കിഴക്ക് മേഘം കണ്ടാൽ മഴപെയ്യും, പടിഞ്ഞാറ് കണ്ടാൽ പെയ്യില്ല. കർക്കിടകത്തിലെ തിരുവാതിരയ്ക്ക് തിരിമുറിയാതെ മഴപെയ്യും, കർക്കിടകത്തിലെ വെയിലിന് ആനത്തോലുണക്കാനുള്ള ചൂടാണ്, വിഷുവിന് മുൻപ് മഴ പെയ്യാൻ സാദ്ധ്യത വളരെ കുറവ്. എന്നാൽ വിഷു കഴിഞ്ഞാലോ എപ്പോ വേണേലും വേനൽ മഴ പെയ്തേക്കാം എന്നിങ്ങനെയുള്ള നാട്ടറിവുകൾ പലതാണ്.
കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നുള്ള മടക്കയാത്രയിൽ മരുഭൂമിയുടെ അങ്ങേത്തലയ്ക്ക് കിഴക്കുഭാഗത്ത് കരിമേഘങ്ങൾ ഉരുണ്ട് കൂടി വരുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു;
“ഇന്ന് മഴപെയ്യുംന്ന് തോനുന്നു“
പന്ത്രണ്ട് വർഷമായി ഇവിടുള്ള തൃശ്ശൂർകാരൻ കാബ് ഡ്രൈവർ ചിരിച്ചു;
“കാർമേഘം കണ്ടിട്ടാണെങ്കിൽ, മഴപെയ്യാനാണെന്നൊന്നും വിചാരിക്കേണ്ട. അതൊക്കെ അങ്ങ് നാട്ടിൽ. ഇവിടെ ഇതിങ്ങനെ വരും, വന്നപോലെ പോവേം ചെയ്യും”

നാട്ടിൽ മഴ എത്തി.
ReplyDelete