സ്വസ്ഥതയുടെ കൊക്കൂണില്‍ നിന്നും അസ്വസ്ഥതയുടെ യാഥാര്‍ത്യങ്ങളിലേയ്ക്ക് പിറന്നു വീണ നിന്റെ കുഞ്ഞു ചുണ്ടുകള്‍ തേടിയ മുലപ്പാലിന്റെ കനിവെവിടെ...
നീ വിതുമ്പുമ്പോള്‍ അമ്മയുടെ ആലിംഗനത്തില്‍ നീ കൊതിച്ച സുരക്ഷിതത്തിന്റെ തീരമെവിടെ...
നിന്റെ ഉറക്കത്തില്‍ നിനക്കായി ദൈവം നീട്ടിയ പൂക്കള്‍ തിരിച്ചറിയാമായിരുന്ന അമ്മയുടെ ആത്മ നിര്‍വൃതിയുടെ നിറവെവിടെ...
നീ കേള്‍ക്കാതെപോയ, നിനക്കായി മൂളാതെപോയ താരാട്ട് പാട്ടുകളുടെ ഈണങ്ങളെവിടെ...
നിന്റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളേകാന്‍, നിന്റെ കൊഞ്ചലുകള്‍ക്ക് അര്‍ത്ഥങ്ങളേകാന്‍, നിന്റെ യാത്രയില്‍ കൂട്ടായിരിക്കാന്‍ മകളേ നിനക്കായാരാണിനി...
(തിരുവനന്തപുരത്തെ തെരുവിലെവിടെയോ ഇന്നലെ (24-03-2007) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നിര്‍ഭാഗ്യവതിയായ, മൂന്ന് ദിവസം മാത്രം പ്രായമായ ആ പെണ്‍കുഞ്ഞിന്)
Monday, March 26, 2007
Subscribe to:
Post Comments (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...
തിരുവനന്തപുരത്തെ തെരുവിലെവിടെയോ ഇന്നലെ (24-03-2007) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നിര്‍ഭാഗ്യവതിയായ, മൂന്ന് ദിവസം മാത്രം പ്രായമായ ആ പെണ്‍കുഞ്ഞിന്
ReplyDeleteഅനുദിനം ജീര്‍ണ്ണത ബാധിച്ചുകൊണ്ടിരിക്കുന്ന, മനുഷ്യ കുലത്തിന്റെ കപട രോദനങ്ങള്‍...
ReplyDeleteനന്നായി പകര്‍ത്തിയിരിക്കുന്നു പടിപ്പുരേ.
-സുല്‍
വായിച്ചു
ReplyDeleteഇപ്പോ, അതാലോചിച്ചേയുള്ളൂ. ഭക്ഷണം കഴിക്കുമ്പോള്‍. പോലീസുകാരിയുടെ കൈയില്‍ കണ്ട കുഞ്ഞിനെപ്പറ്റി. തുഷാരം എഴുതിയ പോസ്റ്റുകളെപ്പറ്റി, അമ്മ, ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോ, ചാടിത്തുള്ളിപ്പോയ, അയല്‍ക്കാരിയുടെ മകനെപ്പറ്റി. ആലോചിക്കാനേ പറ്റൂ. എല്ലാം.
ReplyDeletenannai mashey
ReplyDeleteനന്നായി പടിപ്പുരേ.
ReplyDeleteവായിച്ചു, നന്നായിട്ടുണ്ട്
ReplyDeleteനന്നായിരിക്കുന്നു മാഷേ.
ReplyDeleteഎന്തുപറയാന്‍ :(
ReplyDeleteഎന്താണ് എഴുതേണ്ടതെന്നറിയില്ല.
ReplyDeleteനല്ലത്
ReplyDeleteവായിച്ചു
ReplyDeleteമകളേയിതാണുലകം:(
ReplyDeleteനന്നായി.
ഇതു ഹൃദയത്തിലേറ്റി.....
ReplyDeleteവായിച്ചു...കൊള്ളാം......
ReplyDeleteഈ വരികള്‍ പടിപ്പുരയുടെ വരികള്‍ക്കു...
പക്ഷേ ആ കുഞ്ഞിന്റെ അവസ്ഥയോട് ഞാന്‍ എങ്ങനെ പ്രതികരിക്കും..
വാക്കുകള്‍ ഇല്ലല്ലോ....കൈയില്‍...
നല്ല ചിന്ത
ReplyDeleteചാഞ്ചാടിയാടീ ഉറങ്ങുനീ
ReplyDeleteചരിഞ്ഞാടിയാടീ ഉറങ്ങുനീ
ആകാശത്തൂഞ്ഞാലാടവേ
...
“വാ കീറിയ ദൈവം ഒരു വഴിയും കാണിക്കും” എന്ന് നമുക്ക് പ്രത്യാശിക്കാം.
ReplyDeleteഞാന്‍ വൈകിയാണീ കുറിപ്പ് കണ്ടതു നല്ല ചിന്തകളാണു ..സാരം ല്ല ആരെങ്കിലും നല്ല മനൂഷ്യര്‍ ആ കുഞ്ഞുങ്ങളെ നോക്കും എന്നു വിചാരിക്കാം
ReplyDeleteഅവളെ ഓര്‍ത്തവര്‍ക്ക്, അവള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്ക് :)
ReplyDeleteആ കുഞ്ഞുമുഖം ഒരു നീറ്റലായി എന്റ്റെ മനസ്സിലും ഉണ്ടായിരുന്നു....ഇപ്പോള്‍ ഇതു വായിച്ചപ്പോള്‍ ആ നീറ്റല്‍ കൂടിയ പോലെ..
ReplyDelete