിനു, ശാഠ്യം കാണിക്കുന്നതിനു എന്നെ വെറുക്കാതിരിക്കുക...

No comments:
Post a Comment