Sunday, December 09, 2007

അണുകുടുംബം


“ അച്ഛന് മീന്‍ കുഞ്ഞുങ്ങളെ കാണണോ? “; അമ്പലപ്പറമ്പിലെ അരയാല്‍ത്തറയെ ചുറ്റി മോള്‍ കുളക്കടവിലേയ്ക്ക് ഓടി

“ അധികം അടുത്തോട്ട് പോകരുത് “; അവള്‍ക്കൊപ്പമെത്താന്‍ ഞാന്‍ വേഗത്തില്‍ നടന്നു.

“ അവള്‍ കുളത്തിന്നടുത്തേയ്ക്കൊന്നും പോവില്ല. പടവിന്ന് ദൂരെനിന്നേ അവള്‍ മീനുകളെ നോക്കുകയുള്ളൂ “

പിന്നില്‍ നിന്നും ആരോ പറഞ്ഞത് കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. രാഘവൻ മാഷ് അരയാല്‍ തറയില്‍ ഇരിക്കുനു. ഞാന്‍ പെട്ടന്ന് നിന്നു, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു. ഒന്നാം ക്ലാസ്സില്‍ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അദ്ധ്യാപകനാണ്.

“ അച്ഛാച്ഛന്റെ കൂടെ എപ്പോഴും അമ്പലത്തില്‍ വരുമ്പോള്‍ കുറച്ച് നേരം അവള്‍ക്കവിടെ മീനുകളെ നോക്കിയിരിക്കണം “; മാഷ് വിശാലമായി ചിരിച്ചു; “ നീ എപ്പോഴാണ് വന്നത്? ഒരു മോള് കൂടി ഉണ്ടായ വിശേഷം അച്ഛന്‍ പറഞ്ഞറിഞ്ഞു“

“ രണ്ട് ദിവസായി “; ഞാന്‍ മാഷുടെ അടുത്തേയ്ക്ക് ചെന്ന്, അരയാല്‍ തറയില്‍ ഇരുന്നു. മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി മാഷ് ചോദിച്ചു;

“ എന്താടോ, നിനക്ക് വയസ്സായോ? മീശ മുഴുവന്‍ നരച്ചിരിക്കുന്നു. ഇതൊന്ന് കറപ്പിക്കാനുള്ള വിദ്യയൊന്നും കയ്യിലില്ലേ ”

മാഷ് സംസാരിക്കുന്നതും കേട്ടിരുന്നപ്പോള്‍ എല്‍.പി സ്കൂളിലെ ക്ലാസ്സ് മുറികളും അദ്ധ്യാപകരും കൂട്ടുകാരും കളിസ്ഥലവുമൊക്കെ ഓര്‍മ്മയില്‍ വന്ന് നിറഞ്ഞു.

“ വൈകുന്നേരം കുറച്ച് നേരം ഇവിടെ ഇങ്ങിനെ വന്നിരിക്കുന്നത് കൊണ്ട് പണ്ട് പഠിപ്പിച്ച പലരെയും ചിലപ്പോള്‍ കാണാം. ചിലരെയൊക്കെ ഓര്‍മ്മവരും ചിലരെയൊന്നും തീരെ ഓര്‍മ്മ കിട്ടുകയുമില്ല. മുപ്പത്തഞ്ച് വര്‍ഷായി പഠിപ്പിച്ച കുട്ടികളില്ലേ....“; മാഷ് തുടര്‍ന്നു “ എന്നാലും അവര്‍ക്കൊക്കെ നല്ല ഓര്‍മ്മയാണ് “

“ മാഷ് പഠിപ്പിച്ച ആരും മാഷെ മറക്കുമെന്ന് എനിക്ക് തോനുന്നില്ല ”
രാഘവൻ മാഷ് സന്തോഷത്തോടെ വിടര്‍ന്ന് ചിരിച്ചു.

ഇരുള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ മോള്‍ അരികിലേയ്ക്ക് വന്നു;
“ മോള്‍ക്ക് ഇതാരാന്ന് അറിയോ? അച്ഛനെ സ്കൂളില്‍ പഠിപ്പിച്ച മാഷാണ് ”

“ എനിക്കറിയാം, അച്ഛാച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടല്ലോ “; അവള്‍ നാണം കുണുങ്ങി.

അമ്പലപ്പറമ്പിറങ്ങി റോഡിലേയ്ക്ക് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു;
“ ദിലീപ് സുഖമായിരിക്കുന്നോ? ഹൈദ്രബാദില്‍ തന്നെയാണോ ഉള്ളത്? “

മാഷിന്റെ ഏക മകനാണ് ദിലീപ്. എന്നെക്കാള്‍ നാല് വയസ്സിന്ന് ഇളയത്. ഫൈനാട്സില്‍ ബിരുദമെടുത്ത് അവന്‍ ഹൈദ്രബാദില്‍ ഏതോ ആനിമേഷന്‍ കമ്പനിയില്‍ നല്ല ജോലിയിലാണെന്ന് കേട്ടിട്ടുണ്ട്. കണ്ടിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി.

“ ഉം “ മാഷ് മൂളി; “ വിവാഹവും കഴിഞ്ഞു “; കുറച്ച് നേരം നിശ്ശബ്ദനായി നടന്ന് മാഷ് തുടര്‍ന്നു;

“ വിവാഹം എന്ന് പറയാനാവുമോ എന്നറിയില്ല. കൂടെ ജോലിചെയ്യുന്ന ഒരു പഞ്ചാബി പ്ണ്‍കുട്ടിയുമായി ഒരുമിച്ച് ജീവിക്കാനുള്ള ഒരു കോണ്ട്രാക്റ്റ്. മടുക്കുമ്പോള്‍ പിരിഞ്ഞ് പോകാമത്രേ, കുട്ടികളും വേണ്ട എന്ന് “

ഇരുട്ടില്‍ മാഷുടെ മുഖഭാവം കാണാനായില്ല.

“ മുത്തച്ഛനാവാനും കുഞ്ഞുങ്ങളെ താലോലിക്കാനും.... അതിനും വേണം ഒരു യോഗം ”

റോഡ് പിരിയുന്നിടത്ത് മോളുടെ കയ്യും പിടിച്ച് ഞാന്‍ ഇരുട്ടിലേയ്ക്ക് നടന്നുപോകുന്ന മാഷെയും നോക്കി നിന്നു.

19 comments:

 1. റോഡ് പിരിയുന്നിടത്ത് മോളുടെ കയ്യും പിടിച്ച് ഞാന്‍ ഇരുട്ടിലേയ്ക്ക് നടന്നുപോകുന്ന മാഷെയും നോക്കി നിന്നു.

  ReplyDelete
 2. പതിവു പോലെ ഹൃദയ സ്പര്‍‌ശിയായി, മാഷേ...

  :)

  ReplyDelete
 3. വളരെ നല്ല അവതരണം....ആശംസകള്‍.

  ReplyDelete
 4. എല്ലാ പോസ്റ്റുകളും ഇന്നാണ് വായിച്ചത്. നല്ല എഴുത്ത്. ആശംസകള്‍..

  ReplyDelete
 5. നൊമ്പരവും ക്രൂരവും..അതെ യോഗം വേണം അനുഭവിക്കാന്‍..!

  ReplyDelete
 6. ഇഷ്ടമായി
  ഇനിയും എഴുതുക

  ReplyDelete
 7. പടിപ്പുര,
  പതിവ് തെറ്റിച്ചില്ല. മനസ്സില്‍ നോവ് പടര്‍ത്തി വീണ്ടും വിരുന്നു വന്നു...
  :)
  ഉപാസന

  ReplyDelete
 8. “ മാഷ് പഠിപ്പിച്ച ആരും മാഷെ മറക്കുമെന്ന് എനിക്ക് തോനുന്നില്ല ”

  ചില മാഷന്മാരങ്ങനാണ്‍.ആര്‍ക്കും മറക്കാന്‍‍ കഴിയില്ല. നന്നായി എഴുതിയിരിക്കുന്നു.:)

  ReplyDelete
 9. കഥയായാലും ജീവിതമായാലും നന്നായെഴുതി..

  ReplyDelete
 10. കാലത്തിനെക്കാള്‍ വേഗത്തോടാനുള്ള വെപ്രാളമല്ലെ എവിടെയും അതിനിടക്കു ബന്ധങ്ങളോര്‍ക്കാന്‍ ആര്‍ക്കാ നേരം..വിഘടിച്ചു വിഘടിച്ചു അവസാനം എന്താകുമൊ എന്തൊ!?

  ReplyDelete
 11. ബന്ധങ്ങളും അതിന്റെ കെട്ടുപാടുകളുമൊക്കെ ആ‌ര്‍ക്കും വേണ്ടാതായി ഇപ്പോള്‍. വളരെ വേഗം തിരിയുന്ന ഭൂമിയില്‍ അതിനേക്കാള്‍ വേഗത്തില്‍ തിരിയാനാണ് എല്ലാവര്‍ക്കും ഇഷ്ടം.
  നല്ല കുറിപ്പ്.

  ReplyDelete
 12. എല്ലാ പോസ്റ്റുകളും ഇന്നാണ് വായിച്ചത്.

  അണുകുടുമ്പം ഒരുപാട് ഇഷ്ടമായ്...

  അതിലും ഇഷ്ടമായ് പ്രേമലേഖനം

  അതിലെല്ലാമേറെ നൊമ്പരപ്പെടുത്തി പ്രണയം!

  ReplyDelete
 13. പടിപ്പുര, കഥ ഒത്തിരി ഇഷ്ടമായി:)
  പക്ഷേ ഇതൊരു കഥയാണോ?

  ReplyDelete
 14. ഹൃദയസ്പര്‍ശിയായ കഥ.
  “ മുത്തച്ഛനാവാനും കുഞ്ഞുങ്ങളെ താലോലിക്കാനും.... അതിനും വേണം ഒരു യോഗം ”....അതെ, എല്ലാത്തിനും വേണം ഒരു യോഗം

  ReplyDelete
 15. പടിപുര....

  വളരെ മികച്ച കഥ എന്ന്‌ പറയട്ടെ
  ഒപ്പം തലമുറകളുടെ അണയുന്ന നിലവിളിയും

  തുടരുക...എല്ലാ ഭാവുകങ്ങളും ..ഒപ്പം പ്രാര്‍ത്ഥനകളും

  നന്‍മകള്‍ നേരുന്നു

  ReplyDelete
 16. ശ്രീ, ശ്രീവല്ലഭന്‍, മൂര്‍ത്തി, കുഞ്ഞന്‍, ദ്രൗപതീ, ഉപാസന, വേണു, കണ്ണൂരാന്‍, പ്രിയ, പ്രയാസി, വാല്‍മീകി, ടീന, പൈങ്ങോടന്‍ ,മന്‍സൂര്‍ :)

  സാജന്‍, കഥപോലത്തെ ഒരു കാര്യം :|

  ReplyDelete
 17. ചാത്തനേറ്: വൈകിയെങ്കിലും ....ചങ്കില്‍ തറയ്ക്കുന്നു.

  ReplyDelete
 18. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇

  美女視訊,辣妹視訊,視訊交友網,免費視訊聊天,視訊,免費視訊,美女交友,成人交友,聊天室交友,微風論壇,微風成人,情色貼圖,色情,微風,聊天室尋夢園,交友,視訊交友,視訊聊天,視訊辣妹,一夜情

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...