ഞാന്‍ പഴയ കുറെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുകയായിരുന്നു.
അവന് വേണ്ടി അടുത്ത വീട്ടിലെ പെൺകുട്ടിക്ക് പ്രണയലേഖനം കൊടുക്കാന്‍ പോയത്, താഴത്തെ അമ്പലത്തില്‍ തൊഴാന്‍ വരാറുള്ള പ്രോവിഡന്‍സില്‍ പഠിക്കുകയായിരുന്ന ഒരുണ്ടക്കണ്ണിയുടെ വീട് കണ്ട് പിടിക്കാന്‍ അവളുടെ പിന്നാലെ പോയത്, കള്ളുകുടിച്ച് കോണ്‍ തെറ്റി കയ്യാലയില്‍പോയിരുന്നപ്പോള്‍ താഴെ തോട്ടിലേക്ക് മറിഞ്ഞുവീണത്, ഞാന്‍ കാശെടുത്തിട്ടുണ്ടാവുമെന്നവനും അവന്‍ കാശെടുത്തിട്ടുണ്ടാവുമെന്ന് ഞാനും കരുതി റിലീസിംഗ് ദിവസത്തില്‍ ഏതോ പടം കാണാന്‍ ഉന്തിത്തള്ളി സിനിമാടിക്കറ്റ് കൗണ്ടറിന്നുമുന്നില്‍ വരെ എത്തി ഇളിഭ്യരായി മടങ്ങിയത്, അര്‍ദ്ധരാത്രി ഉറക്കം തൂങ്ങിയിരിക്കുന്ന പാറാവ് പോലിസ്‌കാരന്റെ തൊപ്പി തൊട്ടുവരാൻ ഹരിഷിനെ പ്രകോപിപ്പിച്ചത്, ഞായറാഴ്ച കൊമേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്നിലത്തെ ജനലിലൂടെ നുഴഞ്ഞ് കയറി പ്രൊഫസറുടെ ക്ലാസ്സ് അറ്റെന്‍ഡന്‍സ് ബുക്കെടുത്ത് കോളെജ് കിണറ്റിലിട്ടത്, എന്റെ അച്ഛനെ കൊളെജില്‍ വിളിപ്പിച്ചപ്പോള്‍ ബസ്സിറങ്ങി വരുന്ന അച്ഛനെ ആളറിയാത്ത ഭാവത്തില്‍ പോയി പരിചയപ്പെട്ട് പ്രൊഫസറെക്കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ പറഞ്ഞ്‌പിടിപ്പിച്ചത്, വീട്ടില്‍നിന്നും പിണങ്ങിപ്പോന്ന് ഞങ്ങളുടെ കൂടെ താമസമാക്കിയ ശ്രീജിത്തിന്റെ വീട്ടില്‍ അനുരഞ്ചനത്തിന് പോയത്, ചെസ്സ് കളിയില്‍ തോക്കുമെന്നുറപ്പാവുമ്പോള്‍ ബോഡും കരുക്കളും വാരിക്കൂട്ടി വലിച്ചെറിയുന്നത്, ഒഴിവ്ദിനങ്ങളില്‍ സമയം കളയാന്‍ കുന്നുകളും മലകളും പുഴകളും താണ്ടിയത്, കൂട്ടം കൂടി പോകുന്ന പെണ്‍കുട്ടികള്‍ ഞങ്ങളില്‍ ആരെയാവും തിരിഞ്ഞ് നോക്കിയത് എന്നതിന്ന് വാശിപിടിച്ചത്, മാസാവസാനങ്ങളില്‍ ഉള്ള കാശിന് ഒരു പാര്‍സല്‍ വാങ്ങി റൂമില്‍ വന്ന് പകുത്ത് കഴിച്ചത്, കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയത്......

ഞാന്‍ ശുഭാപ്തിവിശ്വാസിയാ..
ReplyDeleteഎല്ലാം നേരെയാകും