Monday, May 12, 2008

ഓരോ അരിമണിയിലും എഴുതിയിരിക്കുന്നത്...“ നീ കഴിക്കേണ്ട ഓരോ അരിമണിയിലും നിന്റെ പേര് എഴുതി വച്ചിട്ടുണ്ട് “

“ ആര്? “

“ ദൈവം “

മോള്‍ അവളുടെ പാത്രത്തില്‍ നിന്നും ഒരു വറ്റ് എടുത്ത് സൂക്ഷിച്ച് നോക്കി;

“ ഇതില്‍ എന്റെ പേര് എഴുതിയത് കൊണ്ടായിരിക്കും ഇത് തിന്നാന്‍ ഞാന്‍ ഈ വെക്കേഷനില്‍ ഇവിടേയ്ക്ക് വന്നത് “

അവള്‍ വേഗത്തില്‍ രണ്ട് മൂന്ന് ഉരുളകള്‍ കൂടി വാരി തിന്ന് കുറച്ച് വെള്ളം കുടിച്ച് അമ്മയെ നിസ്സഹായതയോടെ നോക്കി.

“ വേണ്ടെങ്കില്‍ മതിയാക്ക് “; മകളുടെ പാത്രത്തില്‍ നിന്ന് ചോറ് വാരി തന്റെ പാത്രത്തിലേയ്ക്കിട്ടുകൊണ്ട് അവളുടെ അമ്മ പറഞ്ഞു; “ ഈ മണികളിലൊക്കെ എന്റെ പേരായിരിക്കും എഴുതിയിട്ടുണ്ടാവുക “

മകളും അമ്മയും ഞാനും ചിരിച്ചു.

“ ഈ അരിമണികള്‍ തന്നെയായിരിക്കും ആര്യന്മാരെയും ദ്രാവിഡന്മാരെയും ചെങ്കിസ്ഖാനെയും അലക്സാണ്ടറെയും പുഴകളും മലകളും കാടുകളും മരുഭൂമികളും താണ്ടാന്‍ പ്രലോഭിപ്പിചത്. അല്ലേ? “

രാത്രി ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ടെറസില്‍, മെയ് മാസത്തെ ആകാശത്തില്‍ നക്ഷത്രങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു. അവള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ചരിത്രം പഠിക്കാന്‍ തുടങ്ങിയത്. ഏതായാലും നിരീക്ഷണം കൊള്ളാം.

“ അച്ഛന്റെ പേരെഴുതിയ അരിമണികള്‍ ഇവിടെയും ഞങ്ങളുടെ പേരെഴുതിയ അരിമണികള്‍ നാട്ടിലുമായത് കൊണ്ടായിരിക്കും അച്ഛനിവിടെയും ഞങ്ങളവിടെയുമായി താമസിക്കേണ്ടി വരുന്നത് “

അവളോട് ഉത്തരമൊന്നും പറയാതെ ഞാന്‍ മകളെ എന്നോട് ചേര്‍ത്ത് പിടിച്ചു.

14 comments:

 1. ഓരോ അരിമണിയിലും എഴുതിയിരിക്കുന്നത്...

  ReplyDelete
 2. ഇപ്പഴത്തെ അരിമണീലൊക്കെ ശരത്ത്പവാറിന്റെ പേരാ എഴുതുയേക്കുന്നേ...
  കുറച്ച് ദിവസം നാട്ടില്‍ പോയി മകളുടെ ഒപ്പം കറങി....
  അരിമണിക്കുള്ള കാശ് തീരുംപോ...
  മോളേ..അച്ഛന്‍ പോയിട്ട് അടുത്ത് ശരത്പവറിനൊള്ള കാശായിട്ട് വരാട്ടാ എന്നും പറഞങ്ങ് വിട്ടോ...

  ReplyDelete
 3. മോള്‍ അവളുടെ പാത്രത്തില്‍ നിന്നും ഒരു വറ്റ് എടുത്ത് സൂക്ഷിച്ച് നോക്കി;

  “ ഇതില്‍ എന്റെ പേര് എഴുതിയത് കൊണ്ടായിരിക്കും ഇത് തിന്നാന്‍ ഞാന്‍ ഈ വെക്കേഷനില്‍ ഇവിടേയ്ക്ക് വന്നത് “

  അവള്‍ വേഗത്തില്‍ രണ്ട് മൂന്ന് ഉരുളകള്‍ കൂടി വാരി തിന്ന് കുറച്ച് വെള്ളം കുടിച്ച് അമ്മയെ നിസ്സഹായതയോടെ നോക്കി.

  “ വേണ്ടെങ്കില്‍ മതിയാക്ക് “; മകളുടെ പാത്രത്തില്‍ നിന്ന് ചോറ് വാരി തന്റെ പാത്രത്തിലേയ്ക്കിട്ടുകൊണ്ട് അവളുടെ അമ്മ പറഞ്ഞു; “ ഈ മണികളിലൊക്കെ എന്റെ പേരായിരിക്കും എഴുതിയിട്ടുണ്ടാവുക “

  ReplyDelete
 4. “ ഈ അരിമണികള്‍ തന്നെയായിരിക്കും ആര്യന്മാരെയും ദ്രാവിഡന്മാരെയും ചെങ്കിസ്ഖാനെയും അലക്സാണ്ടറെയും പുഴകളും മലകളും കാടുകളും മരുഭൂമികളും താണ്ടാന്‍ പ്രലോഭിപ്പിചത്. അല്ലേ? “

  ഏയ്‌ അങ്ങിനെയാവാന്‍ വഴിയില്ല... ഇല്ലെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌...

  “ അച്ഛന്റെ പേരെഴുതിയ അരിമണികള്‍ ഇവിടെയും ഞങ്ങളുടെ പേരെഴുതിയ അരിമണികള്‍ നാട്ടിലുമായത് കൊണ്ടായിരിക്കും അച്ഛനിവിടെയും ഞങ്ങളവിടെയുമായി താമസിക്കേണ്ടി വരുന്നത് “

  ഇതൊരു പക്ഷേ ശരിയായിരിക്കാം..ല്ലേ.. ?ഒരു പക്ഷേ...ശരിയായിരിക്കും....

  ReplyDelete
 5. ഇപ്പൊ ചില അരിമണികളില്‍  "ബെന്സ്" , "റൊള്സ് - രൊയ്സ്" ... എന്നൊക്കെയാ എഴുതിയിരിക്കുന്നതു

  ReplyDelete
 6. “ ഈ അരിമണികള്‍ തന്നെയായിരിക്കും ആര്യന്മാരെയും ദ്രാവിഡന്മാരെയും ചെങ്കിസ്ഖാനെയും അലക്സാണ്ടറെയും പുഴകളും മലകളും കാടുകളും മരുഭൂമികളും താണ്ടാന്‍ പ്രലോഭിപ്പിചത്. അല്ലേ? “
  തിന്നാനല്ലെ ഒരോരുത്തരും ജീവിക്കുന്നത് തന്നെ

  ReplyDelete
 7. “ അച്ഛന്റെ പേരെഴുതിയ അരിമണികള്‍ ഇവിടെയും ഞങ്ങളുടെ പേരെഴുതിയ അരിമണികള്‍ നാട്ടിലുമായത് കൊണ്ടായിരിക്കും അച്ഛനിവിടെയും ഞങ്ങളവിടെയുമായി താമസിക്കേണ്ടി വരുന്നത്

  yes..

  ReplyDelete
 8. ഈ ദൈവത്തിന്റെ ഒരോരോ കുറുമ്പുകളെയ്,കോടാനു കോടി ,കാക്കത്തൊള്ളായിരം അരി മണീലൊക്കെ പേരെഴുതാന്ന് വച്ചാ ചില്ലറ കാര്യമാണൊ ?
  കുറിപ്പ് വളരെ ഇഷ്ടമാ‍യി പടിപ്പുര മാഷെ !

  ReplyDelete
 9. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


  av女優,av,av片,aio交友愛情館,ut聊天室,聊天室,豆豆聊天室,色情聊天室,尋夢園聊天室,080聊天室,視訊聊天室,080苗栗人聊天室,上班族聊天室,成人聊天室,中部人聊天室,一夜情聊天室,情色聊天室,情色視訊

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete
 10. സാന്ദര്‍ഭികമായി ചോദിച്ചോട്ടെ, “നീ കഴിക്കേണ്ട ഓരോ അരിമണിയിലും നിന്റെ പേര് എഴുതി വച്ചിട്ടുണ്ട്” എന്ന വാക്യം ബൈബിളില്‍ നിന്നാണോ? എങ്കില്‍ ഏത് പുസ്തകത്തിലാണിത് ഉള്ളതെന്ന് ആര്‍ക്കെങ്കിലും പറഞ്ഞ് തരാമോ? ഗൂഗിളില്‍ ഇംഗ്ലീഷിലും മലയാളത്തിലും തലകുത്തിനിന്ന് സെര്‍ച്ച് ചെയ്തിട്ടും ഒന്നും കിട്ടിയില്ല :(

  ReplyDelete
 11. "ധാനേ ധാനേ മേം ഘാനേ വാലോം കാ നാം" ഇത് ഒരു ഹിന്ദി ഈരടിയാണ്‌. കബീര്‍ ദാസിന്റെയോ സൂര്‍ദാസിന്റെയോ തുളസീ ദാസിന്റെയോ ആണെന്നാണ്‌ ഓര്‍മ്മ.

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...