
വൈകുന്നേരം അപ്രതീക്ഷിതമായി പെയ്ത മഴ കാരണം റൂഫ് ടോപ്പില്‍ അധികം തിരക്കില്ല. സ്ഥിരം സീറ്റില്‍ ഒരു സിഗരറ്റും പുകച്ച് അവനിരിക്കുന്നുണ്ട്. കസേര വലിച്ചിട്ട് അഭിമുഖമായി ഞാനിരുന്നു.
"നീ വരാന്‍ വൈകും എന്ന് തോന്നിയപ്പോള്‍ സ്റ്റാര്‍ട്ടറിന്ന് ഞാനൊരു ബിയര്‍ പറഞ്ഞു"; ഒരു ഗ്ലാസ്സിലേയ്ക്ക് കുപ്പിയില്‍ ബാക്കിയുള്ള ബിയറൊഴിച്ച് അവന്‍ എനിക്കു മുന്നില്ലേയ്ക്ക് നീക്കി വച്ചു.
ഹോട്ടലിന്റെ അഞ്ചാമത്തെ നിലയിലുള്ള ഓപ്പണ്‍ എയര്‍ റസ്റ്റോറണ്ടിലിരുന്ന് നോക്കുമ്പോള്‍ താഴെ മഴ പെയ്തൊഴിഞ്ഞ, നനഞ്ഞ നഗരം കാണാം.
ബെയറര്‍ ഡ്രിംഗ്‌സുമായി വന്നു. ആദ്യത്തെ പെഗ്ഗ് കഴിച്ചുകൊണ്ടിരിക്കുന്നതിന്നിടയില്‍ അവന്‍ പറഞ്ഞു;
"എക്സ്‌ഞ്ചറില്‍ എച്ച് ആര്‍ റൗണ്ടില്‍ ഞാന്‍ ഔട്ടായി"
അതവന്‍ പ്രതീക്ഷിച്ചത് തന്നെയാണ്.
ടെക്നിക്കല്‍ റൗണ്ടിലെ ടെലിഫോണ്‍ ഇന്റര്‍വ്യൂ വളരെ നന്നായി അറ്റന്‍ഡ് ചെയ്തതാണ്. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ അങ്ങോട്ട് ചോദിച്ചു;
"ഹൗ ഡു യു റേറ്റ് മീ?".
"പ്രറ്റി ഗുഡ്. വി വാല്യൂ യുവര്‍ എക്സ്‌പീരിയന്‍സ്. ഡഫനിറ്റ്‌ലി യു വില്‍ ഗെറ്റ് എ കോള്‍ ഫ്രം മൈ എച്ച്.ആര്‍"
ഐ.ടി.സി ഇന്‍ഫോടെക്കില്‍, ലോട്ടസ് നോട്ട്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ടില്‍ ടീം മാനേജറാണ് അവന്‍. അതുകൊണ്ട് തന്നെ ഒരു ജോലിയുടെ അത്യാവശ്യമൊന്നും ഇപ്പോഴവനില്ല.
"പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രി ചെയ്യാന്‍ രണ്ട് വര്‍ഷത്തെ ഗ്യാപ്പ്. ഡിഗ്രി കഴിഞ്ഞ് എം.സി.എ ചെയ്യാന്‍ അഞ്ച് വര്‍ഷത്തെ ഗ്യാപ്പ്. അവരുടെ ടെന്‍ പ്ലസ് ടു പ്ലസ് ത്രീ പ്ലസ് ടു എഡുക്കേഷന്‍ ഫോര്‍മാറ്റുമായി മാച്ചാവുന്നില്ലെന്ന്"; അവന്‍ ചിരിച്ചു.
ആ ജോലി കിട്ടാഞ്ഞതില്‍ അവന്ന് വിഷമമൊന്നുമില്ല.
"പ്രീ ഡിഗ്രി കഴിഞ്ഞ് പഠിക്കാന്‍ ഗതിയില്ലാതായപ്പോള്‍ രണ്ട് വര്‍ഷം വാര്‍പ്പ് പണിക്ക് പോയതും പിന്നെ എങ്ങിനെയൊക്കെയോ ഡിഗ്രി ചെയ്തതും അത് കഴിഞ്ഞ് പാരലല്‍ കോളെജും നാടന്‍ പണിയുമായി നടക്കുന്നതിന്നിടയില്‍ കറസ്പോണ്ടന്‍സായി എം.സി.എ എഴുതിയതുമൊക്കെ അവരോട് എന്തിന് പറയണം..."
എച്ച്.ആര്‍ അപ്ലിക്കേഷന്‍ അവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതിന്ന് മുന്‍പ് അവന്‍ അതിന്റെ ഒരു കോപ്പി എനിക്ക് മെയില്‍ ചെയ്തിരുന്നു. കോഴ്സുകള്‍ തമ്മിലുള്ള ഗ്യാപ്പ് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട കോളത്തില്‍ അവന്‍ ടൈപ്പ് ചെയ്തിരുന്നു;
'വാസ് അണേബ്‌ള്‍ ടു കണ്ടിന്യൂ ബിക്കോസ് ഓഫ് ഫൈനാന്‍സിയല്‍ പ്രോബ്ലംസ് ഇന്‍ ഫാമിലി"
ചിലപ്പോള്‍ ചില സമയത്ത് ചിലരോട് ചിലത് വിശദീകരിക്കാനാവില്ല...
ReplyDeleteവളരെ കറക്റ്റ്.
ReplyDeleteഇതു പോലെ എത്ര പേരുണ്ട് നമുക്കിടയില്‍... ഇവരെപ്പറ്റി ആരറിയാന്‍? ആരു ചിന്തിക്കാന്‍?
അങ്ങേര് പഠിക്കാന്‍ ഗതിയില്ലാത്തതു കാരണം ഗ്യാപ്പ്, ഞാന്‍ പരീക്ഷകള്‍ ജയിച്ചെടുക്കാന്‍ വേണ്ടി എത്രയെത്ര സെപ്റ്റംബര്‍-മാര്‍ച്ച് ഗ്യാപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നറിയാമൊ...:(
ReplyDeleteനിരവധി ഗ്യാപ്പുകളിലൂടെ പലരുടേയും ജീവിതം മുന്നോട്ടു നീങ്ങുന്നുവെന്ന സത്യം നിലനില്‍ക്കുന്നു.
ReplyDeleteശരി തന്നെ...
ReplyDeleteചിലപ്പോള്‍ ചിലതൊന്നും ചിലരോടെന്നല്ല ആരോടും തന്നെ വിശദീകരിക്കാനാവില്ല...തനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുന്നു. അത്ര മാത്രം...
പടിപ്പുരേ,
ReplyDeleteവിശദീകരിക്കാനാവാത്ത സംഭവം തന്നെ. അതു വിശദീകരിച്ചതും രസകരമായി :)
ചാത്തനേറ്: ഈ സംഭവം വല്ല ബീച്ചിലോ പാര്‍ക്കിലോ കടലേം കൊറിച്ചോണ്ടാ നടന്നതെങ്കില്‍ ഇത്തിരി സഹതാപം തോന്നിയേനെ..
ReplyDeleteഇത്രേം കഷ്ടപ്പെട്ട് പഠിച്ച് ജോലി സമ്പാദിച്ചവന്‍ വെള്ളമടിച്ച് ജീവിതം നശിപ്പിച്ചോണ്ട് ഇങ്ങനെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു..
ഓടോ: ഞാനിവിടില്ലാ ബൂലോഗ കുടിയന്മാര്‍ എന്നെ തട്ടി(:))
വിശദീകരിക്കാനാവാത്തത് ഒരുപാടുണ്ടാകാം. വിശദീകരിച്ചാലും മനസ്സിലാക്കപെടാത്തതും, മനസ്സിലാക്കാന്‍ കഴിയാത്തതും.
ReplyDeleteഓ ടോ :
ചാത്താ.....മൂവന്തിയോളം പണിയെടുത്താല്‍, ഒരല്പം റിലാക്സിങ്ങ്, ഹര്‍ബച്ചന്‍ സിങ്ങ്, സാന്താസിങ്ങ്....ഇതിനെയൊന്നും നീയൊരു ഇഷ്യൂവാക്കാതെ കണ്ണാ.
ശ്രീ,കുഞ്ഞന്‍,മുരളീ,ജാസു,മഴത്തുള്ളീ,കുറുമാന്‍ :)
ReplyDeleteചാത്ത്‌സ്: ചിലപ്പോള്‍ ചില സമയത്ത് ചിലരോട് ചിലത് വിശദീകരിക്കാനാവില്ല :)
പ്രീ ഡിഗ്രി കഴിഞ്ഞ് പഠിക്കാന്‍ ഗതിയില്ലാതായപ്പോള്‍ രണ്ട് വര്‍ഷം വാര്‍പ്പ് പണിക്ക് പോയതും പിന്നെ എങ്ങിനെയൊക്കെയോ ഡിഗ്രി ചെയ്തതും അത് കഴിഞ്ഞ് പാരലല്‍ കോളെജും നാടന്‍ പണിയുമായി നടക്കുന്നതിന്നിടയില്‍ കറസ്പോണ്ടന്‍സായി എം.സി.എ എഴുതിയതുമൊക്കെ അവരോട് എന്തിന് പറയണം..."
ReplyDeleteകൊള്ളാട്ടോ മാഷേ. കലക്കന്‍. അവരില്ലേ Accenture, അവര്‍ എന്നേം തട്ടിയിട്ടുണ്ട്. റ്റെക്നികലും എച് ആറും ഞാന്‍ പാസായി. പക്ഷെ ചെവിക്ക് കേള്‍വിക്കുറവുള്ളതു കൊണ്ട് അവര് ബൈ പറണ്‍ജു എന്നോട്.രണ്ട് തവണ. ഞാനതിനെ കുറിച്ച് ബ്ലോഗില്‍ പോസ്റ്റിയിട്ടുമുണ്ട്. അത് വായിക്കാന്‍ ക്ഷണിക്കാന്‍ എനിക്ക് മടിയുണ്ട്. എങ്കിലും ചെയ്യുന്നു അങ്ങിനെ. ഒന്നു നോക്കിയേക്ക് “ എന്റെ “വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍”
http://enteupasana.blogspot.com/2007/07/vilkkanunde-orupidi-swapnangal.html
:)
ഉപാസന
ആറ്റിക്കുറിക്കിയ വരികള്‍ മനസ്സില്‍ തട്ടി.
ReplyDeleteനല്ല എഴുത്ത്. പറഞ്ഞിട്ട് കാര്യമില്ല. ഒന്ന് ഇരുന്ന് ചിന്തിക്കാനോ ആലോചിക്കാനോ സമയമില്ലാത്ത എച്ചാറുകളല്ലേ. സ്ഥിരം പാറ്റേണില്‍ നിന്ന് മാറി എന്തെങ്കിലും കണ്ടാല്‍ അതെന്താണെന്ന് ആലോചിക്കാനുള്ള സമയമില്ല, റിസ്‌കെടുക്കാനുള്ള ധൈര്യവുമില്ല.
ഉം...പലതുമുണ്ട് ഇങ്ങനെ....മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വിശദീകരിക്കാന്‍ പറ്റാത്തത്....
ReplyDeleteഗ്യാപ്പ് എന്ത് കൊണ്ട് എന്ന് ചോദിക്കുന്നവരോട്...കാശില്ലായിരുന്നു എന്നു പറയണ്ടായിരുന്നു....
അത് എന്റെ സൗകര്യം എന്നൊരു താങ്ങ് താങ്ങാമായിരുന്നു....
[ചാത്തനെ ഒരാഴ്ച്ച...ഒരേയൊരു ആഴ്ച കൊച്ചിയില്‍ കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോ....
ഇവനെ ഞാന്‍ ശരിയാക്കിയെടുക്കാം....]
പടിപ്പുരേ,
ReplyDeleteചിലപ്പോള്‍ ചിലതൊന്നും ചിലരോടെന്നല്ല ആരോടും തന്നെ വിശദീകരിക്കാനാവില്ല.സ്വയം തന്നോടു പോലും.
വരികള്‍ മനസ്സില്‍ തട്ടി...
സത്യം..ചിലസമയത്ത് ചിലതൊന്നും വിശദീകരിക്കാനാവില്ല. മറ്റു ചിലപ്പോള്‍ എത്ര വിശദീകരിച്ചാലും ഫലമുണ്ടാവാറുമില്ല.
ReplyDeleteവിശദീകരിച്ചതില്‍ ഒരു തെറ്റുമില്ല. കുഴപ്പം എച്ചാറിന്റെ തന്നെ.
ReplyDeleteപിന്നെ.. "എന്നെ സെലെക്‍റ്റ് ചെയ്യാഞ്ഞത് കൊണ്ട് നഷ്ടം അവര്‍ക്ക്" എന്നു ചിന്തിച്ചാല്‍... അതാണ് ശരി.
ഈ കക്ഷിക്കൊക്കെ നല്ല വേറെ ജോലി കിട്ടിയില്ലെല്‍ പിന്നെ വേറാര്‍ക്ക്?
ചിലത് ചിലരോട് വിശദീകരിച്ചിട്ട് കാര്യമില്ല. ചിലത് ചിലരോട് വിശദീകരിക്കാനാവില്ല. എന്നാലും ചോദിച്ച സ്ഥിതിയ്ക്ക് വിശദീകരിച്ച് കൊടുക്കാമായിരുന്നു. അതുകൊണ്ട് നഷ്ടമില്ലെങ്കില്‍.
ReplyDeleteവളരെ ശരിയാണു മാഷേ... ജാസു പറഞ്ഞപോലെ അവനവനു ശരിയെന്നു തോന്നുന്നത് ചെയ്യുക... മറ്റാരേയും വേദനിപ്പിക്കാതെയും....
ReplyDeleteസുനില്‍,വക്കാരി,സാന്റൂ,വേണുജി,കൊച്ചുത്രേസ്യാക്കൊച്ച്,നിഷ്കളങ്കന്‍,സു,സഹയാത്രികന്‍ :)
ReplyDeleteവളരെ ശരിതന്നെ...
ReplyDeleteചിലപ്പോള്‍ ചില സമയത്ത് ചിലരോട് ചിലത് വിശദീകരിക്കാനാവില്ല...