Saturday, November 18, 2006

കൂടിക്കാഴ്ചയ്ക്‌ മുന്‍പ്‌

കഴിഞ്ഞദിവസം രാത്രിയില്‍ ഗിരീഷ് ഫോണില്‍ വിളിച്ചു.

പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു കോളെജ്‌ സൗഹൃദത്തിന്റെ പേരില്‍ ഗിരീഷോ രാജീവോ വിളിക്കുമെന്ന പ്രതീക്ഷ ഏകദേശം കൈവ്‌എടിഞ്ഞതായിരുന്നു ഞാന്‍.

പഴയ കത്തുകളുടെ പുനര്‍വായനയ്കിടയില്‍ ഒരുദിവസം വെറുതെ തോന്നിയതാണ്‌, രാജീവന്‍ എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കണം എന്നത്‌. നീട്ടിവച്ച്‌ നീട്ടിവച്ച്‌ ഒടുവില്‍ രണ്ടുമൂന്നാഴ്ചയ്ക്‌ മുന്‍പ്‌ ഇവിടൊരു പോസ്റ്റാഫീസ്‌ തപ്പിപ്പിടിച്ച്‌ രാജീവിനും കൂടെ ഗിരീഷിനും എഴുതി-

"ഞാന്‍‌, കോളെജ് ഹോസ്റ്റലിലെ പഴയ സഹമുറിയന്‍. ഒന്നോര്‍മ്മപുതുക്കാന്‍ എന്നെയൊന്ന് വിളിക്കുക" കൂട്ടത്തില്‍ ഞാനെന്റെ ഫോണ്‍ നമ്പറും ചേര്‍ത്തു.

ബി.കോമിന്‌, കോളെജിനടുത്തൊരു പഴ വാടകക്കെട്ടിടത്തില്‍ സഹമുറിയരായിരുന്നു, ഞാനും രാജീവും. ഗിരീഷ് രാ‍ജീവിന്റെ നാട്ടുകാരന്‍ ഞങ്ങളുടെ അതേ കോളെജില്‍ ബി.എസ്സ്‌.സി മാത്‌സ്‌. പക്ഷേ താമസം അവന്റെ ഏതോ അകന്ന ബന്ധുവിനൊപ്പം.

കോളെജിലെ സുഹൃത്തുക്കള്‍ എല്ലാവരും മിക്കവാറും സമയം ഭാര്‍ഗ്ഗവീനിലയം എന്ന് ഞങ്ങള്‍ പേരിട്ട ഞങ്ങളുടെ ഈ താവളത്തിലായിരിക്കും. സുഹൃത്തുക്കളുടെ കൂട്ടത്തില്‍ വീട്ടില്‍ നിന്ന് പിണങ്ങി വരുന്നവര്‍, വെള്ളമടിച്ച്‌ ഓഫായി വീട്ടില്‍ പോകാന്‍ പറ്റാത്തവര്‍, സെക്കന്റ്ഷോ കഴിഞ്ഞ്‌ വീട്ടില്‍പോകാന്‍ വാഹനം കിട്ടാത്തവര്‍ എന്നിവര്‍ക്കൊക്കെയും താമസിക്കാനും ഞങ്ങളുടെ ഈ താവളം ഉപയോഗപ്പെട്ടിരുന്നു. മുറിയിലെ ചുമരുകളൊക്കെയും പലരുടെയും കരവിരുതിനനുസരിച്ചുള്ള മോഡേണ്‍-എത്തിക്കല്‍ ചിത്രങ്ങള്‍, കൂട്ടുകാരുടെ ഇരട്ടപ്പേരുകള്‍, ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ പേരുകള്‍ തുടങ്ങി കോളെജ്‌, കൊമേഴ്സ്‌ ഡേ കളുടെ കൗണ്ട്ഡൗണ്‍ വരെയാലും അലങ്കരിക്കപ്പെട്ടിരുന്നു.

റൂമിലെ ഒരേ ഒരു ഫര്‍ണ്ണിച്ചറായ കട്ടിലില്‍ ഒരു കോസടി, എന്റെയും രാജിവിന്റെയും പുതപ്പുകള്‍ (ഇത്‌ മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക്‌ മുന്‍പേ ആരെങ്കിലും കൈവശപ്പെടുത്തി ഉപയോഗിക്കും). കട്ടില്‍ ക്രോസ്സ്‌ ചെയ്ത്‌കെട്ടിയ അയയില്‍ ആഴ്ചകള്‍ പഴകിയ ഞങ്ങളുടെ അലക്കാത്ത വസ്ത്രങ്ങള്‍, നിലത്താകമാനം ബീഡി-സിഗററ്റ്‌ കുറ്റികള്‍ എം.എസ്സ്‌ ശുക്ല, ടി.എസ്സ്‌ ഗ്രിവാള്‍ ചേര്‍ന്നെഴുതിയ എക്കൗണ്ടന്‍സി, കോസ്റ്റിംഗ്‌, ബിസിനസ്സ്‌ ലോ ടെക്സ്റ്റുകളുടെയും നോട്ടുപുസ്തകങ്ങളുടെയും അവശിഷ്ടങ്ങള്‍, രാജിവിന്റെ വിവിധതരം ഷൂകള്‍, റമ്മികളിച്ച്‌ കളിച്ച്‌ നിറം മങ്ങിയ ചീട്ടുകള്‍, ചില കോണുകളില്‍ ഒളിപ്പിച്ചു വച്ച 'കുഞ്ഞു' പുസ്തകങ്ങള്‍...

മെയിന്‍ റോഡില്‍നിന്ന് നല്ല ഉയരത്തിലുള്ള ഒരു പറമ്പിലായിരുന്ന ഈ കെട്ടിടത്തിലേയ്ക്‌ കേറാന്‍ പൊട്ടിത്തകര്‍ന്ന ഒരു ചെങ്കല്‍ കോണിയുണ്ട്‌. അവിടെനിരന്നിരുന്നാണ്‌ വഴിയെപോകുന്ന ആളുകളുടെ (പ്രത്യേകിച്ച്‌ പെണ്‍പിള്ളാരുടെ) തെറിവിളി-നോക്കിപ്പേടിപ്പിക്കല്‍ എന്നിവ സഹര്‍ഷം ഞങ്ങള്‍ ഏറ്റുവാങ്ങുന്നത്‌. റോഡ്‌ ഷോ മടുക്കുന്ന സമയത്ത്‌ തൊട്ടപ്പുറത്ത്‌ ഏതോ യുദ്ധപ്പാച്ചിലില്‍ തകര്‍ന്നുപോയ ഒരു പഴയ ദേവിക്ഷേത്രാങ്കണത്തില്‍ വിളക്കുകൊളുത്താന്‍ വരുന്നവരുടെ കണക്കെടുക്കാന്‍ ഞങ്ങള്‍ സ്വയം നിയുക്തരാകും.

ആ പഴയകെട്ടിടത്തിന്‌ പകരം ഇപ്പോഴവിടെ വലിയ വലിയ കച്ചവടസ്ഥാപനങ്ങള്‍ വന്നു. അമ്പലം പുതുക്കിപ്പണിതു. ഇടയ്ക്ക്‌ ആ വഴികളിലൂടെ ഒന്നുപോയിനോക്കിയപ്പോള്‍ ഓര്‍മ്മകള്‍ക്ക്‌ കൂട്ടിയിണക്കാന്‍ ഒന്നുമവിടെ ബാക്കിയില്ലാത്തത്‌ പോലെ. ആപ്രാവശ്യം നാട്ടില്‍നിന്നും തിരിച്ചുവരുമ്പോള്‍ പഴയ കത്തുകെട്ടുകള്‍ കൂടെ കൊണ്ടുവന്നു. അതിന്റെ വായനയ്ക്കിടയിലാണ്‌ രാജിവിനെ കണ്ടുപിടിക്കണമെന്ന് തോനുന്നതും കത്തെഴുതുന്നതും. കല്ല്യാണങ്ങള്‍ക്ക്‌ ഞങ്ങള്‍ പരസ്പരം ക്ഷണിച്ചില്ല, കത്തെഴുതാറില്ല, ഫോണ്‍ ചെയ്യാറില്ല അങ്ങിനെ പലതും ഒഴിഞ്ഞുപോയതുകൊണ്ട്‌ തിരിച്ചുവിളിക്കാന്‍ അവനിത്തിരി മടിക്കും, അതുകൊണ്ട്‌ ഗിരീഷിനും എഴുതി. നാട്ടിലുണ്ടെങ്കില്‍ അവന്‍ തീര്‍ച്ചയായും വിളിക്കാതിരിക്കില്ല.

കത്തെഴുതി ആഴ്ചകള്‍ തന്നെ കഴിഞ്ഞിട്ടും രണ്ട്‌ പേരും വിളിച്ചില്ല. പതിയെ ഞാനത്‌ മറക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആരാത്രിയില്‍ ഗിരീഷ് വിളിച്ചത്‌. ജോലിസംബന്ധിച്ച്‌ പുറത്തെവിടെയോ പോകേണ്ടിവന്നതിനാല്‍ അവന്‌ എഴുത്തു കയ്യില്‍ കിട്ടാന്‍ വൈകി.

കുശലാന്വേഷണങ്ങളുടെയും പരിഭവങ്ങളുടെയും ചോദിക്കലിനും പറയലിനും ശേഷം ഞാനവനോട്‌ രാ‍ജീവിനെക്കുറിച്ചന്വേഷിച്ചു. കാണാറുണ്ട്‌, കാണാറില്ല എന്നൊക്കെ പറഞ്ഞവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്‌ മനസ്സിലാക്കി നിര്‍ബ്ബന്ധിച്ചപ്പോള്‍ ഗിരിഷ് പറഞ്ഞു;

"എന്താണ്‌ പറ്റിയതെന്നറിയില്ല. അവന്‍ എന്നോ എല്ലാവരില്‍നിന്നും അകന്നുപോയി. ഇനിയും കല്ല്യാണം പോലും കഴിച്ചില്ല, ഒന്നിലും താല്‍പ്പര്യം കാണിക്കുന്നില്ല"

ഞങ്ങള്‍ക്കിടയില്‍ മൗനം വല്ലാതെ നീണ്ടു. പെട്ടന്ന് ഗിരിഷ് ചോദിച്ചു,
"നീ ഒന്ന് വരുമോടാ? നമുക്കവനോടൊന്ന് സംസാരിച്ചുനോക്കാം"

**********************************************
നിനയ്കെന്ത്‌ പറ്റി?
അന്ന് ഡണ്‍ഹില്ലിന്റെയും സിറ്റിമാന്റെയും റഡിമെയ്ഡ്‌ വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്ന നീ, പവ്വറിന്റെയും നോര്‍ത്ത്‌സ്റ്റാറിന്റെയും ഷൂകള്‍ മാത്രം ധരിച്ചിരുന്ന നീ, രാജ്ബബ്ബാറിനെ പോലെയുണ്ടെന്ന് പെണ്‍കുട്ടികള്‍ അടക്കം പറയാറുണ്ടായിരുന്ന നീ...

വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെക്കാണാന്‍ വന്ന് ഞാന്‍ നിന്നോടെന്താണ്‌ പറയേണ്ടത്‌...

14 comments:

 1. പ്രകാശാ, വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെക്കാണാന്‍ ദേവനൊപ്പം വന്ന് ഞാന്‍ നിന്നോടെന്താണ്‌ പറയേണ്ടത്‌?

  ReplyDelete
 2. ഇത്‌ ശരിക്കും ഉള്ള സംഭവമാണെങ്കില്‍ സുഹൃത്തിനെ സഹായിക്കൂ, ചിലപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ക്ക്‌ അയാളെ തിരിച്ചുകൊണ്ടുവരാനാകും... അത്‌ ആ സുഹൃത്തിനോട്‌ നിങ്ങള്‍ക്കുള്ള സ്നേഹത്തിന്റെ മാറ്റൊലിയുമാകും...

  ReplyDelete
 3. എന്തുവേണമെങ്കിലും പറയാം. സൌഹൃദം എന്നൊരു സത്യം മുന്നിലുണ്ടെങ്കില്‍. അല്‍പ്പമെങ്കിലും സ്നേഹം, ആ സൌഹൃദത്തിനു വേണ്ടിയുണ്ടെങ്കില്‍, പ്രകാശനോട് എന്തു പറയാം, ചോദിക്കാം, ആവശ്യപ്പെടാം.

  ReplyDelete
 4. എന്തായാലും പോണം.മനസ്സിലടുപ്പമുള്ളവര്‍ എത്ര കാലം കാണാതിരുന്നാലും പിന്നെ കാണുമ്പോള്‍ അതു വരെയുണ്ടായ അകല്‍ച്ചയൊന്നും പ്രശ്നമാകാറില്ല.

  ReplyDelete
 5. പടിപ്പുരേ,

  ക്ലാസ്സ്‌മേറ്റ്സ് കണ്ടു അല്ലേ ;)

  മുരളിയും, സൂവും, വല്യമ്മായിയും പറഞ്ഞതു തന്നെ ഞാനും പറയുന്നു. തീര്‍ച്ചയായും ദേവനൊപ്പം പോയി പ്രകാശനെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുക.

  ReplyDelete
 6. പോകൂ മാഷേ.
  ചില അവസ്ഥകളില്‍ കൂട്ടുകാര്‍ എത്ര ആശ്വാസമായിരുന്നു എന്ന് അനുഭവമുള്ളവനാണു ഞാന്‍.

  ReplyDelete
 7. മുരളി,സു,വല്ല്യമ്മായി,മഴത്തുള്ളി,സാന്‍ഡോസ്‌-
  തീര്‍ച്ചയായും ഞാന്‍ പോകുന്നുണ്ട്‌. ഡിസംബറില്‍ അല്ലെങ്കില്‍ ജനുവരിയില്‍.

  ലീവും സൗകര്യങ്ങളും ഒത്തുവന്നാല്‍ ഒരുപക്ഷേ എത്രയും വേഗത്തില്‍.

  ReplyDelete
 8. ശരിക്കുള്ളതാണു അല്ലെ,മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു.

  ReplyDelete
 9. എല്ലാം നന്നായി വരട്ടെയെന്നാശംസിക്കുന്നു

  ReplyDelete
 10. ഇഷ്ടമായി...
  ഇനിയും നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു....

  ReplyDelete
 11. എന്തായാലും പോണം, നിങ്ങളിനിയും വൈകിയിട്ടില്ല എന്നാശിക്കാം

  ReplyDelete
 12. പറയാനൊത്തിരി ഉണ്ടല്ലോ.അറിയാതെ തന്നെ പറയേണ്ടതു പറഞ്ഞു കൊള്ളും.പോകുക.പിന്നെ ഞങ്ങളേയും അറിയിക്കുക, എന്തു പറയാന്‍ കഴിഞ്ഞു എന്നു്.

  ReplyDelete
 13. ഈ കഥ വായിക്കുമ്പോള്‍ ഒരാള്‍ ഓടിത്തളര്‍ന്നിരുന്ന് പറയുന്നതു പോലെ.സുഹൃത്തിനെ കാണാന്‍ ഇങ്ങനെ പോകരുത്.എന്തായാലും കണ്ടെത്തും, സുഹൃത്തിനെ മാറ്റിയെടുക്കും എന്ന് വായിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നിക്കുന്ന ആത്മവിശ്വാസവുമായി പോകൂ...

  ReplyDelete
 14. 情趣用品,情趣用品,情趣用品,情趣用品,情趣用品,情趣用品,情趣,情趣,情趣,情趣,情趣,情趣,情趣用品,情趣用品,情趣,情趣,A片,A片,情色,A片,A片,情色,A片,A片,情趣用品,A片,情趣用品,A片,情趣用品,a片,情趣用品,A片,A片

  A片,A片,AV女優,色情,成人,做愛,情色,AIO,視訊聊天室,SEX,聊天室,自拍,AV,情色,成人,情色,aio,sex,成人,情色

  免費A片,美女視訊,情色交友,免費AV,色情網站,辣妹視訊,美女交友,色情影片,成人影片,成人網站,H漫,18成人,成人圖片,成人漫畫,情色網,日本A片,免費A片下載,性愛

  情色文學,色情A片,A片下載,色情遊戲,色情影片,色情聊天室,情色電影,免費視訊,免費視訊聊天,免費視訊聊天室,一葉情貼圖片區,情色視訊,免費成人影片,視訊交友,視訊聊天,言情小說,愛情小說,AV片,A漫,AVDVD,情色論壇,視訊美女,AV成人網,成人交友,成人電影,成人貼圖,成人小說,成人文章,成人圖片區,成人遊戲,愛情公寓,情色貼圖,色情小說,情色小說,成人論壇


  情色文學,色情小說,情色小說,色情,寄情築園小遊戲,情色電影,aio,av女優,AV,免費A片,日本a片,美女視訊,辣妹視訊,聊天室,美女交友,成人光碟

  A片,A片,A片下載,做愛,成人電影,.18成人,日本A片,情色小說,情色電影,成人影城,自拍,情色論壇,成人論壇,情色貼圖,情色,免費A片,成人,成人網站,成人圖片,AV女優,成人光碟,色情,色情影片,免費A片下載,SEX,AV,色情網站,本土自拍,性愛,成人影片,情色文學,成人文章,成人圖片區,成人貼圖

  ReplyDelete

യക്ഷി

'നല്ല യക്ഷികളും ഉണ്ട്, അവര്‍ മനുഷ്യരെ ഉപദ്രവിക്കില്ല' ജോണ്‍ തറപ്പിച്ച് പറഞ്ഞു. ജോണ്‍ ആണു പറയുന്നത്. സത്യമായിരിക്കും. അവനു അറിയാത്...