“അച്ഛനങ്ങാനറിഞ്ഞാലുണ്ടല്ലോ.... തോട്ടിലെ വെള്ളവും സാക്രിനുമൊക്കെ ചേര്‍ത്താണത് ഉണ്ടാക്കുന്നത് എന്ന് എത്രപറഞ്ഞാലും നിനക്ക് മനസ്സിലാവില്ലെന്ന് വച്ചാല്‍...? വയറ് വേദനയങ്ങാന്‍ വന്നാല്‍ തനിയെ സഹിച്ചോണം, പറഞ്ഞേക്കാം..”
എന്നിട്ടും ഒളിഞ്ഞും തെളിഞ്ഞും കിട്ടുമ്പോഴൊക്കെ വാങ്ങിക്കഴിച്ചു; പാലിന്റെ നിറമുള്ള ‘പാലൈസ്‘, കടും ഓറഞ്ചും ചുവപ്പും നിറമുള്ള ‘കളറൈസ്‘, അറ്റത്ത് തേങ്ങാപ്പീര പിടിപ്പിച്ച ‘തേങ്ങൈസ്‘, ഒരു വയലറ്റ് മുന്തിരി പിടിപ്പിച്ച ‘മുന്തിരിങ്ങൈസ്‘, ഐസ് പൊടിച്ചിട്ട് ഇത്തിരി സ്ക്വാഷ് ഒഴിച്ച് നിറം വരുത്തിയ ‘ഐസ്ക്രീം‘...
ഉത്സവപ്പറമ്പിലെ ഐസ് വില്‍പ്പനക്കാരനെ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ക്ക് പാലൈസിന്റെ നറും രുചി...
ഓര്‍മ്മകള്‍ക്ക് പാലൈസിന്റെ നറും രുചി...
ReplyDeleteചാത്തനേറ്: ആ ചെക്കന്‍ പിടിച്ച് തല്ലുകയൊന്നുമില്ലാലോ. ഇത്തിരി അടുത്തൂന്നൊരു ഫോട്ടോ എടുത്തൂടായിരുന്നോ?
ReplyDeleteഓര്‍മ്മകള്‍ ഉണ്ടായിരിക്കണം... :)
ReplyDeleteആവൂ.. ഓര്‍മ വരുന്നല്ലോ കുട്ടിക്കാലത്തിന്റെ മുഴുവന്‍ രുചികളും..
ReplyDeleteശരിയാ.. ഐസുകാരനെ ഇത്തിരിക്കൂടി വലുതാക്കാമായിരുന്നു..
സേമിയ ഒക്കെ ചേര്‍ത്ത ഒരു തരം ഐസ്ക്രീം സ്കൂളില്‍ പഠിക്കുമ്പോള്‍ കഴിക്കുമായിരുന്നു. കൊട്ടക്കേക്കിന്റെ ആ കടലാസിലാണ് അതു കഴിച്ചിരുന്നത്. അന്നു ഇരുപത്തഞ്ച് പൈസയായിരുനു. കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോള്‍ ഏതാണ്ടതുപോലത്തെ കിട്ടി. എത്രയെണ്ണം കഴിച്ചുവെന്നതിന് കണക്കില്ല. ഓര്‍മ്മകള്‍ തുടരട്ടെ!
ReplyDeleteഗുഡ് മച്ചാ.. ഗുഡ്..ഐസും ബണ്ടീന്റെ ഓണ്‍ കേട്ടാ പിന്നെ ഐസ് കിട്ടുന്നതു വരെ ഒരു സമാധാനക്കേടാണ്.. കുറിപ്പ് നന്നായി.
ReplyDeleteഹ ഹ... ശരിയാ... ഓര്‍മകള്‍ക്കെന്ത് സുഗന്ധം....
ReplyDeleteപിന്നെ സേമിയ ഐസും ആ കോണ് ഐസ്ക്രീമും (ഒരു ഉത്സവപറമ്പില് ചെന്ന പ്രതീതി )
ReplyDeleteമോഹനകൃഷ്ണന്‍ കാലടിയുടെ “പാലൈസ്” എന്നൊരു കവിതാ സമാഹാരം ഉണ്ട്...
ReplyDeleteവായിച്ചപ്പോള്‍ ഒരു പാലൈസ് നുണഞ്ഞ പ്രതീതി തന്നെയായിരുന്നു..
പാലൈസ്......ഇന്നു കഴിച്ചാല്‍ ...ഭാര്യയും കുട്ടികളും അറിഞ്ഞാലോ???...വയറുവേദന വന്നു കളിയാക്കിയാലും ഇന്നു കഴിക്കുക തന്നേ......
ReplyDelete